യുവാവിനെ കാന്മാനില്ല; 5 ദിവസം കഴിഞ്ഞിട്ടും വിവരമൊന്നുമില്ല

സെറിൽ സാബു ജോസഫ് എന്ന യുവാവിനെ കാണ്മാനില്ല 22 വയസ്സാണ്.

പത്തനാപുരം: കൊല്ലം ജില്ലയിൽ, പത്തനാപുരം, കടയ്ക്കാമൺ, പാണുവേലിൽ മണ്ണിൽ, ഭവനത്തിൽ, പ്രീയ സഹോദരൻ സാബു ജോസഫിന്റെ ഇളയ മകനും പത്തനാപുരം ശാലേം ഐപിസി സഭാഗവുമായ സെറിൽ സാബു(22) വിനെ കൺന്മാനില്ല.

തൃശൂർ പാമ്പാടി നെഹ്റു കോളേജ് ഓഫ് ഇഞ്ചനീയറിംഗ് ബി.ടെക് മൂന്നാം വർഷ വിദ്യാര്‍ത്ഥിയാണ്. തന്റെ ക്ലാസ് പരീക്ഷക്ക് ശേഷം ചില ദിവസങ്ങൾ അവധി ആയതിനാൽ ഈ കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയോടെ തന്റെ ഭവനത്തിലേക്കുളള യാത്രയിൽ ഷൊർണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഏറനാട് എക്സ്പ്രസ് ട്രെയിനിൽ കായംകുളത്തേക്കുള്ള യാത്ര മധ്യേ കാണാതായി. ഉടൻ തന്നെ പോലീസിൽ വിവരം അറിയിക്കുകയും കോളേജിൽ പോയി അന്വേഷിക്കുകയും ചെയ്തെങ്കിലും ഒരു വിവരവും ഇതുവരെ ലഭ്യമല്ല. തൃശൂരിലെത്തിയപ്പോൾ താൻ തന്റെ ഭവനത്തിൽ വിളിച്ച് ഇരിക്കാൻ സീറ്റ് ലഭിച്ചു ഇനി കായംകുളത്ത് വന്നിട്ട് വിളിക്കാം എന്ന് പറഞ്ഞതായി അറിയുന്നു. വൈകിട്ട് ആറു മണിക്ക് ഭവനത്തിൽ എത്തിച്ചേരേണ്ടതായിരുന്നു. എന്നാൽ ഇത്രയും ദിവസങ്ങളായിട്ടും മകനെക്കുറിച്ച് ഒരു തുമ്പും കിട്ടാതെ തന്റെ മാതാവും പിതാവും കുടുംബാഗംങ്ങളും അതീവ വ്യധയിലായിരിക്കുന്നു.

വിവരം ലഭിക്കുന്നവർ താഴെ കാണുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.
പത്തനാപുരം പോലീസ് സ്റ്റേഷൻ – കൊല്ലം – 0475- 2352200
സാബു ജോസഫ്, പാണുവേലിൽ മണ്ണിൽ, കടയ്ക്കാമൺ പത്തനാപുരം
9745389913, 0475 – 2371307

-ADVERTISEMENT-

-ADVERTISEMENT-

You might also like