സംസ്ഥാന പി.വൈ.പി.എ ദുരിതാശ്വാസ പ്രവർത്തനം  പത്തനംതിട്ട ജില്ലയിൽ ആരംഭിച്ചു

പത്തനംതിട്ട : ആറന്മുള എസ്.എൻ.ഡി.പി സ്കൂളിൽ തുറന്ന ക്യാമ്പിലേക്ക് അവശ്യപ്രകാരം  കിറ്റുകൾ വിതരണം ചെയ്തു. കൊട്ടാരക്കര മേഖല പി.വൈ.പി.എ വൈസ് പ്രസിഡൻറ് ബ്ലെസ്സൻ ബാബു പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. അരിയും, പച്ചക്കറിയും ഉൾപ്പെടെയുള്ള സാധനങ്ങൾ ആണ് എത്തിച്ചത്.

ഇന്നലെ മുതൽ വയനാട് & മലപ്പുറം മേഖലാ പ്രവർത്തകർ വിവിധ ക്യാമ്പുകളിൽ ആവശ്യസാധനങ്ങൾ എത്തിച്ചു കൊണ്ട് പ്രവർത്തനങ്ങൾ ചെയ്തു വരുന്നു.

തിങ്കളാഴ്ച രാവിലെ സംസ്ഥാന പി.വൈ.പി.എ ടീം മലബാറിലേക്ക് കടന്നു പോകും. പി.വൈ.പി.എ ഉദ്യമങ്ങളിൽ പങ്കാളികളാകാനും സഹായഹസ്തം നീട്ടാനും സംസ്ഥാന പി.വൈ.പി.എ അഭ്യർത്ഥിക്കുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like