8 ജില്ലകളിലായി 80 ഓളം ഉരുള്‍പൊട്ടല്‍; രക്ഷാപ്രവര്‍ത്തനം ഊര്‍ജിതം: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത്​ കനത്തമഴയില്‍ എട്ട്​ ജില്ലകളിലായി 80 ഓളം സ്ഥലത്ത്​ ഉരുള്‍പൊട്ടലുണ്ടായെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ ദിവസങ്ങളിലായി 42 മരണങ്ങളാണ്​ സംസ്ഥാനത്ത്​ നടന്നത്​. വയനാട്​ ജില്ലയില്‍ മാത്രം 11 മരണം റിപ്പോര്‍ട്ട്​ ചെയ്​തു. 186 ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്​. 1,08138 പേര്‍ ദുരിതാശ്വാസ ക്യാമ്ബുകളിലുണ്ടെന്നും 30000ത്തോളം കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വിവിധ ഏജന്‍സികളും സന്നദ്ധപ്രവര്‍ത്തകരും​ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി രംഗത്തുണ്ട്​. മത്സ്യതൊഴിലാളികളും സമൂഹത്തി​​െന്‍റ വിവിധ ഭാഗത്തുള്ളവരും വിപത്തി​​െന്‍റ ആഘാതം തിരിച്ചറിഞ്ഞ്​ രംഗത്തെത്തിയിട്ടുണ്ട്​. ഇത്​ പ്രതിസന്ധിയെ മറികടന്ന്​ മുന്നോട്ടുപോകാനുള്ള ആത്മവിശ്വാസം നല്‍കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മലപ്പുറം കവളപ്പാറ ഭൂദാനം കോളനിയിലും വയനാട്​ മേപ്പാടി പുത്തുമലയിലുമാണ്​ ഉരുള്‍പൊട്ടലില്‍ ഏറ്റവുമധികം നാശനഷ്​ടങ്ങളുണ്ടായത്​. കവളപ്പാറയില്‍ നിന്ന്​ മൂന്ന്​ മൃതദേഹങ്ങള്‍ കിട്ടി. പ്രദേശത്ത്​ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്​. ഇവിടെ 30 അംഗങ്ങളുള്ള ഫയര്‍ഫോഴ്​സ്​ ടീമും എന്‍.ഡി.ആര്‍.എഫ്​ ടീമും രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്​.

മേപ്പാടി പുത്തുമലയില്‍ ഫയര്‍ഫോഴ്​സി​​െന്‍റ​ 40 അംഗ ടീം രക്ഷാപ്രവര്‍ത്തനത്തിനുണ്ട്.​ എന്‍.ഡി.ആര്‍.എഫ്​, ആര്‍മി സംഘങ്ങളും രംഗത്തുണ്ട്​. പ്രദേശം മുഴുവന്‍ മണ്ണിനും ഇളകി വന്ന പാറകള്‍ക്കും അടിയിലാണ്​.

വയനാട്​ മഴയുടെ തീവ്രത കുറഞ്ഞിട്ടുണ്ട്​. വൈകി​ട്ടോടെ വീണ്ടും മഴകനക്കുമെന്നാണ്​ റിപ്പോര്‍ട്ട്.​ ജില്ലയില്‍ റെഡ്​ അലര്‍ട്ട്​ പ്രഖ്യാപിച്ചിട്ടുണ്ട്​.

ബാണാസുര ഡാമിലെ ​െവള്ളം മൂന്നുമണിയോടെ കാരമണ്‍ തോട്ടിലേക്ക്​ ഒഴുക്കിവിടും. ഷട്ടര്‍ തുറന്ന്​ മിതമായ തോതില്‍ വെള്ളം പുറത്തേക്ക്​ ഒഴുക്കും. കാരമണ്‍ തോടി​ല്‍ ജലനിരപ്പ്​ ഉയരുന്നതിനാല്‍ തീരത്തുള്ളവര്‍ക്ക്​ ജാഗ്രത മുന്നറിയിപ്പ്​ നല്‍കിയിട്ടുണ്ട്​.
തീരത്തുള്ളവരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്​. ക്യാമ്ബുകളിലേക്ക്​ മാറാന്‍ ആരെങ്കിലും ബാക്കി ഉണ്ടെങ്കില്‍ അവര്‍ മാറി പോകാന്‍ തയാറാകണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

എറണാകുളത്ത്​ മഴ ശമിച്ചിട്ടുണ്ട്​. പത്തനംതിട്ടയില്‍ കനത്തമഴയാണ്​. പമ്ബയില്‍ ജലനിരപ്പ്​ ഉയരുന്നു. അപകട സാധ്യതമേഖലയില്‍ നിന്ന്​ ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്​.

ആളുകളില്‍ ഭീതി പടര്‍ത്തുന്ന തരത്തില്‍ വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

എല്ലാ ഡാമുകളും തുറന്നുവിടുമെന്നും കേരളം വീണ്ടും പ്രളയത്തിലാകുമെന്നും പ്രചരിപ്പിച്ച്‌​ ആശങ്ക പരത്തുന്നു. ഇടുക്കിയില്‍ ഇനിയും വലിയ തോതില്‍ ജലം സംഭരിക്കാനാകും. കഴിഞ്ഞ വര്‍ഷം ഈ സമയത്ത്​ ഇടുക്കി ഡാമില്‍ 98.25 ശതമാനം ജലം നിറഞ്ഞിരുന്നു. എന്നാല്‍ നിലവില്‍ 30 ശതമാനം മാത്രമാണ്​ വെള്ളമുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.