ലേഖനം:പരിണാമ സിദ്ധാന്തം പുനർചിന്തിക്കുന്നു | റോഷൻ ബെൻസി ജോർജ്

(ലേഖകന്റെ കുറിപ്പ്: ഇതൊരു പൂർണ്ണ ശാസ്ത്രീയ ലേഖനമാണ്. എംഐറ്റി, യൂഎസ്-ലെ അദ്ധ്യാപകർ തുടങ്ങിയ ഇൻഫറസ് എന്ന ജേർണലിലെ 5 പത്രിക കളിൽ നിന്നുള്ള ആശയങ്ങളാണ് ഇതിൽ പൂരുഭാഗവും. നേചർ, പ്രൊസീട്ങ്ങസ് ഫ്രം ദി നാഷണൽ അക്കാദമി ഒഫ് സയസസ് യുഎസ്എ പോലെയുള്ള മറ്റു ജേണലുകളിലെ ആശയങ്ങളുമുണ്ട്. ഇത് സത്യാന്വേഷികൾക്കും നിരീശ്വരവാദികൾക്കും പുത്തൻ അറിവുകൾ തരുന്ന ഒരു ലേഖനമാണ്. യാഥാർത്ഥ്യമായി മാത്രം നിങ്ങൾ കേട്ടിട്ടുള്ള പരിണാമ സിദ്ധന്തത്തിന്റെ ശാസ്ത്രീയ സംശയങ്ങളും അവ്യക്തതകളും ഈ ലേഖനത്തിൽ കാണാം. ഇത് ക്രൈസ്തവ എഴുതുപുരയിൽ പ്രസിദ്ധികരിച്ച, Revolution: Rethinking Evolution (Revised Edition) എന്നതിന്റ്റെ വിവർത്തനമാണ്. യഥാർത്ഥ ലേഖനത്തിനായി Revolution: Rethinking Evolution (Revised Edition) വായിക്കുക, അതിൽ ബിബിളിയോഗ്രഫിയും റെഫറൻസുകളും കാണാവുന്നതാണ്)

ശരിയായി പറഞ്ഞാൽ ഇവലൂഷൻ രണ്ടു തരത്തിലാണ്. ഒന്ന് മൈക്രോ ഇവലൂഷൻ(ചെറുപരിണാമം) രണ്ട് മാക്രോ ഇവലൂഷൻ(വൻപരിണാമം). ഈ രണ്ട് വാക്കുകളും ആദ്യമായി പ്രത്യക്ഷപ്പെട്ടത് റഷ്യൻ എന്ടെമോളജിസ്റ്റായ യൂറി ഫിലിപ്ചെങ്കോയുടെ 1927 ലെ എഴുത്തുകളിലാണ്. ഫിലിപ്ചെങ്കോ മെന്റ്റെലിയൻ ജെനറ്റിക്സും പരിണാമ സിദ്ധാന്തവും ഒരുമിപ്പിക്കാൻ ശ്രമിച്ച ഒരു പരിണാമ ശാസ്ര്തജ്ഞനായിരുന്നു. ഒരു തലമുറയിൽ നിന്ന് അടുത്ത തലമുറയ്ക്ക് ഉണ്ടാകുന്ന മാറ്റത്തെയും അല്ലെങ്കിൽ പ്രകൃതി വ്യതിയാനങ്ങൾ കൊണ്ട് ഉണ്ടാക്കുന്ന മാറ്റത്തെയും ഒക്കെ മൈക്രോ ഇവലൂഷൻ ആയി കണകാക്കാവുന്നതാണ്. മൈക്രോ ഇവലൂഷൻ ഒരുപാട് തവണ തെളിയിക്കപ്പെട്ടിട്ടുള്ള ഒരു വസ്തുതയാണ്. അത്രയുമല്ല ഇത്തരം മൈക്രോ ഇവലൂഷൻ നമുക്ക് ചുറ്റും നിരീഷിക്കാവുന്നതുമാണ്. മൈക്രോ ഇവലൂഷൻ വസ്തുതകളെ വലിച്ചുനീട്ടി, എല്ലാ ജീവികളും പണ്ടെന്നൊ ജീവിച്ചിരുന്ന ഒരു പൂർവ്വിക ജീവിയിൽ നിന്നാണ് ഉരുതിരിഞ്ഞ് വന്നത് എന്ന് പറയുന്നതിനെയാണ് മാക്രോ ഇവലൂഷൻ എന്ന് വിളിക്കുന്നത്. മാക്രോ ഇവലൂഷൻ എന്ന പേരിലല്ലെങ്കിലും ഇത്തരം ഒരു ചിന്ത ചാൾസ് ഡാർവിൻ ആണ് ആദ്യമായി പറഞ്ഞത്. മൈക്രോ ഇവലൂഷൻ എന്ന വാക്കും മാക്രോ ഇവലൂഷൻ എന്ന വാക്കും പിന്നീടാണ് രൂപീകരിക്കപ്പെട്ടത് (1927 ലെ ഫിലിപ്ചെങ്കോയുടെ എഴുത്തുകളിൽ). മാക്രോ ഇവലൂഷനെ സാധാരണയായി ഇവലൂഷൻ എന്നു മാത്രമാണ് വിളിക്കുന്നത്.

