ലേഖനം:ഒരു പൂർണധൈര്യത്തിനായുള്ള പ്രാർത്ഥന | ലിപ്സൺ മാത്യു.ഡെറാഡൂൺ

ഇന്നത്തെ നമ്മുടെ സമൂഹം അഭിമുഖീകരിക്കുന്ന ഒരു വലിയ പ്രശ്നമാണ് എങ്ങനെ

 

നമ്മുടെ ഭരണകൂടങ്ങളുടെ തീരുമാനങ്ങളെ നേരിടണം.ക്രിസ്തീയ സഭകൾക്കെതിരെ അനേകം പീഡകളും, അക്രമങ്ങൾ അഴിച്ചുവിടുകയും ചെയ്തുകൊണ്ടിരിക്കുന്നു. എന്നാൽ സഭകൾ പ്രാർത്ഥിക്കുകയും ചെയ്യുന്നുണ്ട്. പലപ്പോഴും നാം ചോദിക്കാറുണ്ട് എന്തുകൊണ്ട് ദൈവം ഇതിന് പരിഹാരം തരുന്നില്ല എന്ന്? എന്തുകൊണ്ട് ദൈവം മൗനമായിരിക്കുന്നു എന്ന്?. ഈ സാഹചര്യത്തിൽ തിരുവചനം അല്ലെങ്കിൽ ആദിമ സഭയുടെ ഒരു പ്രാർത്ഥന ഏവരുടെയും ശ്രദ്ധയിലേക്ക് കൊണ്ടുവരട്ടെ. അപ്പോസ്തലപ്രവർത്തി 4:21-31.ഈ വേദഭാഗത്തു നാം കാണുന്നത് പത്രോസും യോഹന്നാനും സൻഹെദ്രിൻ സംഘത്തിന്റെ മുന്നിൽ നിന്നു കൂട്ടുവിശ്വാസികളുടെ അടുക്കൽ ചെന്നിട്ട് അവർക്കുണ്ടായതൊക്കെയും വിവരിക്കുകയും ചെയ്യുന്നു. ഇതിന് ശേഷം സഭ ഒന്നായി ഒരുമനപ്പെട്ടു ഉറച്ച നിലവിളിയോട് കൂടെ ദൈവ സന്നിധിയിൽ പ്രാർത്ഥിക്കുന്നത് നമുക്ക് കാണാം. അവിടെ അവർ രണ്ടാം സങ്കീർത്തനനത്തിൽ നിന്നും അവരുടെ സാഹചര്യം വിവരിക്കുകയും, പിന്നീട് യേശുക്രിസ്തുവിന്റെ കഷ്ടാനുഭങ്ങളുടെ ഓർക്കുകയും, അതിനുശേഷം യേശുവിന്റെ നാമത്തിലുള്ള അത്ഭുതങ്ങളും അടയാളങ്ങളും വിവരിക്കുകയും അല്ലെങ്കിൽ അതിനാലുള്ള ദൈവപ്രവർത്തിയെ ഊട്ടിയുറപ്പിക്കുകയും ചെയ്തതിനുശേഷം സഭാ ഐക്യമത്യപ്പെട്ടു
പ്രാർത്ഥിക്കുന്നത്. ഇവയൊക്കെയും സംഭവിക്കുന്നതിനാൽ ഞങ്ങൾക്ക് പൂർണ ധൈര്യത്തോടും ശക്തിയോടും തിരുവചനം പ്രഘോഷിക്കുവാനുള്ള ശക്തി തരണമേയെന്നുള്ള ഒരു പ്രാർത്ഥന കാണുവാൻ സാധിക്കും. തങ്ങൾ ആയിരിക്കുന്ന തങ്ങളുടെ സ്വന്ത സമൂഹം അവർക്കു വിരോധമാണെന്നു തിരിച്ചറിഞ്ഞ നിമിഷം ഏറ്റവും ചെറുതും ദുർബലവും ആയിരുന്ന പൂർവപിതാക്കന്മാരുടെ പ്രാർത്ഥന വളരെ സുപ്രധാനമാണ്. സ്വന്തമെന്നു കരുതിയിരുന്ന സമൂഹം വിരോധമാകുക മാത്രമല്ല അവർ കണ്ടറിഞ്ഞ സത്യമാണ് അവരുടെ ഗുരുനാഥന്റെ മരണം, ക്രൂശിലെ വേദന. അവനെ പിന്തുടരുന്നവരുടെയും അവസ്ഥ മറ്റൊന്നാവില്ല എന്നുള്ള പൊരുൾ അവർ തിരിച്ചറിഞ്ഞു. ആ സമൂഹം പ്രാർഥിച്ചത് ഒരു നീക്കുപോക്കിനുവേണ്ടിയുള്ളതായിരിന്നില്ല, മറിച്ചു അതിന്റെ മദ്ധ്യേയിലും അടി പതറാതെ സ്വന്തപ്രാണനേക്കാൾ പ്രിയന് വേണ്ടി നിൽക്കുവാൻ തയാറായതാണ് കാണുവാൻ സാധിക്കുന്നത്. പൂർണധൈര്യത്തിനായുള്ള പ്രാർത്ഥന സ്വന്ത സാഹചര്യവും ചുറ്റുപാടും നോക്കി ചുളിപോകുന്നായിട്ടല്ല ഉറപ്പോടുകൂടെ നിന്ന് പ്രവർത്തിക്കുവാൻ തയാറാകുന്ന ഒരു കൂട്ടത്തെ നമുക്ക് കാണുവാൻ കഴിയും. ഒന്നുകൂടെ കൂട്ടി ചേർക്കട്ടെ….. എബ്രായബാലൻ മാരെ നോക്കിയാൽ നമുക്കു കാണുവാൻ കഴിയും  ബാബിലോണിലേക്കു പ്രവാസികളായി എടുക്കപ്പെട്ട  സമയത്തെ അവർ തിരിച്ചറിഞ്ഞു ചെല്ലുന്ന സ്ഥലം സമൂഹം ചുറ്റുപാടുകൾ തങ്ങൾക്കു അനുയോജ്യമല്ല. എന്നിട്ടും തങ്ങളുടെ വിശ്വാസത്തിനു വേണ്ടി ഒരു ഉറച്ച തീരുമാനം. ഓരോ സാഹചര്യത്തിലും അതിനു വേണ്ടി വില നൽകാനുള്ള മനകരുത്തു. ആദ്യം തന്നെത്താൻ മലിനമാക്കില്ല എന്നു…. രാജാവിന് മുമ്പിൽ നിന്നപ്പോൾ ഞങ്ങൾ സേവിക്കുന്ന ദൈവം വിടുവിച്ചാലും ഇല്ലെങ്കിലും രാജാവ് നിർത്തിയ ബിബംത്തെ നമസ്കരിക്കില്ല എന്നും….. തീച്ചുള ഏഴു മടങ്ങു വർധിച്ചപ്പോഴും ആ തീരുമാനത്തിന് മാറ്റമുണ്ടായില്ല. കേവലം 3 പേരുടെ തീരുമാനംകൊണ്ടു.  ഇതാ ബാബിലോൺ രാജാവിന്റെ മുന്നിൽ വിശ്വാസത്തിനുവേണ്ടി വില നൽകുന്ന തലകുനിക്കാത്ത മുന്ന് യുവത്വങ്ങൾ. അവരെ പോലെ ആദിമസഭയും വിലനൽകുവാൻ തയാറായി സ്വന്ത പ്രാണനേക്കാൾ പ്രാണ നാഥനെ പിൻപറ്റുന്നത് ഏറ്റവും ശ്രേഷ്ഠമെന്നു എണ്ണിയ ഒരു സമൂഹം.
           പക്ഷെ 20നൂറ്റാണ്ടുകൾക്കു അപ്പുറം കേവലം മൂന്നു പേരേക്കാൾ അല്ലെങ്കിൽ ആദിമ പിതാക്കന്മാരേക്കാൾ എണ്ണത്തിൽ വലിയ ഒരു സമൂഹം മുന്നിൽ ഉള്ള പ്രതികൂലം മാറുവാൻ വേണ്ടി പ്രാർത്ഥിക്കുവാൻ കൂടി വന്നു. പക്ഷെ ദൈവമക്കളെന്നു അവകാശപ്പെടുന്ന നാം ഇപ്പോൾ  എവിടെ, ആദിമസഭയുടെ പ്രാർത്ഥന നമ്മൾക്ക് പിൻപറ്റുവാൻ സാധിക്കുന്നുണ്ടോ? ആ പ്രാർത്ഥന കൊണ്ടാണ് പ്രതികൂല അവസ്ഥകളിലും പതറാതെ ധൈര്യത്തോടെ ദൈവവചനം പ്രഘോഷിക്കുവാൻ പരിശുദ്ധാതമാവു ശക്തി തരുന്നത്.  പ്രതികൂലം നിറഞ്ഞ അവസ്ഥയിൽ അല്ലെങ്കിൽ ജീവൻ നഷപെടുമെന്ന അവസഥയിലും  ദൈവകൃപയിൽ പ്രതികുലത്തിനു മുൻപേ ഓടുന്ന ഏലീയാവുമാരെ ആണ് ഇന്ന് നാം ഉൾപ്പെടുന്ന ക്രിസ്തിയ സമൂഹത്തിനു വേണ്ടത്. ഈ കാലഘട്ടത്തിൽ ഇപ്രകാരമുള്ള ദൈവദാസന്മാർ എഴുന്നേൽകട്ടെ. പൂർണ ധൈര്യത്തോടെ പ്രാർത്ഥനയോടെ മുന്നോട്ടു പോകാം….

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.