ഒർലാന്റോ ഐ.പി.സി വാർഷിക കൺവൻഷൻ 12 മുതൽ

വാർത്ത: നിബു വെള്ളവന്താനം

ഫ്ളോറിഡ: ഒർലാന്റോ ഇന്ത്യാ പെന്തക്കോസത് ദൈവസഭയുടെ വാർഷിക കൺവൻഷനും സുവിശേഷ യോഗവും  12 വെള്ളി മുതൽ 14 ഞായർ വരെ സഭാഹാളിൽ നടത്തപ്പെടും. ദിവസവും വൈകിട്ട് 7 ന്  നടക്കുന്ന ഉപവാസ പ്രാര്‍ത്ഥന യോഗങ്ങളിൽ അനുഗ്രഹീത ആത്മീയ പ്രഭാഷകൻ റവ. ഡോ.ഇടിച്ചെറിയാ നൈനാൻ തിരുവചന സന്ദേശം നൽകും.

സഭയുടെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ജേക്കബ് മാത്യു ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. 14-ന്  ഞായറാഴ്ച തിരുവത്താഴ ശുശ്രൂഷയും ആരാധനയോടും കൂടെ കൺവൻഷൻ സമാപിക്കും. 

വൈസ് പ്രസിഡൻറ് ബെന്നി ജോർജ്, സെക്രട്ടറി അലക്സാണ്ടർ ജോർജ്, ട്രഷറാർ സജിമോൻ മാത്യു തുടങ്ങിയവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.