ഡാർവിൻ ഗലാപഗോസ് ദ്വീപിലൂടെ സഞ്ചരിച്ചപ്പോൾ, പരസ്പരം സാമ്യമുള്ള പക്ഷികളെ കണ്ടെത്തി. പരസ്പരം സാമ്യമുള്ള ഈ പക്ഷികളെ ഒന്നിൽ നിന്നെടുത്ത് പല രൂപത്തിലാക്കിയതാണെന്ന് ഡാർവിൻ വാദിച്ചു. സത്യത്തിൽ ഈ പക്ഷികൾ പരസ്പര സാമ്യമുള്ളവ തന്നെയാണ്. പിന്നീട് ഈ പക്ഷികൾക്ക് ഡാർവിൻ ഫിഞ്ചെസ് എന്ന പേരും ലഭിച്ചു. ഒരുപക്ഷെ ഡാർവിൻ അത്രമാത്രമേ വാദിച്ചിരുന്നു എങ്കിൽ അദ്ദേഹം പറഞ്ഞത് ശരിതന്നെയായിരുന്നേനെ, പക്ഷെ ഡാർവിൻ അവിടെ നിർത്തിയില്ല. പക്ഷികളുടെ കാര്യംപോലെതന്നെ എല്ലാ ജീവികളും ഒരു പൂർവ്വിക ജീവിയിൽനിന്ന് എങ്ങനെയൊ നിയന്ത്രണമില്ലാതെ രൂപപ്പെട്ടതാണെന്നും അദ്ദേഹം വാദിച്ചു.

ഡാർവിന്റ്റെ ഈ സിദ്ധാന്തം ജീവശാസ്ത്രത്തെ വല്ലാതെ മാറ്റിമറിച്ചു. വർഷങ്ങൾ കഴിയുന്തോറും ജീവശാസ്ത്രജ്ഞർ പലരും ഈ സിദ്ധാന്തത്തെ പിന്തുണച്ചു. അങ്ങനെ പരിണമസിദ്ധാന്തവും ഭൗതികവാദവും ജീവശാസ്ത്രത്തിലെ അടിയുറച്ച വിശ്വാസമായി മാറി. പക്ഷെ 1985-ൽ മൈക്കൽ ഡെൻറ്റൺ, തന്റ്റെ ഇവലൂഷൻ എ തിയറി ഇൻ ക്രൈസിസ് എന്ന പുസ്തകം പുറത്തിറക്കിയതോടെ ചിലതൊക്കെ മാറിമറിയുന്നതായി കണപ്പെട്ടു. ഈ പുസ്തകത്തിൽ “ജീവശാസ്ത്ര മണ്ഡലം സ്വതവെ അപൂർണ്ണമാണെന്ന്” എന്ന് ഡെൻറ്റൺ വാദിച്ചു.

