കേഫാ ടി.വി.യിൽ മലയാളം ഗോസ്പൽ ഫിലിംസ് തരംഗം സൃഷ്ടിക്കുന്നു.

25 ദിനങ്ങൾ പിന്നിടുമ്പോൾ അര ലക്ഷത്തിലേറെ കാണികൾ

കോട്ടയം : വ്യതസ്തമായ ദൃശ്യാനുഭവം നൽകി കൊണ്ട് ലുമോ പ്രൊജക്റ്റ് നിർമ്മിച്ച നാലു സുവിശേഷങ്ങളുടെ ദൃശ്യാവിഷ്കാരം കേഫാ ടി.വി.യിൽ തരംഗം സൃഷ്ടിക്കുന്നു. 25 ദിനങ്ങൾ പിന്നിടുമ്പോൾ അര ലക്ഷത്തിലേറെ ആളുകൾ ഈ വിഡിയോകൾ കണ്ടു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

എന്നും രാത്രി 9 മണിക്ക് ക്രൈസ്തവ എഴുത്തുപുരയുടെ ഫേസ്ബുക് പേജിലും, കേഫാ ടി.വിയുടെ യൂട്യൂബ് ചാനലിലും ലൈവ് സ്ട്രീംമിങ് ആയി HD ദൃശ്യത്തനിമയുള്ള ഹോളിവുഡ് ചിത്രം മലയാളത്തിൽ ആദ്യമായി പ്രക്ഷേപണം ചെയ്യുന്നത് കേഫാ ടി.വിയും അഡോണായി മീഡിയയും ചേർന്നാണ്. ബിബ്ലിക്ക പ്രസിദ്ധീകരിച്ച മലയാളം നൂതന പരിഭാഷയാണ് (http://bit.ly/MJSBIB) ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.

ജൂണ് 10 മുതൽ സെപ്റ്റംബർ 17 വരെയുള്ള 100 ദിവസങ്ങൾ എന്നും രാത്രി 9 മണിക്ക് (ഇന്ത്യൻ സമയം) കേഫാ ടി.വി.യിൽ യേശുവിന്റെ ഐഹിക ജീവിതത്തിന്റെയും ശുശ്രൂഷയുടെയും കഥകൾ പ്രക്ഷേപണം ചെയ്യുന്നു. ഒരു ദിവസം ഒരു അധ്യായം വീതം മത്തായി, മർക്കോസ്, ലൂക്കോസ്, യോഹന്നാൻ എന്നീ നാല് സുവിശേഷങ്ങൾ ആണ് പ്രക്ഷേപണം ചെയ്യുന്നത്. ശ്രീലങ്കൻ തമിഴ് വംശജനായ ബ്രിട്ടീഷ് നടൻ സെൽവ രാസലിംഗമാണ് യേശുവിന്റെ വേഷത്തിൽ അഭിനയിക്കുന്നത്. ഡേവിഡ് ബാറ്റിയാണ് സംവിധായകൻ. വളരെയേറെ ചരിത്രഗവേഷണത്തിനു ശേഷമാണ് ആദ്യ നൂറ്റാണ്ടിലെ പലസ്തീൻ പുനഃസൃഷ്ടിച്ചിരിക്കുന്നത്.

മലയാളം ഗോസ്പൽ ഫിലിംസ് വിഡിയോകള്‍ക്കായി താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ സന്ദർശിക്കുക.

യൂട്യൂബ് വീഡിയോ പ്ലേലിസ്റ്റ് – http://bit.ly/KEFAGospelFilms

ഫേസ്ബുക്ക് വീഡിയോ പ്ലേലിസ്റ്റ് – http://bit.ly/MalGospelFilms

ഗോസ്പൽ ഫിലിംസ് മൊബൈൽ ആപ്പ് – http://bit.ly/malLUMOapp

മലയാളം ബൈബിൾ മൊബൈൽ ആപ്പ് – http://bit.ly/MJSBIB

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.