കുതിരച്ചിറ സി.എസ്.ഐ ചർച്ച് യുവജന വാരാഘോഷവും കൺവൻഷനും

പുനലൂർ: കുതിരച്ചിറ ഹോളി ട്രിനിറ്റി സി.എസ്.ഐ ഇടവകയിലെ യുവജനപ്രസ്ഥാനത്തിന്റെ യുവജന വാരാഘോഷം ഓഗസ്റ്റ് 18 മുതൽ 25 വരെ നടക്കും.

ഓഗസ്റ്റ് 18 രാവിലെ 10.00 ന് ഇടവക വികാരി റവ:കുഞ്ഞുമോൻ യുവജനവാരത്തിന്റെ ഉത്‌ഘാടനം നിർവ്വഹിക്കും.തുടർന്ന് കാനാവിൽ ഫുഡ് ഫെസ്റ്റ് നടക്കും.വൈകിട്ട് 6 ന് നടക്കുന്ന ഏകദിന കൺവൻഷന് മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭ തിരുവനന്തപുരം ഭദ്രാസന സഞ്ചാര സുവിശേഷ സംഘമായ ദിവ്യദൂത് ഗോസ്പൽ ടീം നേതൃത്വം നൽകും.ഓഗസ്റ്റ് 25 ലെ ഞായർ ആരാധനയ്ക്ക് യുവജന പ്രസ്ഥാന അംഗങ്ങൾ നേതൃത്വം നൽകും.കണ്ണമൂല വൈദിക സെമിനാരി വിദ്യാർത്ഥി ഷിബിൻ ബാബു ഉറുകുന്ന് വചന സന്ദേശം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.