ക്രൈസ്തവ എഴുത്തുപുര തിരുവനന്തപുരം യൂണിറ്റിന്റെ വാർഷിക സമ്മേളനം ഇന്ന്

തിരുവനന്തപുരം: ക്രൈസ്തവ എഴുത്തുപുരയുടെ തിരുവനന്തപുരം യൂണിറ്റിന്റെ വാർഷിക സമ്മേളനം 2019 ഓഗസ്റ്റ് 5 തിങ്കളാഴ്ച (ഇന്ന്) വൈകുന്നേരം 5 മണി മുതൽ 7 മണി വരെ പാളയം പി.എം.ജി. ചർച്ച് (Headquarters Building)ൽ വച്ച് നടത്തപ്പെടുന്നു. ക്രൈസ്തവ സംഗീത ലോകത്തെ പ്രഗൽഭരായ ഇമ്മാനുവൽ കെ.ബി., ജെറ്റ്സൻ സണ്ണി, ജിബിൻ ജോസ്, പ്രവീൺ എന്നിവർ മോസ്സസ് റ്റൈറ്റസിന്റെ പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ സംഗീത ശുശ്രൂഷ നിർവഹിക്കുന്നു. ക്രൈസ്തവ എഴുത്തുപുര തിരുവനന്തപുരം യൂണിറ്റ് പ്രസിഡന്റ് ജോഷി സാം മോറിസ് അധ്യക്ഷത വഹിക്കുന്ന ഈ യോഗത്തിൽ ക്രൈസ്തവ എഴുത്തുപുര മാനേജ്മെന്റ് അംഗങ്ങളായ ഇവാ. ഫിന്നി കാഞ്ഞങ്ങാട്, ഡാർവിൻ വിൽസൺ, ആഷേർ മാത്യു ക്രൈസ്തവ എഴുത്തുപുര കേരള ചാപ്റ്റർ ഭാരവാഹികളായ ജിനു വർഗീസ്, സുജ സജി, ജിബിൻ ഫിലിപ്പ്, ഡോ. പീറ്റർ ജോയ്, പാസ്റ്റർ ഷാജി ആലുവിള, ഷോളി വർഗീസ്സ്, അമൽ മാത്യു എന്നിവർ പങ്കെടുക്കുന്നു. പാസ്റ്റർ മാത്യു എബ്രഹാം വിശിഷ്ട അതിഥിയായി മുഖ്യ സന്ദേശം നൽകും.

-ADVERTISEMENT-

-ADVERTISEMENT-

You might also like