ക്രൈസ്തവ എഴുത്തുപുര – ശ്രദ്ധ സംയുക്ത നേതൃത്വത്തിൽ 2 ഭവന നിർമ്മാണം പൂർത്തിയായി

ഇടുക്കി: ക്രൈസ്തവ എഴുത്തുപുരയുടെ സാമൂഹ്യക്ഷേമ വിഭാഗമായ ശ്രദ്ധയുടെ നേതൃത്വത്തിൽ പത്തനംതിട്ട ജില്ലയിലെ തിരുമൂലപുരത്തും ഇടുക്കി ജില്ലയിലെ ചെറുതോണിയിലും രണ്ട് ഭവനങ്ങൾ പുന:ർനിർമ്മിച്ചു നൽകി.
പ്രളയത്തോടനുബന്ധിച്ച് പൂർണ്ണമായും ഭവനങ്ങൾ തകർന്ന രണ്ട് കുടുംബങ്ങൾക്ക് ശ്രദ്ധയുടെ ചെയർമാൻ ഡോക്ടർ പീറ്റർ ജോയി, കേരള ചാപ്റ്റർ പ്രസിഡന്റ് ജിനു വർഗ്ഗീസ്, സെക്രട്ടറി സുജ ജോർജ്, ക്രൈസ്തവ എഴുത്തുപുര മാനേജ്മെന്റ് അംഗം ഫിന്നി കാഞ്ഞങ്ങാട് എന്നിവർ ചേർന്ന കമ്മറ്റിയാണ് നിരവധി അപേക്ഷകൾ ലഭിച്ചതിൽ നിന്നും അർഹരായ രണ്ട് കുടുംബങ്ങളെ തിരഞ്ഞെടുത്തത്. കുമ്പനാട് കൺവെൻഷനോട് അനുബന്ധിച്ച് ഐ.പി.സി മുൻ ആക്ടിങ് സെക്രട്ടറിയും പത്തനാപുരം സെന്റെർ മിനിസ്റ്ററുമായ പാസ്റ്റർ. സാം ജോർജ് സഹായം വിതരണം ചെയ്തു.

പ്രളയ ദുരിതാശ്വസത്തോടു ബന്ധപ്പെട്ട് നിരവധി സാമൂഹ്യ പ്രവർത്തനങ്ങൾ ക്രൈസ്തവ എഴുത്തുപുരയും ശ്രദ്ധയും ചെയ്തിരുന്നു. ഒരു വർഷം നീണ്ടു നിന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ സമാപന പ്രൊജക്റ്റായിട്ടാണ് രണ്ട് ഭവന നിർമ്മാണം പൂർത്തിയായത്.
യു.കെയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന “വാട് ഫോർഡ് സ്റ്റാർസ് ” എന്ന സാമൂഹ്യ സംഘടനയാണ് ഭവന നിർമ്മാണത്തിനാവശ്യമായ സമ്പത്തിക സഹായം നൽകിയത്. ക്രൈസ്തവ എഴുത്തുപുര സഹകാരിയായ പ്രിൻസ് യോഹന്നാന്റെ നേതൃത്വത്തിലാണ് ശ്രദ്ധ വഴി സഹായം നൽകാൻ മുൻകൈ എടുത്തത്.

 

-ADVERTISEMENT-

-ADVERTISEMENT-

You might also like