എല്ലാ രൂപഘടനകളും ജീവിക്കാൻ കൂടിയെതീരൂ എന്നില്ല

പരിണാമ സിദ്ധാന്തം അനുസരിച്ച്, ജീവജാലങ്ങൾ തങ്ങൾ ജീവിക്കുന്ന ആവാസ വ്യവസ്ഥയോട് ഇണങ്ങിചേരുവാൻ പ്രകൃതിയുടെ തിരഞ്ഞെടുപ്പ്, അഥവാ, നാച്വറൽ സെലക്ഷൻ ഒരു വലിയ പങ്ക് വഹിക്കുന്നുണ്ട്. വേറെ വാക്കിൽ പറയുകയാണെങ്കിൽ, ജീവജാലങ്ങളുടെ രൂപഘടനകളും ചേഷ്ടകളും തങ്ങളുടെ ജീവിതത്തിന് അനുയോജ്യമായി രൂപപ്പെട്ടതാണ്. ഈ പ്രതിഭാസം (അടാപ്റ്റേഷൻ), അതായത് പ്രകൃതിക്ക് അനുസൃതമായി ജീവിക്കാനുള്ള ഈ കഴിവ് ഒരു യാഥാർത്ഥ്യമാണ്. ഈ കഴിവ് ജീവികളിൽ മാറ്റങ്ങൾ വരുത്തുന്നുമുണ്ട്. പക്ഷെ വലിയ തരത്തിലുള്ള രൂപഘടനകളുടെ കാര്യമോ? അതെ, പല ജന്തുക്കളിലും കാണപ്പെടുന്ന പല രൂപഘടനകളും ഇങ്ങനെ രൂപപ്പെട്ടതല്ല. ഈ രൂപഘടനകൾ കൊണ്ട് അടാപ്റ്റേഷൻ ഗുണങ്ങളും ഇല്ല. ഉദാഹരണത്തിന്, പെന്റ്റിഡാക്റ്റൽ ലിമ്പ് (അഥവാ, ഒരു വലിയ എല്ലും അതിനോട് യോജിച്ച രണ്ട് എല്ലും പിന്നെ വിരലുകളും അടങ്ങിയ കൈയ്യോ കാലോ). നട്ടെല്ലുള്ള എല്ലാ കര ജീവികളുടെയും കൈയ്കാലുകളെ പെന്റ്റിഡാക്റ്റൽ ലിമ്പ് എന്ന് വിശേഷിപ്പിക്കാവുന്നതാണ്. ഇതിന്റ്റെ രൂപഘടനയെ സാധാരണ ബോപ്ലാൻ( എന്നും വിളിക്കാറുണ്ട്. ഈ രൂപഘടനയ്ക്ക് അഥവാ ബോപ്ലാന് പ്രത്യേകിച്ച് അടാപ്റ്റേഷൻ ഗുണങ്ങൾ ഒന്നുമില്ല. ഉണ്ടായിരുന്നെങ്കിൽ പല ജീവികൾക്കും തങ്ങൾക്ക് ഇണങ്ങിയ കൈകാലുകളുടെ രൂപഘടന ലഭിക്കുമായിരുന്നു. ഡെൻറ്റന്റ്റെ അഭിപ്രായത്തിൽ, “ഈ കാര്യം പണ്ടേ, സ്പഷ്ടമായിരുന്നു.” ഡാർവിൻ ഇതിനെക്കുറിച്ച് ഇങ്ങനെ പറഞ്ഞു, “ബോപ്ലാന് ഒരു അടാപ്റ്റിവ് വിവരണവും കൊടുക്കാൻ കഴിയുന്നതല്ല, കാരണം അത് ഒരു അടാപ്റ്റിവ് ഗുണങ്ങളും തരുന്നതായി കാണപ്പെടുന്നില്ല.”

ഇതുപോലെ വേരെയൊരു ഉദാഹരണം പല ജന്തുകളിലും കാണപ്പെടുന്ന ആകർഷീയമായ ഗണിതരസമുള്ള ചിത്രരേഖകളാണ്. നിംഫാലിഡ് ചിത്രശലഭത്തിന്റ്റെ ചിറകുകളിലെ രേഖകൾ ഇതുപോലെയാണ്.

പ്രാണികളിലെ ഇത്തരം വിചിത്രമായ രേഖകൾ കാരണം, ഇതിനെ “അന്തമില്ലാത്ത തലതിരിവുകൾ” എന്നു വിശേഷിപ്പിക്കാൻ വില്ല്യം ബേറ്റിസൺ നിർബന്ധിതനായി.

