കഥ:എന്റെ ആദ്യത്തെ കൊലപാതകം | ജിനേഷ് പുനലൂർ

അതിരാവിലെ തന്നെ ഒരു യൗവ്വനക്കാരൻ മുന്തിരിത്തോട്ടത്തിനിടയിലൂടെ അതിമനോഹരമായ ഗാനങ്ങൾ പാടി ഫലങ്ങൾ എല്ലാം നോക്കി നടക്കുകയായിരുന്നു. പെട്ടെന്നാണ് യൗവ്വനക്കാരൻ ആ കാഴ്ച കണ്ടത് മുന്തിരിവള്ളികൾക്കിടയിലൂടെ നോക്കിയപ്പോൾ ഒരു യൗവ്വനക്കാരത്തി അവിടെ നിൽക്കുന്നത്. പതുക്കെ അടുത്ത്ചെന്നു യൗവ്വനക്കാരൻ ചോദിച്ചു “നീ ഏതാ? അവൾ പെട്ടെന്ന് മുഖം തിരിച്ചു നോക്കിയപ്പോൾ ഒരു അപരിചിതനായ പുരുഷൻ നിൽക്കുന്നതു കണ്ടു. അവളെ കണ്ടതും യൗവ്വനക്കാരന്റെ ഹൃദയത്തിൽ പ്രേമത്തിന്റെ ധ്വനികൾ മുഴങ്ങാൻ തുടങ്ങി കാരണം അവൾ അത്രത്തോളം സുന്ദരിയായിരുന്നു, ഒറ്റനോട്ടത്തിൽ തന്നെ അവനു മനസ്സിലായി ഇവളൊരു നിഷ്കളങ്കയായ പെണ്ണാണെന്ന്.
പെട്ടെന്ന് തന്നെ അവൾ ചോദിച്ചു, ആരാണ് നിങ്ങൾ? എന്തിന് ഈ തോട്ടത്തിൽ വന്നു ? അവൻ മൃദുവായ സ്വരത്തിൽ പറഞ്ഞു ഞാൻ ആണ് തോട്ടത്തിന്റെ അവകാശി. അവൾ പറഞ്ഞു യജമാനൻ എന്നോട് ക്ഷമിക്കണം ഞാൻ ആളറിഞ്ഞില്ല.അവൻ ചോദിച്ചു എന്താണ് നിന്റെ പേര്? “അബീശഗിൻ” ഞങ്ങളുടെ കുടുംബം ആണ് ഈ തോട്ടം നോക്കുന്നത്. തോട്ടത്തിന്റെ മുകളിൽ കാണുന്നതാണ് ഞങ്ങളുടെ വീട്. അവൾ വിനയത്തോട് ചോദിച്ചു യജമാനന്റെ പേര്? അവൻ പറഞ്ഞു “ശലോമോൻ ”
ശലോമോൻ അവളുമായി സംസാരിച്ചുകൊണ്ടിരുന്ന സമയം, അപ്രതീക്ഷിതമായി അവന്റെ വരവ് അതെ ‘അദോനീയാവു’ തന്നെ. അപ്രതീക്ഷിതമായ അദോനീയാവിന്റെ വരവിൽ ശലോമോൻ വളരെയധികം സന്തോഷിച്ചു. തന്റെ ജേഷ്ഠനെ കാണുവാൻ സാധിച്ചല്ലോ. അദോനീയാവു ചോദിച്ചു ഏതാ ഈ പെണ്ണ്? ഞാൻ എല്ലാം അറിയുന്നുണ്ട് എന്ന് അദോനീയാവു പറഞ്ഞു. ശലോമോൻ പറഞ്ഞു നമ്മളുടെ തോട്ടം നോക്കി നടത്തുന്നത് ഇവരാണ് . അവർ പരസ്പരം കാര്യങ്ങൾ പറഞ്ഞിരുന്നു സമയം പോയതറിഞ്ഞില്ല,നേരം വല്ലാതെ ഇരുട്ടി. അദോനീയാവു പറഞ്ഞു സഹോദര അവൾ കൂടാരത്തിലെ വിളക്കു കെടുത്താതെ നിനക്കായി കാത്തിരിക്കുന്നു നീ ചെല്ല്. ഇല്ലെങ്കിൽ അവൾ വിചാരിക്കും നിനക്ക് സ്നേഹം ഇല്ലെന്ന്. അദോനീയാവു വളരെയധികം നിർബ്ബന്ധിച്ചപ്പോൾ ശലോമോൻ അവളുടെ കൂടാരത്തിലേക്ക് ചെന്നു. അബീശഗിൻ ഇതു കണ്ടിട്ടു ഇങ്ങനെ പറഞ്ഞു“ഉത്തമഗീതം 5:2,6 ഞാൻ ഉറങ്ങുന്നു എങ്കിലും എന്റെ ഹൃദയം ഉണർന്നിരിക്കുന്നു. വാതിൽക്കൽ മുട്ടുന്ന എന്റെ പ്രിയന്റെ സ്വരം: എന്റെ സഹോദരീ, എന്റെ പ്രിയേ, എന്റെ പ്രാവേ, എന്റെ നിഷ്കളങ്കേ, തുറക്കുക; എന്റെ ശിരസ്സു മഞ്ഞുകൊണ്ടും കുറുനിരകൾ രാത്രിയിൽ പെയ്യുന്ന തുള്ളികൊണ്ടും നനെഞ്ഞിരിക്കുന്നു. എന്റെ അങ്കി ഞാൻ ഊരിയിരിക്കുന്നു; അതു വീണ്ടും ധരിക്കുന്നതു എങ്ങനെ? ഞാൻ കാലുകളെ കഴുകിയിരിക്കുന്നു; അവയെ മലിനമാക്കുന്നതു എങ്ങനെ?എന്റെ പ്രിയൻ ദ്വാരത്തിൽകൂടി കൈ നീട്ടി; എന്റെ ഉള്ളം അവനെച്ചൊല്ലി ഉരുകിപ്പോയി. എന്റെ പ്രിയനു തുറക്കേണ്ടതിന് ഞാൻ എഴുന്നേറ്റു; എന്റെ കൈ മൂറും, എന്റെ വിരൽ മൂറിൻതൈലവും തഴുതുപിടികളിന്മേൽ പൊഴിച്ചു. ഞാൻ എന്റെ പ്രിയനു വേണ്ടി തുറന്നു എന്റെ പ്രിയനോ പൊയ്ക്കളഞ്ഞിരുന്നു; അവൻ സംസാരിച്ചപ്പോൾ ഞാൻ വിവശയായിരുന്നു; ഞാൻ അന്വേഷിച്ചു അവനെ കണ്ടില്ല; ഞാൻ അവനെ വിളിച്ചു; അവൻ ഉത്തരം പറഞ്ഞില്ല.”. അങ്ങനെ ദിവസങ്ങൾ കടന്നു പോയി. ദാവീദ് രാജാവ് ദീനമായി കിടക്കയിൽ ആയിരുന്ന സമയം കമ്പിളി പുതപ്പിച്ചിട്ടും തണുപ്പ് മാറിയില്ല ആകയാൽ അവന്റെ ഭൃത്യന്മാർ അവനോടു: യജമാനനായ രാജാവിന്നുവേണ്ടി കന്യകയായൊരു യുവതിയെ അന്വേഷിക്കട്ടെ…..
ഈ വാർത്ത അറിഞ്ഞ സൂത്രശാലിയായ അദോനീയാവു, ദാവീദി ന്റെ അടുത്തുചെന്നു പറഞ്ഞു ഞാൻ അപ്പന് സുന്ദരിയായ ഒരു കന്യകയെ കൊണ്ട് തരാം. അദോനീയാവിനു അറിയാം ശലോമോനെ തളർത്തണമെങ്കിൽ ഈ ഉപായമേ നടക്കു എന്ന്, അത് മാത്രമല്ല ഈ ഉപായം കൊണ്ട് രാജാവ് ആകാനും അദോനീയാവു ആഗ്രഹിച്ചു. അങ്ങനെ അബീശഗിനെ ദാവീദിന് ഏൽപ്പിക്കുകയും ഉപായേനെ രാജപദവി തട്ടിയെടുക്കുകയും ചെയ്തു. ഇതിന്റെ സന്തോഷത്താൽ അദോനീയാവു ആട് മാടുകളെ അറുത്തു കൂട്ടുകാരുമൊത്തു ആനന്ദിച്ചു. ഇതറിഞ്ഞ ശലോമോൻ ദാവീദിനെ പോയി കാണുകയും, കാര്യങ്ങൾ എല്ലാം ബോധിപ്പിക്കുകയും ചെയ്തു. അത് കൊണ്ട് രാജാവ് അവളെ പരിഗ്രഹിച്ചില്ല. ശലോമോൻ ഇങ്ങനെ മനസ്സിൽ പറഞ്ഞു “സിംഹാസനം പോയാലും കുഴപ്പമില്ല അവളെ എനിക്ക് കിട്ടണം”.എന്നേക്കാൾ രാജാവാകാൻ യോഗ്യനവൻ തന്നെയാണ്.
യഹോവയാൽ വീണ്ടും ശലോമോന്റെ കൈയ്യിൽ തന്നെ രാജപദവി വന്നുചേർന്നു. ഇതറിഞ്ഞ അദോനീയാവു ശലോമോന്റെ അമ്മയെ പോയി കണ്ടു ഉടമ്പടി ചെയ്തു. 1 രാജാക്കന്മാർ 2:17 അപ്പോൾ അവൻ: ശൂനേംകാരത്തിയായ അബീശഗിനെ എനിക്കു ഭാര്യയായിട്ടു തരുവാൻ ശലോമോൻ രാജാവിനോടു പറയേണമേ; അവൻ നിന്റെ അപേക്ഷ തള്ളുകയില്ലല്ലോ എന്നു പറഞ്ഞു. ദാവീദ് ശലോമോൻ രാജാവ് ആകുന്നതിനു മുമ്പ് തന്നെ ദൈവീക വചനങ്ങൾ ആത്മാവിൽ അവന്ചെവിയിൽ പറഞ്ഞു കൊടുത്തു. അതായിരുന്നു 91 ആം സങ്കീർത്തനം. ശലോമോൻ രാജാവ് ആയി കഴിഞ്ഞപ്പോൾ ശലോമോന്റെ മാതാവ് ശലോമോനെ കാണുവാൻ കൊട്ടാരത്തിൽ വരികയും, ഞാൻ നിന്നോടു ഒരു ചെറിയ കാര്യം അപേക്ഷിക്കുന്നു; “എന്റെ അപേക്ഷ തള്ളിക്കളയരുതു ” എന്നു അവൾ പറഞ്ഞു. 1 രാജാക്കന്മർ 2:21 അപ്പോൾ അവൾ: ശൂനേംകാരത്തിയായ അബീശഗിനെ നിന്റെ സഹോദരനായ അദോനീയാവിന്നു ഭാര്യയായിട്ടു കൊടുക്കേണം എന്നു പറഞ്ഞു. അതിനു ശലോമൻ 1 രാജാക്കന്മർ 2:22 ശലോമോൻരാജാവു തന്റെ അമ്മയോടു: ശൂനേംകാരത്തിയായ അബീശഗിനെ അദോനീയാവിനു വേണ്ടി ചോദിക്കുന്നതു