ന്യൂ ലൈഫ് ഏ.ജി നടത്തുന്ന സുവിശേഷ യോഗങ്ങൾ ആഗസ്റ്റ്‌ 2മുതൽ

പന്‍വേല്‍: ന്യൂ ലൈഫ് ഏ.ജി. ചര്‍ച്ച്, (കാണ്‌ഠേശ്വര്‍) നേതൃത്വം നല്‍കുന്ന സുവിശേഷയോഗങ്ങള്‍ ആഗസ്റ്റ് 2-4 വരെ ന്യൂ പന്‍വേല്‍ ഈസ്റ്റ് സെക്ടര്‍ 2 കര്‍ണ്ണാടക സംഗ് ഹാളില്‍ (ശാന്തിനികേതന്‍ പബ്ലിക് സ്‌കൂളിന് സമീപം) നടക്കും. സൗത്ത് ഇന്‍ഡ്യാ അസംബ്ലീസ് ഓഫ് ഗോഡ് സൂപ്രണ്ടും സുപ്രസിദ്ധ കണ്‍വന്‍ഷന്‍ പ്രഭാഷകനുമായ റവ. വി. റ്റി. ഏബ്രഹാം, മഹാരാഷ്ട്ര ഏ.ജി. സൂപ്രണ്ട് റവ. വി. ഐ. യോഹന്നാന്‍ എന്നിവര്‍ ഈ യോഗങ്ങളില്‍ പ്രസംഗിക്കും. എല്ലാ ദിവസവും വൈകിട്ട് 6.30 മുതല്‍ 9.00 വരെയാണ് യോഗങ്ങള്‍. സഭാ ശുശ്രൂഷകന്‍ പാസ്റ്റര്‍ ജോഷി എന്‍.ബി. നേതൃത്വം നല്‍കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.