സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യയുടെ 8മത് ബിഷപ്പ് ആയി റവ. ഡോ. എബ്രഹാം ചാക്കോ

വാർത്ത: റവ. ജേക്കബ് തോമസ് (ദോഹ)

തിരുവല്ല : സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യയുടെ 8മത് ബിഷപ്പ് ആയി റവ. ഡോ. എബ്രഹാം ചാക്കോ (56) സ്ഥാനം ഏറ്റു. ഇന്ന് ഉച്ചക്ക് 2 മണിക്ക് സഭാ ആസ്ഥാനം ആയ തിരുവല്ല മഞ്ഞാടിയിലുള്ള സെൻട്രൽ ചാപ്പലിൽ നടന്ന യോഗത്തിൽ വച്ചാണ് ബിഷപ്പ് സ്ഥാനം ഏറ്റത്. പ്രെസൈഡിങ് ബിഷപ്പ് തോമസ് എബ്രഹാം നേതൃത്വം നൽകിയ മീറ്റിംഗിൽ ബിഷപ്പ്മാരായ ഡോ. റ്റി. സി. ചെറിയാൻ, ഡോ. എം. കെ. കോശി, എ. ഐ. അലക്സാണ്ടർ, ഡോ. സി. വി. മാത്യു എന്നിവർ സഹകാർമികർ ആയിരുന്നു. ഗായകസംഘം, വൈദികർ, അൽമായ പ്രതിനിധികൾ എന്നിവർ ചേർന്ന് നിയുക്ത ബിഷപ്പിനെ ആനയിച്ചു. സിഎസ്ഐ കൊല്ലം-കൊട്ടാരക്കര ഭദ്രാസന ബിഷപ്പ് ഡോക്ടർ ഉമ്മൻ ജോർജ് സന്ദേശം നൽകി.
റാന്നി വലിയകാവ്‌ പാറപ്പാട്ട് ചരിവുപുരയിടത്തിൽ സുവിശേഷകൻ പി. എ. ചാക്കോയുടെയും ശോശാമ്മയുടെയും മകൻ ആണ് റവ. ഡോ. എബ്രഹാം ചാക്കോ.
1963 മെയ് 13ന് ജനിച്ച ഇദ്ദേഹം സ്കൂൾ കോളേജ് വിദ്യാഭ്യാസാനന്തരം പൂനെ യൂണിയൻ ബിബ്ലിക്കൽ സെമിനാരിയിൽനിന്നു വേദ ശാസ്ത്രത്തിൽ ബിരുദവും ബാംഗ്ലൂർ എസ്എഐഎസി എസി നിന്നും എംടിഎച്ചും മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്നും ഫിലോസഫിയിൽ പിഎച്ഡി യും നേടി. 1995ൽ വൈദീകൻ ആയി. തുടർന്ന് വിവിധ സെമിനാരികളിൽ അധ്യാപകൻ ആയിരുന്നു. സെന്റ് തോമസ് ഇവാഞ്ചലിക്കൽ സഭയുടെ തിരുവനന്തപുരം സെന്റർ ഇടവകകളിൽ സേവനം അനുഷ്ടിച്ചു.
ഭാര്യ : ജോളി
മക്കൾ : സോഫിയ, സൗമ്യ, സുശീൽ.

സഭയുടെ ബിഷപ്പായി അഭിഷിക്തനായ ബിഷപ്പ് ഡോ. എബ്രഹാം ചാക്കോ തിരുമേനിക്ക് സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ ദോഹ പാരീഷ് യൂത്ത് യൂണിയന്റെ ഹൃദയം നിറഞ്ഞ സ്നേഹാശംസകൾ.

-ADVERTISEMENT-

-ADVERTISEMENT-

You might also like