അ​തി​ശ​ക്ത​മാ​യ കാ​റ്റും ഭീ​മ​ന്‍ തി​ര​യും; മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ക​ട​ലി​ല്‍​പ്പോ​ക​രു​തെ​ന്ന് മു​ന്ന​റി​യി​പ്പ്

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള തീ​ര​ത്ത് ശ​നി​യാ​ഴ്ച മു​ത​ല്‍ ബു​ധ​നാ​ഴ്ച വ​രെ ശ​ക്ത​മാ​യ കാ​റ്റ് വീ​ശാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ​വ​കു​പ്പ്. അ​തി​നാ​ല്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ക​ട​ലി​ല്‍ പോ​കാ​ന്‍ പാ​ടി​ല്ലെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ല്‍​കി. പ​ടി​ഞ്ഞാ​റ​ന്‍ ദി​ശ​യി​ല്‍ നി​ന്ന് മ​ണി​ക്കൂ​റി​ല്‍ 45 മു​ത​ല്‍ 55 കി​ലോ​മീ​റ്റ​ര്‍ വ​രെ വേ​ഗ​ത​യി​ല്‍ കാ​റ്റ് വീ​ശാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് പ്ര​വ​ച​നം.

ശ​നി​യാ​ഴ്ച മു​ത​ല്‍ ഞാ​യ​റാ​ഴ്ച വ​രെ തെ​ക്ക് പ​ടി​ഞ്ഞാ​റ​ന്‍ ദി​ശ​യി​ല്‍ നി​ന്ന് മ​ണി​ക്കൂ​റി​ല്‍ 45 മു​ത​ല്‍ 55 കി​ലോ​മീ​റ്റ​ര്‍ വ​രെ വേ​ഗ​ത​യി​ല്‍ മ​ധ്യ, തെ​ക്ക് പ​ടി​ഞ്ഞാ​റ് അ​റ​ബി​ക്ക​ട​ലി​ല്‍ ശ​ക്ത​മാ​യ കാ​റ്റ് വീ​ശാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. ക​ട​ല്‍ പ്ര​ക്ഷു​ബ്‌​ധ​മോ അ​തി​പ്ര​ക്ഷു​ബ്‌​ധ​മോ ആ​യേ​ക്കും.

തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ ബു​ധ​നാ​ഴ്ച വ​രെ തെ​ക്ക് പ​ടി​ഞ്ഞാ​റ​ന്‍ ദി​ശ​യി​ല്‍ നി​ന്ന് മ​ണി​ക്കൂ​റി​ല്‍ 45 മു​ത​ല്‍ 55 കി​ലോ​മീ​റ്റ​ര്‍ വ​രെ വേ​ഗ​ത​യി​ല്‍ മ​ധ്യ പ​ടി​ഞ്ഞാ​റ് , തെ​ക്ക് പ​ടി​ഞ്ഞാ​റ് അ​റ​ബി​ക്ക​ട​ലി​ല്‍ ശ​ക്ത​മാ​യ കാ​റ്റ് വീ​ശും. ശ​നി​യാ​ഴ്ച മു​ത​ല്‍ തി​ങ്ക​ളാ​ഴ്ച വ​രെ പ​ടി​ഞ്ഞാ​റ് ദി​ശ​യി​ല്‍ നി​ന്ന് മ​ണി​ക്കൂ​റി​ല്‍ 40 മു​ത​ല്‍ 50 കി​ലോ​മീ​റ്റ​ര്‍ വ​രെ വേ​ഗ​ത​യി​ല്‍ കേ​ര​ള, ക​ര്‍​ണാ​ട​ക, ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ കാ​റ്റ് വീ​ശു​മെ​ന്നും കാ​ലാ​വ​സ്ഥാ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

ഞാ​യ​റാ​ഴ്ച രാ​ത്രി 11:30 വ​രെ പൊ​ഴി​യൂ​ര്‍ മു​ത​ല്‍ കാ​സ​ര്‍​ഗോ​ഡ് വ​രെ​യു​ള്ള കേ​ര​ള തീ​ര​ത്ത് 3.5 മു​ത​ല്‍ 3.8 മീ​റ്റ​ര്‍ വ​രെ ഉ​യ​ര​ത്തി​ല്‍ തി​ര​മാ​ല​ക​ള്‍ ഉ​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ദേ​ശീ​യ സ​മു​ദ്ര സ്ഥി​തി​പ​ഠ​ന കേ​ന്ദ്രം അ​റി​യി​ച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.