സുവിശേഷ വിരോധികൾ സഭായോഗം തടസപ്പെടുത്തി

പാലക്കാട്: ഐ.പി.സി പാലക്കാട് കൂട്ടുപാത സഭയിൽ ഇന്ന് രാവിലെ സുവിശേഷ വിരോധികൾ സഭായോഗം തടസപ്പെടുത്തി. മതം മാറ്റുന്നുവെന്നാരോപിച്ച് ഒരു കൂട്ടം ബി.ജെ.പി ആർ.എസ്.എസ് പ്രവർത്തകരാണ് സഭായോഗം തടസപ്പെടുത്താനെത്തിയത്. പാസ്റ്റർ ജോസഫ് ജോർജിനോടും വിശ്വാസികളോടും ഭീഷണി സ്വരത്തിൽ സംസാരിക്കുകയും സഭായോഗം നിറുത്തി വെയ്ക്കാനാവശ്യപ്പെടുകയും ചെയ്തു. വിവരമറിഞ്ഞെത്തിയ പോലീസ് ആരാധന സ്വാതന്ത്ര്യം തടസപ്പെടുത്താൻ പാടില്ലെന്നാവശ്യപ്പെട്ട് ഇടപെടുകയും ആരാധന നടത്താൻ സംരക്ഷണം നല്കുകയും ചെയ്തു. വിവരമറിഞ്ഞതിനെ തുടർന്ന് പ്രാദേശിക ഡി.വൈ.എഫ്.ഐ പ്രവർത്തകരും സ്ഥലത്തെത്തിയിരുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like