ഐ.പി.സി. കേരളാ സ്റ്റേറ്റ് ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗങ്ങളും

ജൂലൈ 17 മുതൽ 19 വരെ ഹെബ്രോൻപുരത്ത്

ജൂലൈ 17ന് രാവിലെ 10ന് ഉദ്ഘാടനവും 19 ന് വെള്ളിയാഴ്ച സംയുക്ത പ്രാർത്ഥനയും നടക്കും. എല്ലാ ദിവസവും രാവിലെ 10 മുതൽ 1 മണി വരെ പ്രത്യേക പ്രാർത്ഥനാ യോഗം, ഉച്ചക്ക് 2 മണി മുതൽ 4 വരെ കാത്തിരിപ്പ് യോഗം, വൈകിട്ട് 5.30 മുതൽ 8.30 വരെ പൊതുയോഗം എന്നിവയാണ് യോഗ ക്രമീകരണങ്ങൾ.

വാർത്ത : സജി മത്തായി കാതേട്ട്.

കുമ്പനാട് : ഐ.പി.സി. കേരളാ സ്റ്റേറ്റിന്റെ സംസ്ഥാനതല ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗങ്ങളും ജൂലൈ 17 മുതൽ 19 വരെ കുമ്പനാട് ഹെബ്രോൻപുരത്ത് നടക്കും.

post watermark60x60

ജൂലൈ 17ന് രാവിലെ 10ന് ഉദ്ഘാടനവും 19 ന് വെള്ളിയാഴ്ച സംയുക്ത പ്രാർത്ഥനയും നടക്കും. എല്ലാ ദിവസവും രാവിലെ 10 മുതൽ 1 മണി വരെ പ്രത്യേക പ്രാർത്ഥനാ യോഗം, ഉച്ചക്ക് 2 മണി മുതൽ 4 വരെ കാത്തിരിപ്പ് യോഗം, വൈകിട്ട് 5.30 മുതൽ 8.30 വരെ പൊതുയോഗം എന്നിവയാണ് യോഗ ക്രമീകരണങ്ങൾ.

സഭകളുടെ വളർച്ച, ആത്മാക്കളുടെ വിടുതൽ കൃപാവര ശുശ്രൂഷകൾ സഭകളിൽ വെളിപ്പെടുവാൻ, ശുശ്രൂഷകരുടെ കുടുംബങ്ങളുടെ അനുഗ്രഹം എന്നിവയ്ക്കായും പ്രത്യേക പ്രാർത്ഥന നടക്കും.

Download Our Android App | iOS App

ജൂലൈ 19 ന് സംയുക്ത പ്രാർത്ഥനാദിനമായി എല്ലാ സഭകളും ആചരിക്കണമെന്നും കുമ്പനാടിന്റെ സമീപ സെൻററുകളിലെ സഭകൾ അതാതുസഭകളിൽ ഉപവാസ പ്രാർത്ഥന ക്രമീകരിക്കാതെ ഹെബ്രോൻപുരത്ത് സംയുക്തമായി ഉപവാസ പ്രാർത്ഥനയ്ക്ക് എത്തിച്ചേരണമെന്നും സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഷിബു നെടുവേലി ലിൽ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

സംസ്ഥാന ഭാരവാഹികളായ വൈസ് പ്രസിഡണ്ട് പാസ്റ്റർ സി.സി.ഏബ്രഹാം, സെക്രട്ടറി ഷിബു നെടുവേലിൽ, ജോയിന്റ് സെക്രട്ടറിമാരായ പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ, ബ്രദർ ജി.കുഞ്ചച്ചൻ വാളകം, ട്രഷറാർ ബ്രദർ  പി. എം ഫിലിപ്പ് എന്നിവർ നേതൃത്വം നല്കും.

10 July,  2019

Press Release by IPC Kerala State Media Department

-ADVERTISEMENT-

You might also like