മറ്റൊരു വ്യതിയാനം സസ്തനികളുടെ ചുവന്ന രക്തകോശങ്ങളാണ് (റെഡ് ബ്ലെഡ് സെൽ). സസ്തനികളുടെ ചുവന്ന രക്തകോശങ്ങൾക്ക് നൂക്ലിയസ് ഇല്ല, അതിനാൽ ഇതിനെ എന്നൂക്ലിയേറ്റഡ് സെൽ എന്നും വിശേഷിപ്പിക്കാറുണ്ട്. രക്തകുഴലിൽ പ്രവർത്തനത്തിന് തുടക്കം കുറിക്കുന്നതിന് മുൻപ് തന്നെ ചില അഗാധമായ പ്രക്രീയകൾ നൂക്ലിയസിനെ പുറന്തള്ളുന്നു. ചുവന്ന രക്തകോശങ്ങൾ നൂക്ലിയസ്സിനെ ഉപേകഷിക്കുന്നത് അതിന് ചെറുതാകാനാണെന്നും അതുവഴി ഇടുങ്ങിയ രക്തകുഴലുകളിലൂടെ പോലും കടന്നു ചെന്ന് ശരീരത്തിന്റ്റെ എല്ലാ ഭാഗങ്ങളിലും ഓക്സിജൻ എത്തിക്കാനാണ് എന്ന് പറഞ്ഞ് പല ജീവ ശാസ്തജ്ഞരും ഒഴിയാറുണ്ട്. പക്ഷെ ഇതൊരു വിചിത്ര കാര്യം തന്നെയാണ് കാരണം, നമ്മെക്കാൾ പറക്കുമ്പോൾ ഓക്സിജൻ ആവശ്യമുള്ള പക്ഷികളുടെ ചുവന്ന രക്തകോശങ്ങൾ നൂക്യിയസ്സിനെ നിലനിർത്താറുണ്ട്. ഒരുപക്ഷെ ശാസ്ത്രലോകം വിശ്വസിച്ചിരുന്നതുപോലെ ചുവന്ന രക്തകോശങ്ങൾക്ക് അടാപ്റ്റിവ് ഗുണങ്ങൾ കാണില്ലായിരിക്കാം, എന്നാണ് ഡെൻറ്റൺന്റ്റെ അഭിപ്രായം.

ഇതൊക്കെ, രൂപഘടനകൾ പലതും അടാപ്റ്റിവ് അല്ല എന്നതിന്റ്റെ ഒരുപാട് ഉദാഹരണങ്ങളിലെ മൂന്നു ഉദാഹരണങ്ങൾ മാത്രം.

ഒരിക്കലും കണ്ടെത്തനാവാത്ത ട്രാൻസിഷണൽ (transitional) ഫോസ്സിലുകൾ

പരിണാമ സിദ്ധാന്തം അനുസരിച്ച്, എല്ലാ ജീവികളും ജൈവമണ്ഡലത്തിൽ അതിന് താഴെയുള്ള കുറഞ്ഞ ജീവികളിൽ നിന്നാണ് ഉരുതിരിഞ്ഞ് വന്നത്. മീനുകളിൽ നിന്ന് ഉഭയജീവികളും(amphibians), ഉഭയജീവികളിൽ നിന്ന് ഉരഗജീവികളും(reptiles) പരിണമിച്ച് ഉണ്ടായതായി കരുതപ്പെടുന്നു. അങ്ങനെയാണെങ്കിൽ അംശമായതൊ അപൂർണ്ണമായതൊ ആയ അവയവങ്ങൾ ട്രാൻസിഷണൽ ഉള്ള ജീവികൾ ഉണ്ടായിരിന്നിരിക്കാം എന്ന് ചിന്തിക്കുന്നത് യുക്തിപരമാണ്. ഉദാഹരണത്തിന് മീനുകൾ ഉഭയജീവികളായി പരിണമിച്ചു എങ്കിൽ, അപൂർണ്ണമായ കൈകളോ അല്ലെങ്കിൽ കൈയും ചിറകും ഒരുമിച്ചുള്ള ഒരു ജീവി ഈ പരിണാമ പ്രക്രീയയുടെ നടുവിൽ ജീവിച്ചിട്ടുണ്ടാവണം. പരിണാമ പ്രക്രീയ ഒരുപാട് പതുകെ ആയതിനാൽ, ഒന്നല്ല ഇങ്ങനെ അനേകായിരം ട്രാൻസിഷണൽ ജീവികൾ ഉണ്ടായിരിക്കണം. പക്ഷെ ഫോസ്സിൽ ഘനനങ്ങളിൽ ഇത്തരം ഒരു ട്രാൻസിഷണൽ ഫോസ്സിൽ ഒരിക്കലും ലഭിച്ചിട്ടേയില്ല എന്നതാണ് ആശ്ചര്യം. ട്രാൻസിഷണൽ ഫോസ്സിലുകൾക്കുവേണ്ടിയുള്ള തിരച്ചിൽ, “എന്നന്നേക്കുമുള്ള വ്യർത്ഥ തിരച്ചിൽ” ആണ് എന്നാണ്, സർ ഡി ആർസി വെൻവർത്ത പറയുന്നത്. ട്രാൻഷിഷണൽ ഫോസ്സിലുകൾ എന്ന് കരുതപ്പെടുന്ന വിരലിലെണ്ണാവുന്ന ഫോസ്സിലുകളുടെ കാര്യം സംവാദകരമാണ്. അതാണ് അടുത്തതായി പറയുവാൻ പോകുന്നത്.

