അസംബ്ലീസ് ഓഫ് ഗോഡ് സി.എ. ക്യാമ്പ് ഒരുക്കങ്ങൾ പുരോഗമിക്കുന്നു.

കുമളി: ഏ.ജി. മലയാളം ഡിസ്ട്രിക്ട് കൗൺസിൽ യുവജന വിഭാഗമായ ക്രൈസ്റ്റ്സ് അംബാസഡേഴ്സ് വാർഷിക യുവജന ക്യാമ്പ് Hupernikao-2019 ഇടുക്കി, കുട്ടിക്കാനം മാർ ബസേലിയോസ് ക്രിസ്ത്യൻ കോളെജ് എഞ്ചിനീയറിംഗ് & ടെക്നോളജിയിൽ വച്ച് സെപ്തംബർ 9-12 വരെ നടക്കും.

റോമർ 8:37 ആസ്പദമാക്കി More Than Conquerors (പൂർണ്ണജയം പ്രാപിച്ചവർ) എന്ന ആശയം മുൻനിർത്തിയാണ് സന്ദേശങ്ങൾ നൽകുന്നത്. Hupernikao എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് ഈ തീം ലഭിച്ചത്; അതു കൊണ്ടാണ് ക്യാമ്പിന് അതേ പേര് തന്നെ കൊടുക്കുവാൻ സംഘാടക സമിതി തീരുമാനിച്ചത്.

സെപ്തംബർ 9 തിങ്കൾ രാവിലെ 10:00 മണിക്ക് ഏ.ജി. മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സെക്രട്ടറി റവ. ടി.വി. പൗലോസ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും.
ഏ.ജി. സൂപ്രണ്ട് റവ. ഡോ. പി.എസ്. ഫിലിപ്പ്, ഡോ.ജെസ്പിൻ മാലിയിൽ (USA) റവ.ഡോ.ജോർജ്ജ് പി. ചാക്കോ (USA) റവ. ഡോ. ഷിബു സാമുവൽ (USA) എന്നിവർ പ്രധാന പ്രഭാഷകരായിരിക്കും. ഇവരെകൂടാതെ ഏ.ജി. എക്സിക്യൂട്ടീവ് കമ്മറ്റിയംഗങ്ങളായ റവ.ഡോ. ഐസക് വി. മാത്യു (അസി. സൂപ്രണ്ട്), റവ.എ.രാജൻ (ട്രഷറർ), റവ.എം.എ.ഫിലിപ്പ് (കമ്മറ്റിയംഗം) എന്നിവരും വിവിധ സെഷനുകളിൽ ശുശ്രൂഷിക്കും.

ക്യാമ്പ് തീം ആസ്പദമാക്കി റവ. പ്രഭാ ടി. തങ്കച്ചൻ (സി.എ. മുൻ പ്രസിഡന്റ്), റവ. റോയ്സൺ ജോണി (മിഷൻസ് കോർഡിനേറ്റർ, സൗത്ത് ഇന്ത്യാ അസംബ്ലീസ് ഓഫ് ഗോഡ്), റവ. സാം ഇളമ്പൽ(സി.ഏ. പ്രസിഡന്റ്) റവ. സജിമോൻ ബേബി(ഏ.ജി. കേരള മിഷൻസ് ഡയറക്ടർ) തുടങ്ങിയവരും ക്ലാസ്സുകൾ എടുക്കും.

റവ. ജോ തോമസ് ഏബ്രഹാം(SABC ബംഗലൂരു) മിഷൻ ചലഞ്ച് സന്ദേശം നൽകുന്നതാണ്.
ഇവാ. ഷാജൻ ജോൺ ഇടയ്ക്കാട് (ഝാർഖണ്ഡ്) കാലിക പ്രാധാന്യമുള്ള വിഷയം അവതരിപ്പിച്ചു കൊണ്ടുള്ള ഡിബേറ്റിന് നേതൃത്വം നൽകും.

ഡോ. ബ്ലസ്സൻ മേമന, മാത്യു ടി. ജോൺ (കരിസ്മ) സന്തോഷ് ഏബ്രഹാം വാഴയിൽ (USA), ജോയൽ ടോം ജോർജ്ജ് (UAE), പാസ്റ്റർ സാം റോബിൻസൺ (ഹിൽടോപ്പ് വർഷിപ്പേഴ്സ്) എന്നിവർ സംഗീതശുശ്രൂഷക്ക് നേതൃത്വം നൽകും.

പ്രകൃതി രമണീയമായ ക്യാമ്പസിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ താമസ സൗകര്യവും തട്ടുകട ഉൾപ്പെടെയുള്ള രുചികരമായ ഭക്ഷണവും ഈ ക്യാമ്പിന്റെ സവിശേഷതകളാണ്.
കൂടാതെ വചന പരിജ്ഞാനവും ദൈവാത്മ നിറവുമുള്ള അഭിഷക്ത ദൈവദാസൻമാരുടെ ക്ലാസ്സുകളും പ്രസംഗങ്ങളും Hupernikao ക്യാമ്പിന്റെ മേന്മയായിരിക്കും. കൗൺസലിംഗ്, സ്പോർട്സ് ടൈം, ഐസ് ബ്രേക്കിംഗ്, ഗ്രൂപ്പ് ചർച്ചകൾ, മോർണിംഗ്‌ വിത് ജീസസ് എന്നിങ്ങനെ നിരവധി പ്രത്യേകതകൾ ഈ ക്യാമ്പിനുണ്ട്.
500/- രൂപ ആയിരിക്കും രജിസ്ട്രേഷൻ ഫീസ്.

ക്യാമ്പിന്റെ മീഡിയാ പാർട്ണർമാരായി ഹാർവെസ്റ്റ് ടി.വി, ക്രൈസ്തവ എഴുത്തുപുര, ഗുഡ് ന്യൂസ്, സമർ ടി.വി. എന്നിവർ പ്രവർത്തിക്കുന്നു.

ക്യാമ്പിന്റെ ഓൺലൈൻ തൽസമയ സംപ്രേഷണം ഹാർവെസ്റ്റ് ടി.വി.യിലും ക്രൈസ്തവ എഴുത്തുപുര പേജിലും ഉണ്ടായിരിക്കുന്നതാണ്.

റവ. സാം ഇളമ്പൽ പ്രസിഡന്റായിരിക്കുന്ന ഡിസ്ട്രിക്ട് സി.എ.കമ്മറ്റിയോടൊപ്പം സെക്ഷൻ സി.എ. ഭാരവാഹികളുൾപ്പെടെയുള്ള വിശാല ക്യാമ്പ് കമ്മറ്റി വിവിധ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നു. ഒരു പതിറ്റാണ്ടിലധികം ഏ.ജി.യുവജനപ്രസ്ഥാനത്തിൽ മുൻ നിര പ്രവർത്തനത്തിലായിരിക്കുന്ന ബ്രദർ ജിനു വർഗ്ഗീസാണ് ക്യാമ്പ് ജനറൽ കോർഡിനേറ്റർ.

ക്യാമ്പിന്റെ വിജയത്തിനായി ഏവരുടെയും പ്രാർത്ഥനയും പിന്തുണയും സംഘാടക സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.