ഡൽഹി എയിംസ് ആശുപത്രിയിൽ തീപിടുത്തം: തീ നിയന്ത്രണ വിധേയം

ന്യൂഡല്‍ഹി∙ ‍‍ഡൽഹി എയിംസ് ആശുപത്രിയിൽ തീപിടിത്തം. പടർന്നു പിടിച്ച തീ കെടുത്താന്‍ അഗ്നിരക്ഷാസേനയുടെ 34 വാഹനങ്ങളാണ്‌  സ്ഥലത്തെത്തിയത്. തീ നിയന്ത്രണ വിധേയമായതായി അധികൃതർ പിന്നീട് അറിയിച്ചു. സംഭവത്തിൽ‌ ആർക്കും പരുക്കുള്ളതായി റിപ്പോർട്ടുകളില്ല.
ആശുപത്രിയിലെ എമർജൻസി വാർഡിനു സമീപത്താണു തീപിടിത്തം തുടങ്ങിയത്. കെട്ടിടത്തിൽനിന്ന് ആൾക്കാരെ ഒഴിപ്പിച്ചു. തീപിടിത്തമുണ്ടായ കെട്ടിടത്തിൽ രോഗികളെ ചികിൽസിക്കുന്നില്ല. ഡോക്ടർമാരുടെ മുറികളും ഗവേഷണ ലാബുകളുമാണ് ഈ കെട്ടിടത്തിലുള്ളത്. ഒന്നാം നിലയിൽ തുടങ്ങിയ തീയുടെ പുക രണ്ടാം നിലയിലേക്കും പടര്‍ന്നതായി ദേശീയ മാധ്യമങ്ങൾ‌ റിപ്പോർട്ട് ചെയ്യുന്നു.
മുൻ കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലിയെ ഈ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെങ്കിലും മറ്റൊരു കെട്ടിടത്തിലാണ് അദ്ദേഹം ചികിൽസിലുള്ളതെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ഓഗസ്റ്റ് 9നാണ് ജയ്റ്റ്ലിയെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. തീപിടിത്തമുണ്ടായ കെട്ടിടത്തിൽനിന്നു സുരക്ഷിതമായ അകലത്തിലാണ് അരുൺ ജയ്റ്റ്ലിയെ പ്രവേശിപ്പിച്ച കെട്ടിടമുള്ളത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.