റ്റിക്റ്റാലിക് എന്ന ജീവിയെ (പുരാതന മത്സ്യം) മീനുകളിൽ നിന്ന് ഉഭയജീവികളിലേക്കുള്ള പരിണാമ പ്രക്രീയയുടെ ട്രാൻസിഷണൽ കണ്ണിയായി വിചാരിക്കുന്നു. പക്ഷെ, ഇതിനെക്കുറിച്ച് പ്രമുഖരായ പല ജീവശാസ്ത്രജ്ഞർക്കും സംശയങ്ങൾ ഉണ്ട്. നേചർ എന്ന ജേർണലിൽ ജെനിഫർ ക്ലാക്കും പെർ ആൽബറും ഇങ്ങനെ എഴുതി, “റ്റിക്റ്റാലിക്കിന്റെ ചിറകുകൾക്ക് ടെട്രാപോഡ് (നാല് കാലുള്ള ജീവികൾ, ഇവിടെ നാല് കാലുള്ള ഉഭയജീവികളെ ഉദ്ദേശിച്ച് പറഞ്ഞിരിക്കുന്നു) കരങ്ങളോട് സാമ്യമുണ്ട് എന്നിരുന്നാൽ തന്നെയും, ചലനങ്ങൾകൊണ്ടും ക്രീയകൾകൊണ്ടും ഈ ചിറകുകൾ മീനുകളുടേത് തന്നെയാണ്.” അത്രയുമല്ല, ഇൻ ദി ഡെവലപ്മെന്റൽ ബയസ് ഇൻ ദി ഇവല്യൂഷൻ ഓഫ് ഫലെഞ്ചസ് എന്ന ജേർണൽ പത്രികയിൽ പുരാതന ഉഭയജീവികളുടെ വിരലുകളെക്കുറിച്ച്, കാതറിൻ കാവനാഗ് ഇങ്ങനെ പറയുകയുണ്ടായി, “ ആസ്കെൻതോസെഗ-യുടെയും പുരാതന ടെട്രാപോഡുകളുടെയും ഡിജിറ്റുകൾ (വിരലുകൾ), സ്യൂഡോ-ഡിജിറ്റുകളോ (വിരൽ പോലെയുള്ള), പ്രോട്ടൊ-ഡിജിറ്റുകളോ (അനുകരണ വിരലുകളോ) അല്ല, പിന്നെ അതു യഥാർത്ഥ ഡിജിറ്റുകൾ (വിരലുകൾ) തന്നെയാണ്, ഇവ പിന്നീടുണ്ടായ എല്ല ടെട്രാപോഡ് വിരലുകൾക്കും ഹോമൊലോഗ് (സാമ്യം ഉള്ളത്) അണ്.” “പ്രോട്ടോ ഡിജിറ്റകളിൽ (വിരലുകളിൽ) നിന്ന് യഥാർത്ഥ ഡിജിറ്റുകളിലേക്കുള്ള (വിരലുകളിലേക്കുള്ള) പരിണാമ പ്രക്രീയയുടെ തെളിവുകൾ ഫോസ്സിലുകളിൽ നിന്നോ ഇവല്യൂഷണറി ഡെവലപ്മെന്റൽ ബയോളജിയിൽ നിന്നോ ഒരിക്കലും ലഭിച്ചിട്ടിലെന്നു”, ഡെൻറ്റൺ കൂട്ടിചേർക്കുന്നു.

