കൊയ്നോനിയ ക്രിസ്തീയ മീഡിയ വർക്ഷോപ്പ് ബെംഗളൂരുവിൽ
ബെംഗളൂരു: ഐ.സി.പി.എഫ് ബെംഗളൂരുവും റൺ ഫെലോഷിപ്പും സംയുക്തമായി ക്രമീകരിക്കുന്ന കൊയ്നോനിയ എന്ന ക്രിസ്തീയ മീഡിയ വർക് ഷോപ്പ് ആഗസ്റ്റ് 15 ന് ഉച്ചകഴിഞ്ഞ് 2.30ന് ബാംഗ്ലൂർ നാഗെനഹള്ളിയിലുള്ള റൺ ഫെലോഷിപ്പ് ചർച്ചിൽ വച്ച് നടത്തപ്പെടും.
റിൻസ് ജോൺ, ജിന്റു ജോർജ്ജ്, ട്രിൻസൺ മാർക്, റിജോയ് ജോൺ എന്നിവർ മുഖ്യ അതിഥികളായിരിക്കുന്ന പ്രസ്തുത മീറ്റിംഗിൽ ക്രിസ്തീയ ലോകത്തിൽ മീഡിയയുടെ പ്രസക്തി, സോഷ്യൽ മീഡിയ, ബ്രാൻഡിംഗ് എന്നീ വിഷയങ്ങൾ അവലോകനം ചെയ്യപ്പെടുമെന്ന് ഭാരവാഹികൾ ക്രൈസ്തവ എഴുത്തുപുരയെ അറിയിച്ചു. ഐ.സി.പി.എഫിനു വേണ്ടി ക്രിസ്റ്റിയും റൺ ഫെലോഷിപ്പിനുവേണ്ടി റിജോയ് ജോണും മീറ്റിംങ്ങുകൾക്ക് നേതൃത്വം നൽകുന്നു.


- Advertisement -

Comments are closed.