ലഹരി വിരുദ്ധ ക്വിസ് വിജയികളെ പ്രഖ്യാപിച്ചു

പത്തനംതിട്ട: ലോക ലഹരി വിരുദ്ധ ദിനത്തിൽ നടത്തപ്പെട്ട ഓൺലൈൻ ക്വിസ് മത്സരത്തിലെ വിജയികളെ തിരഞ്ഞെടുത്തു.
ക്രൈസ്തവ എഴുത്തുപുരയും എക്സൽ സോഷ്യൽ അവയർനെസ് മീഡിയയും സംയുക്തമായി സംഘടിപ്പിച്ച മത്സരത്തിൻ്റെ അവതാരകൻ യൂത്ത് കൗൺസിലറായ ജോബി.കെ.സി. ആയിരുന്നു. ആവേശകരമായ മത്സരത്തിൽ നിരവധി പേർ ശരിയുത്തരം അയച്ചവരിൽ നിന്നും നറുക്കെടുപ്പിലൂടെയാണ് വിജയികളെ വിജയികളെ തെരഞ്ഞെടുത്തത്. . സൂസൺ ജോജി (അടൂർ), അജിത മൈക്കിൾ (തിരുവനന്തപുരം), ആനി പാപ്പച്ചൻ (മല്ലപ്പള്ളി), ബ്ലസി രാജീവ് (കാനഡ), ജോൺസി വെസ്ലി (കുവൈറ്റ് ) എന്നിവരാണ് തിരഞ്ഞെടുപ്പിലൂടെ സമ്മാനർഹരായത്. എക്സൽ മിനിസ്ട്രീൻ്റെ ഓഫീസിൽ നടന്ന നറുക്കെടുപ്പ് പാസ്റ്റർ. ജോൺസി ഒറീസ, ബിനു ജോസഫ് വടശ്ശേരിക്കര, അനിൽ ഇലന്തൂർ എന്നിവർ നിർവ്വഹിച്ചു. ബെൻസൻ വർഗ്ഗീസ്, സുമേഷ് സുകുമാരൻ എന്നിവർ നേതൃത്വം നൽകി.

-ADVERTISEMENT-

-ADVERTISEMENT-

You might also like