എന്തു? രാജത്വത്തെയും അവനുവേണ്ടി ചോദിക്കരുതോ? അവൻ എന്റെ ജ്യേഷ്ഠനല്ലോ; കാരണം ശലോമോൻ രാജപദവിയെക്കാൾ അവളെ സ്നേഹിച്ചിരുന്നു. അതുകൊണ്ടു ഇന്നു തന്നേ അദോനീയാവു മരിക്കേണം എന്നു ശലോമോൻ കല്പിച്ചു, യഹോവനാമത്തിൽ സത്യം ചെയ്തു. അങ്ങനെ ശലോമോൻ രാജാവായി ഇരിക്കുമ്പോൾ തന്നെ ആദ്യത്തെ കൊലപാതകം ചെയ്തു, അതും തന്റെ ജേഷ്ഠനെ. അതിനുശേഷം ഒരു സാഹചര്യത്തിൽ ശലോമോൻ ഫറവോന്റെ മകളെ കല്യാണം കഴിക്കുകയും, ശെബാരാജ്ഞിയുടെ വരവിങ്കൽ ഫറവോന്റെ മകൾ ഉപായേനെ അബീശഗിനെ ശെബാരാജ്ഞിയുടെ രാജ്യത്തേക്ക് നാടുകടത്തുകയും ചെയ്തു. ഇതറിഞ്ഞ ശലോമോൻ വളരെയധികം ഭാരപ്പെട്ട വേദനയാൽ ദിവസങ്ങൾ കഴിച്ചു കൂട്ടി. അങ്ങനെ ശലോമോൻ പല രാജ്യങ്ങളിൽ നിന്നും പല പെണ്ണുങ്ങളെ കല്യാണം കഴിക്കുകയും പലരെയും വെപ്പാട്ടികൾ ആയി സ്വീകരിക്കുകയും ചെയ്തു. എന്നിട്ടും ശലോമോന് അബീശഗിന്റെ വിടവ് നികത്തുവാൻ കഴിഞ്ഞിരുന്നില്ല. ഉത്തമഗീതം 6:8,9 അറുപതു രാജ്ഞികളും എണ്പതു വെപ്പാട്ടികളും അസംഖ്യം കന്യകമാരും ഉണ്ടല്ലോ.എന്റെ പ്രാവും എന്റെ നിഷ്കളങ്കയുമായവളോ ഒരുത്തി മാത്രം; അവൾ തന്റെ അമ്മെക്കു ഏകപുത്രിയും തന്നെ പ്രസവിച്ചവൾക്കു ഓമനയും ആകുന്നു; കന്യകമാർ അവളെ കണ്ടു ഭാഗ്യവതി എന്നു വാഴ്ത്തും; രാജ്ഞികളും വെപ്പാട്ടികളും കൂടെ അവളെ പുകഴ്ത്തും.
അങ്ങനെ ശലോമോൻ വാർദ്ധക്യം ചെല്ലുകയും സ്ത്രീകളാൽ വശീകരിച്ച് യഹോവയിൽ നിന്ന് അകന്നുപോകുകയും ചെയ്തു. ജീവിതത്തിൽ എന്ത് തെരഞ്ഞെടുക്കണമെന്ന് ഒരു ബോധവുമില്ലാതെ, തെരഞ്ഞെടുപ്പിൽ പാളിച്ച പറ്റുകയും മറ്റുള്ളവരുടെ സന്തോഷത്തിനു വേണ്ടി പലതും ചെയ്തപ്പോൾ ജീവിതം തന്നെ ദൈവത്തിൽ നിന്നകന്നു പോയി. ശലോമോന്റെ മരണസമയത്തു ഇങ്ങനെ പറഞ്ഞു കണ്ണുകൾ അടച്ചു.
മടങ്ങിവരിക, ശൂലേംകാരത്തീ, മടങ്ങിവരിക; ഞങ്ങൾ നിന്നെ ഒന്നു കണ്ടുകൊള്ളട്ടെ, മടങ്ങിവരിക, മടങ്ങിവരിക.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.