ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയൺ യൂത്ത്, സണ്ടെസ്ക്കൂൾ തല താലന്ത് പരിശോധന

റെയ്സൺ വി. ജോർജ്ജ്

പാക്കിൽ: ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയൺ യൂത്ത്, സണ്ടെസ്ക്കൂൾ തല താലന്ത് പരിശോധന സെപ്റ്റംബർ 9, 10, 11 തിയതികളിൽ നെടുങ്ങപ്പള്ളിയിൽ ബെഥേൽ ഗോസ്പ്പൽ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടും.

post watermark60x60

ദൈവസഭാ സണ്ടേസ്ക്കൂൾ ഡയറക്ടർ പാസ്റ്റർ റോബി ജോർജ്ജ് അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ യൂത്ത് ഡയറക്ടർ പാസ്റ്റർ മാത്യു ശമുവേൽ ഉത്ഘാടനം ചെയ്യും സമാപന ദിനം ദൈവസഭാ ഓവർസിയർ റവ. ഡോ. കെ.സി. സണ്ണിക്കുട്ടി മുഖ്യ സന്ദേശം നൽകുംകൂടാതെ ഡിബേറ്റ്, മിഷൻ ചലഞ്ച്, പവ്വർ മീറ്റിംഗ്, രാവിലെ ബൈബിൾ ക്ലാസ് എന്നിവ വിവിധ സെക്ഷനുകളായി നടത്തപ്പെടും, 3 ദിവസം നീണ്ടു നിൽക്കുന്ന ക്യാമ്പിൽ രാത്രി യോഗങ്ങളിൽ ദൈവസഭയുടെ അകത്തും പുറത്തു നിന്നുമുള്ള സുവിശേഷകർ ദൈവവചനം സംസാരിക്കും, ക്യാമ്പിന് മുന്നോടിയായുള്ള സെന്റെർ തല താലന്ത് പരിശോധന കേരളത്തിലെ വിവിധ മേഖലകളിൽ പുരോഗമിച്ചു വരുന്നു, സെന്റർ തലത്തിൽ താലന്ത് പരിശോധന സമാപിക്കുന്നതോടെ സ്റ്റേറ്റു തലത്തിൽ മത്സരിക്കാൻ യോഗ്യത നേടുന്ന മത്സരാർത്ഥികളുടെ ചിത്രം തെളിയും. ക്യാമ്പിന്റെ വിജയത്തിനായി യൂത്ത് & സണ്ടേസ്കൂൾ ബോർഡിന്റെ കീഴിൽ വിവിധ കമ്മറ്റികൾ പ്രവർത്തിച്ച് വരുന്നു.

-ADVERTISEMENT-

You might also like