പ്രാർത്ഥിച്ചവർക്കു നന്ദിയറിയിച്ച് പാസ്റ്റർ ടി.പി. മാത്യു

തിരുവല്ല: ഉയർന്ന രക്തസമ്മര്ദം നിമിത്തം തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെത്തുടർന്ന് തിരുവല്ല ബിലീവേർസ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്ന പാസ്റ്റർ ടി.പി. മാത്യുനെ ഡിസ്ചാർജ് ചെയ്തു. ദൈവദാസന്റെ ആരോഗ്യ സ്ഥിതിക്ക് അത്ഭുതകരമായ പുരോഗതിയാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായത്. തനിക്ക് വേണ്ടി ആത്മാർഥമായി പ്രാർത്ഥിച്ച എല്ലാവരോടുമുള്ള നന്ദി അദ്ദേഹം അറിയിച്ചിട്ടുണ്ട്. എത്രയും വേഗം ശുശ്രുഷയിൽ മടങ്ങി വരുവാൻ താൻ ആഗ്രഹിക്കുന്നു അതിനായ് ദൈവജനം വീണ്ടും പ്രാർത്ഥിക്കണമെന്നും അദ്ദേഹം കൈസ്തവ എഴുത്തുപുരയോട് പ്രതികരിച്ചു. ദൈവസഭയുടെ സീനിയർ ശുശ്രുഷകനും ഇടുക്കി – ചപ്പാത്ത് സിസ്ട്രിക്ട് പാസ്റ്ററുമാണ് പാസ്റ്റർ ടി.പി. മാത്യു. ദൈവദാസനു വേണ്ടി ദൈവമക്കൾ തുടർന്നും പ്രാർത്ഥിച്ചാലും.

-ADVERTISEMENT-

-ADVERTISEMENT-

You might also like