അത്രയുമല്ല, പക്ഷികളുടെ തൂവലുകൾ ഉരഗജീവികളുടെ ചർമ്മത്തിൽ നിന്ന് പരിണമിച്ചതാണെന്നു കരുതിയിരുന്നു. കാറ്റടിച്ച് ചർമ്മതിലെ ചെതുമ്പലുകൾക്ക് കാലങ്ങൾകൊണ്ട് തെയ്മാനം സംഭവിച്ചാണ് തൂവലുകൾ രൂപപ്പെട്ടതെന്നു, 1900-കളിലെ ജീവശാസ്ത്രജ്ഞർ വിശ്വസിച്ചിരുന്നു. ഡെൻറ്റൺ തന്റ്റെ, ഇവല്യൂഷൻ എ തിയറി ഇൻ ക്രൈസിസ് എന്ന പുസ്തകത്തിൽ, ഇത്തരം പരിണാമ പ്രക്രീയകളെ കുറിച്ചുള്ള സംശയങ്ങൾ പ്രകടിപ്പിച്ചിരുന്നു. പിന്നീടി, പലരും ഇത്തരം പരിണാമ പ്രക്രീയകളെക്കുറിച്ച് സംശയങ്ങൾ പ്രകടിപ്പിച്ചു തുടങ്ങി. റിച്ചാർഡ് പ്രമും, അലൻ ബ്രെഷും, തൂവലുകളുടെ പല പ്രത്യേകതകളെക്കുറിച്ചു ഇങ്ങനെ തറപ്പിച്ച് പറഞ്ഞു, ” തൂവൽ ഫോളികിൾ, തൂവൽ ജെർമ്, തൂവലിന്റെ ശിഖരഘടന, തമ്മിൽ പിണങ്ങരിക്കുന്ന ബാർബ്യൂലുകൾ – ഇതൊന്നു ഇതിന് മുൻപ് കാണപ്പെട്ട ഘടനകളുമായി ഹോമൊലോഗ് (സാമ്യം) ഇല്ലാതതാണ്.”

പിന്നെ, ആൻജിയോസ്പർമ് ചെടികളുടെ പെട്ടന്നുള്ള വരവിനെപ്പറ്റി ഡെൻറ്റൺ ഇങ്ങനെ പറയുന്നു, “ഇത് ഡാർവിന്റെ കാലം തൊട്ടെ വിവരിക്കുവാൻ കഴിയത്ത ഒരു തലതിരിവ് തന്നെയാണ്.” തെളിവുകൾ കുന്നികൂടുകയാണ്. നൊമ് ചോംസ്കൈ മനുഷ്യ ഭാഷയെക്കുറിച്ച് ഇങ്ങനെ പറഞ്ഞു, “ഇതിന് ഹോമൊലോഗ് (സാമ്യമുള്ള) ആയി ഒന്ന് ഒരു ഇനങ്ങളിലും ഇല്ല.”

ഡെൻറ്റൺ പറഞ്ഞത് സത്യമായിരുന്നു, “തന്നെയൊരു ഡാർവിനിയൻ കൺട്ടിന്യും (തുടർച്ചയുള്ള) ആയി ഒതുക്കുവാനുള്ള ശ്രമങ്ങൾക്ക് കഠിനമായി എതിരാണ് പ്രകൃതി.” അങ്ങനെ, ജീവികളുടെ വൈവിധ്യം നിർണയികുന്ന മണ്ഡലങ്ങൾ ഒരുമിപ്പിക്കുന്നതിന് ട്രാൻസിഷണൽ ഫോസ്സിലുകൾ ഇല്ലായെങ്കിൽ, ഒരുപക്ഷെ പരിണാമം നടന്നിട്ടുണ്ടോ എന്ന് സംശയിക്കുന്നതിൽ തെറ്റില്ല.

ഭിന്നിപ്പുകൾ വെളിപ്പെട്ടുവരുന്നു

പരിണാമം അനുസരിച്ച്, എല്ലാ ഇനങ്ങളും ഒരു പൂർവ്വികനിൽ നിന്നാണ് ഉരുതിരിഞ്ഞ് വരുന്നത്. കുരങ്ങ് പോലെയുള്ള ഒരു പൂർവ്വിക ജീവിയിൽ നിന്നാണ് മനുഷ്യരും, മറ്റ് ഹോമിനിട്-കളും വന്നത് എന്നാണ് കരുതുന്നത്. ഏത് ഇനങ്ങളുടെ കാര്യം എടുത്താലും കാര്യം ഇതുപോലെയാണ്. മനുഷ്യന്റെ ജീനോം (ശരീരത്തെ പണിയുന്നു ഡിഎൻഎ-കൾ) കുരങ്ങിന്റെ ജീനോമുമായി 99 ശതമാനം സാമ്യമുണ്ട് എന്ന് ജനതക പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. മനുഷ്യനും കുരങ്ങിനും ഒരേ പൂർവ്വികനാണ് എന്നതിന്റെ എറ്റവും ശക്തമായ തെളിവായി ഇതിനെ (ജീനോമിലുള്ള 99 ശതമാനം സാമ്യം) കണക്കാകുന്നു. ഇനി ഇതിന്റെ മറ്റു വശം ഒന്ന് നോക്കാം. മനുഷ്യന് എകദേശം 20,000 പ്രോട്ടീൻ കോഡിങ്ങ് ജീനുകൾ ഉണ്ട് (ഇതാണ് ശരീരത്തെ പണിയുന്നത്), പക്ഷെ ഇത് മുഴുവൻ മനുഷ്യ ജീനോമിന്റെ 1.5 ശതമാനമെ ഉള്ളൂ, അത്രയുമല്ല ഈ 1.5 ശതമാനം ഡിഎൻഎ-യിലാണ് മിക്ക ജനതക പഠനങ്ങളും കേന്ദ്രീകരിച്ചിരിക്കുന്നത്. ഈ 1.5 ജീനോം മാത്രം നോക്കിയാൽ മനുഷ്യന്റെ 1.5 ശതമാനം ജീനോം കുരങ്ങിന്റെ അതെ 1.5 ശതമാനം ജീനോമുമായി 99 ശതമാനം സാമ്യമുണ്ട്. അപ്പൊ ബാക്കിയുള്ള 98.5 ശതമാനം ജീനോമിന്റെ കാര്യമോ?

2003 വരെ, ഈ 98.5 ശതമാനം ഡിഎൻഎ-യെ ഉപയോഗശൂന്യമായ “ജംങ്ക് ഡിഎൻഎ” (ചവറ് ഡിഎൻഎ) ആയി മിക്ക ജീവശാസ്ത്രജ്ഞരും കണക്കാക്കിയിരുന്നു. പക്ഷെ 2003-ൽ യൂഎസ് ഹ്യൂമൻ ജീനോം റിസർച്ച് ഇൻസ്റ്റിട്ട്യൂട്ട്, എൻകോഡ് (ENCODE) എന്നറിയപ്പെടുന്ന ഒരു പഠനം നടത്തി. ഈ പഠനത്തിന്റെ ഉദ്ദേശം, ബാക്കിയുള്ള ജംങ്ക് ഡിഎൻഎ എന്ന് വിളിച്ചുകൊണ്ടിരുന്ന ഈ 98.5 ശതമാനം ഡിഎൻഎ-യുടെ പ്രവൃത്തികൾ കണ്ടെത്തുക എന്നതായിരുന്നു. ഇപ്പോൾ ഇതിനെ ജംങ്ക് ഡിഎൻഎ എന്നല്ല വിളിക്കുന്നത് മറിച്ച്, ഇൻറ്റർജനിക്ക് റീജിയൻസ്(intergenic regions) എന്നാണ്. ഈ ജംങ്ക് ഡിഎൻഎ എന്നു വിളിച്ചുകൊണ്ടിരുന്ന ഇൻറ്റർജനിക്ക് റീജിയൻസിന്, ജീൻ ട്രാൻസ്ക്രിപ്ഷൻ(transcription) എന്ന പ്രതിഭാസത്തെ സഹയിക്കുന്ന റെഗുലറ്റോറി ഘടകങ്ങൾ (നിയന്ത്രിക്കുന്ന ഘടകങ്ങൾ) ഉള്ളതായി എൻകോഡ് എന്ന പഠനം കണ്ടെത്തി. ഈ ജീൻ ട്രാൻസ്ക്രിപ്ഷൻ വഴിയാണ് ആർഎൻഎ-യെ ഡിഎൻഎ-യിൽ നിന്ന് ശരീരം നിർമിക്കുന്നത്, ഈ ആർഎൻഎ എന്നിട്ട് ശരീരത്തെ പണിയുന്നതും നിയന്തിക്കുന്നതുമായ എൻസൈമുകള്ള(enzyme) നിർമിക്കുന്നു.

