ഡോ. പി.ജെ. തോമസ് പ്രഭാഷണ പരമ്പരയും സ്തോത്രശുശ്രുഷയും തിരുവല്ലയിൽ

തിരുവല്ല: ഡോ. പി.ജെ. തോമസിന്റെ ദർശനവും ഭാരതത്തിലെ ക്രൈസ്തവ സഭയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകളും അടിസ്ഥാനമാക്കിയുള്ള പ്രഭാഷണ പരമ്പരയും ശാരോൻ ബൈബിൾ കോളേജിന് M.Div കോഴ്സിന് ATA അംഗീകാരം ലഭിച്ചതിനുള്ള സ്തോത്രശുശ്രുഷയും ആഗസ്റ്റ് 29നു രാവിലെ 9.30 മുതൽ 1 മണി വരെ തിരുവല്ല ശാരോൻ ബൈബിൾ കോളേജ് ഓഡിറ്റോറിയത്തിൽ വച്ചു നടക്കും. പ്രിൻസിപ്പാൾ റവ. എം.ജെ. ജോണിന്റെ അധ്യക്ഷതയിൽ ശാരോൻ ഫെല്ലോഷിപ്പ് ചർച് ജനറൽ പ്രസിഡന്റ് പാസ്റ്റർ ജോണ് തോമസ് ഉദ്ഘാടനം ചെയ്യും. ആക്ടിങ് പ്രസിഡന്റ് പാസ്റ്റർ പി.എം. ജോണ് സ്തോത്ര പ്രാർത്ഥന നടത്തും. ഡോ. കെ.ജെ. മാത്യു പുനലൂർ മുഖ്യ പ്രഭാഷണം നടത്തും.

-ADVERTISEMENT-

-ADVERTISEMENT-

You might also like