സി.ഇ.എം രണ്ടാംഘട്ട ദുരിത്വശാസ പ്രവർത്തനവും വിജയകരമായി പൂർത്തീകരിച്ചു

തിരുവല്ല: വടക്കൻ മേഖലയിൽ ഉണ്ടായ പ്രളയ ദുരന്തത്തിൽ കഷ്ടം അനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി സി.ഇ.എം ചെയ്തു വന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ രണ്ടാം ഘട്ട പ്രവർത്തനം വയനാട് ജില്ലയിൽ വിജയകരമായി പൂർത്തീകരിച്ചു. ഉരുൾ പൊട്ടലിൽ വൻ ദുരന്തം ഉണ്ടായ മേപ്പാടിക്ക് സമീപം പുത്തുമലയിലും, കൽപ്പറ്റക്ക് സമീപം മണിയങ്കോട് ട്രൈബൽ കോളനിയിലും നൂറുകണക്കിന്‌ കുടുംബങ്ങളിൽ സഹായം എത്തിക്കുവാൻ സി.ഇ.എമ്മിന് വീണ്ടും സാധിച്ചു. ജനറൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ചെയ്തുവരുന്ന ദുരിതാശ്വാസ പ്രവർത്തനത്തിൽ സി.ഇ.എം എറണാകുളം റീജിയന്റെ സഹകരണത്തിൽ ആണ് ഇന്ന് സഹായ വിതരണം നടന്നത്. ക്രമീകൃതമായി നടന്ന സഹായ വിതരണത്തിനുള്ള എല്ലാ പ്രാദേശിക ക്രമികരണവും പാസ്റ്റർ കെ.ജെ. ജോബ് വയനാട് ചെയ്തു. സി.ഇ.എം. ജനറൽ സെക്രട്ടറി ജോമോൻ ജോസഫ് കണ്ണൂർ, അസ്സോസിയേറ്റ് സെക്രട്ടറി അജിത് ജോർജ്‌, പബ്ലിക്കേഷൻ സെക്രട്ടറി എം.ജെ. വർഗീസ്, പോൾസൺ വി.എസ്. എന്നിവർ നേതൃത്വം കൊടുത്ത പ്രവർത്തനത്തിൽ സഹോദരന്മാരായ ജോയ് പി.പി, ബെയ്‌സിൽ ബേബി, ആൽബിൻ കെ. അനിൽ, അഡോണ് കെ. അനിൽ, എൽദോ മാത്യു ചാക്കോ, ജോയൽ ജോയ്, ഇ.സി. മോഹനൻ, കൂടാതെ വനിതാ സമാജം മലബാർ റീജിയൻ വൈസ് പ്രസിഡന്റ് ജാൻസി ജോബ്, സിസ്റ്റർ അനു മോൾ എന്നിവർ പങ്കെടുത്തു. മൂന്നാം ഘട്ട സഹായ വിതരണം അടുത്ത ബുധൻ, വ്യാഴം ദിവസങ്ങളിൽ നടക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.