ഏകദിന യുവജന സമ്മേളനം

ഐ.പി.സി.എൻ.ആർ വെസ്റ്റ് സോൺ പി.വൈ.പി.എ യുടെയും സൺഡേ സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ ഏകദിന സമ്മേളനം നടത്തപ്പെടുന്നു.

2019 ആഗസ്റ്റ് 17 ശനിയാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ അംബർനാഥ് വെസ്റ്റിൽ ഉള്ള ഐ.പി.സി.എൻ.ആർ കർമ്മേൽ സഭാഹാളിൽ വെച്ച് ഈ സമ്മേളനം നടക്കുന്നതായിരിക്കും. പ്രസ്തുത സമ്മേളനത്തിൽ പാസ്റ്റർ.ജിജോ ജോർജ്ജ് (ഐ.പി.സി.എൻ.ആർ പി.വൈ.പി.എ വൈസ് പ്രസിഡന്റ്) മുഖ്യ പ്രഭാഷണം നടത്തുന്നതാണ്. ആരാധനയും, ദൈവവചനവും, പ്രാർത്ഥനയും ഓരോ സെക്ഷനിലും ഉണ്ടായിരിക്കും. ആത്മീയ സന്ദേശം ഉൾക്കൊള്ളുന്ന ഗെയിമുകളും ഈ സമ്മേളനത്തിന്റെ ഭാഗമായിരിക്കും. “ഞാൻ ആരെ അയക്കേണ്ടു? ആർ നമുക്ക് വേണ്ടി പോകും?” (യെശ – 6:8) എന്നതാണ് സമ്മേളനത്തിന്റെ മുഖ്യ വിഷയം. സുവിശേഷ വേലക്ക് വേണ്ടി യുവജനങ്ങളെ ഒരുക്കി എടുക്കുക എന്നതാണ് ഈ സമ്മേളനം കൊണ്ട് ലക്ഷ്യം വെക്കുന്നത്. ഇവാ.സാജൻ സാം വർഗ്ഗീസ്, ബ്ര.വർഗ്ഗീസ് എബ്രഹാം എന്നിവർ യോഗ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.