ഐ.പി.സി നോർത്തേൺ റീജിയൻ പി.വൈ.പി.എ യുടെ ആഭിമുഖ്യത്തിൽ ബൈബിൾ ക്വിസ്

ന്യൂഡൽഹി: ഐപിസി നോർത്തേൺ റീജിയൻ പിവൈപിഎയുടെ ആഭിമുഖ്യത്തിൽ ബൈബിൾ ക്വിസ്, 2019 സെപ്റ്റംബർ 22 ഞായറാഴ്ച നടത്തപ്പെടും. മർക്കോസ്, ഗലാത്യര്‍, കൊലൊസ്സ്യർ, 1, 2 തെസ്സലൊനീക്യർ എന്നി ബൈബിൾ പുസ്തകങ്ങളിൽ നിന്നുമാണ് പ്രസ്തുത മത്സരത്തിനുള്ള ചോദ്യാവലി ക്രമീകരിക്കുന്നത്. രജിസ്ട്രേഷൻ ഫീസ് 100 രൂപ ആണ്. വിജയികൾക്ക് ഒന്നാം സമ്മാനമായി 10000 രൂപയും രണ്ടാം സമ്മാനമായി 5000 രൂപയും മൂന്നാം സമ്മാനമായി 3000 രൂപയും ക്യാഷ് അവാർഡ് നൽകും. ഒക്ടോബർ 17 മുതൽ 20 വരെ ന്യു ഡൽഹിയിൽ വച്ച് നടക്കുന്ന ഐ. പി. സി. എൻ. ആറ് ഗോൾഡൻ ജൂബിലി കൺവൻഷനിൽ സമ്മാനങ്ങൾ നൽകപ്പെടും

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading