ശാരോൻ റൈറ്റേഴ്‌സ് ഫോറം അമേരിക്കൻ ചാപ്റ്റർ രൂപീകൃതമായി

ഡാളസ്: ശാരോൻ റൈറ്റേഴ്‌സ് ഫോറം അമേരിക്കൻ ചാപ്റ്ററിന് തുടക്കമായി. നോർത്ത് അമേരിക്കൻ ശാരോൻ സഭകളുടെ പതിനേഴാമത് കോൺഫറൻസിനോടനുബന്ധമായി ജൂലൈ 13 ന് നടന്ന പ്രത്യേക സമ്മേളനത്തിൽ വച്ച് ബ്രദർ ജോൺസൻ ഉമ്മന്റെ അധ്യക്ഷതയിൽ സഭാ ജനറൽ പ്രസിഡന്റ് റവ. ജോൺ
തോമസ് ഉത്ഘാടനം നിർവഹിച്ചു.
നമ്മുടെ എഴുത്തുകാരുടെ രചനകൾ
വിശ്വാസ സമൂഹത്തിന്റെ ആത്മീയ വർദ്ധനവിന് ഉപോൽബലകമാകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.

വിമർശനാത്മക രചനകൾ മറ്റുള്ളവരെ തളർത്തുകയല്ല, പ്രത്യുത കൈപിടിച്ചു ഉയർത്തുന്നതാകണം എന്ന് ബ്രദർ ജോൺസൻ ഉമ്മൻ അധ്യക്ഷ പ്രസംഗത്തിൽ ഓർപ്പിച്ചു.
ക്രൈസ്തവ ചിന്ത പത്രാധിപർ കെ. എൻ റസ്സൽ മുഖ്യ പ്രഭാഷണം നിർവഹിച്ചു. പ്രസംഗങ്ങളെക്കാൾ എഴുത്തുകൾക്കുള്ള മൂല്യത്തെക്കുറിച്ച് സംസാരിച്ച അദ്ദേഹം, അപ്പോസ്തലനായ പൗലോസ്
ആത്‍മ പ്രേരിതനായി എഴുതിയ രചനകളെ അവയുടെ ഉദാഹരണമായി ചൂണ്ടിക്കാട്ടി. മൂല്യച്യുതികൾക്കെതിരെ എഴുതുമ്പോൾ വ്യക്തികൾക്കെതിരെയല്ല, മറിച്ച് ആശയങ്ങളെയാണ് ഖണ്ഡിക്കേണ്ടത്
എന്നും അദ്ദേഹം സൂചിപ്പിച്ചു.

പ്രസ്തുത സമ്മേളനത്തിൽ വച്ച് അടുത്ത രണ്ടുവർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജോൺസൻ ഉമ്മൻ (പ്രസിഡന്റ് ), ഫിന്നി കുരുവിള ( സെക്രട്ടറി), റോയി ഏബ്രഹാം ( ട്രഷറാർ), പാസ്റ്റർ ബാബു തോമസ് (മെമ്പർ), പാസ്റ്റർ തേജസ് തോമസ് ( മെമ്പർ) എന്നിവരാണ് ഭാരവാഹികൾ.

post watermark60x60

ഹല്ലേലുയ പത്രാധിപർ പാസ്റ്റർ സാംകുട്ടി ചാക്കോ, സുഭാഷിതം പത്രാധിപർ പാസ്റ്റർ സി.പി.മോനായി, എഴുത്തുകാരനും പ്രശസ്ത കൺവൻഷൻ പ്രസംഗകനുമായ പാസ്റ്റർ തോമസ് മാമൻ തുടങ്ങിയവർ ആശംസകൾ അറിയിച്ചു.

ജനസാനിധ്യം കൊണ്ട് ശ്രദ്ധേയമായ യോഗം പാസ്റ്റർ സന്തോഷ് തര്യന്റെ പ്രാർത്ഥനയോടും പാസ്റ്റർ തോമസ് മാമന്റെ ആശീർവാദത്തോടുംകൂടെ പര്യവസാനിച്ചു.

-ADVERTISEMENT-

-ADVERTISEMENT-

You might also like