അത്രയുമല്ല, ഓർഫൻ ജീനുകളെ(ORFan genes) കുറിച്ചുള്ള പഠനങ്ങൾ ജീനുകളിലെ ജനതക വിവരത്ത് വ്യത്യാസത്തെയും അതുല്യതയെ കുറിച്ചും വെളിച്ചം പകരുന്നതാണ്. ഒരു ഇനം ജീവിയിൽ ഉള്ള ഓർഫൻ ജീനുകൾ മറ്റൊരു ജീവിയിലും കാണപ്പെടുന്നതല്ല. ഇതിന്റെ അർത്ഥം ഒരു ജീവിയുടെ ഓർഫൻ ജീനുകൾ ആ ജീവിക്ക് മാത്രം സ്വന്തമാണ് എന്നാണ്. ഇത്തരം ജീനുകളാണ് ഇനങ്ങളിൽ ഈ കാണുന്ന വ്യത്യാസങ്ങൾ നല്കുന്നത്.

വർഷങ്ങൾ കഴിയുന്തോറും എൻകോഡ് പഠനവിവരങ്ങളും, ഓർഫൻ ജീനുകളുടെ എണ്ണവും പഠനങ്ങളിൽ തെളിയുന്നതോടെ കൂടിവരികയാണ്. ചില ജീവശാസ്ത്രജ്ഞർ ഈ ജീനുകൾക്ക് സാമ്യമുള്ള നോൺ-ജീൻ സീക്വൻസ് (ജീൻ അല്ലാത്ത ഡിഎൻഎ സീക്വൻസ്) ചിമ്പാൻസികളിൽ (ഒരിനം കുരങ്ങ്) കണ്ടെത്തുവാനായി പാടുപെടുകയാണ്. ചിലർ ഈ ജീനുകൾ കൊണ്ട് വല്ലാതെ മടുപ്പിമുണ്ട്, കാരണം എല്ല ഓർഫൻജീനുകൾക്കും നോൺ-ജീൻ സീക്വൻസുകൾ ഇല്ല.

ജീവന്റെ ഉൽപ്പത്തിയെക്കുറിച്ചുള്ള അവ്യക്തത

മില്ലർ-ന്റെ പഠനങ്ങൾ തുടങ്ങി അത്തരത്തിലുള്ള പല പഠനങ്ങളും ജീവൻ ചെറിയ രസതന്ത്ര തൻമാത്രകൾ കൂടിചേർന്ന് ഉണ്ടാക്കാൻ സാധ്യമാണെന്ന് വർഷങ്ങൾകൊണ്ട് ഇനങ്ങളെ ബോധിപ്പിച്ചു വരികയായിരുന്നു. പക്ഷെ 2016- ഇൻഫറൻസ് എന്ന ജേർണലിൽ, പ്രീ-ബയോട്ടിക്ക് (ബയോളജിക്കു മുൻപ് ജീവൻ എനങ്ങനെ വന്നു എന്നു പഠക്കുന്ന ശാസ്ത്രവിഭാഗം) കെമിസ്ട്രി-യെ ആസ്പദമാക്കി ഒരു പത്രിക പ്രത്യക്ഷപ്പെട്ടു. എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് ജേമ്സ് ടൂർ ഇങ്ങനെ പറയുവാനിടയായി:

“ കാർബോഹൈഡ്രഡ്, ന്യൂക്ലിക് ആസിട്, ലിപ്പിഡ്, പിന്നെ പ്രോട്ടീനും ജീവന് അത്യാവശ്യമായ അടിസ്ഥാന ഘടകങ്ങളാണ്. ഇവയുടെ ഉൽപ്പത്തിയെക്കുറിച്ചുള്ള കെമിസ്ട്രി (രസതന്ത്രം) എന്താണ്? ഇതിനെക്കുറിച്ച് പൂർണ്ണമായി അറിയാവുന്ന മോളിക്കുലർ പ്രതിഭാസങ്ങൾ ഉണ്ടെന്നാണ് ജീവശാസ്ത്രജ്ഞർ വിചാരിക്കുന്നത് അവർ മുഴുവൻ തെറ്റിദ്ധാരണയിലാണ്.”

(കാർബോഹൈഡ്രഡ്, ന്യൂക്ലിക് ആസിട്, ലിപ്പിഡ്, പിന്നെ പ്രോട്ടീനും എന്നിവയൊക്കെ കുറിക്കുവാനായി രാസവസ്തുകൾ എന്ന വാക്ക് ഈ ലേഖനത്തിൽ ഇനി ഉപയോഗിക്കുന്നതാണ്)

ഇത്രയും പറഞ്ഞ ശേഷം, “നമ്മുടെ അറിവിലുള്ള വലിയ വിടവുകളെക്കുറിച്ച്” അദ്ദേഹം പറയുവാൻ തുനിഞ്ഞു.

ഒരു രസവസ്തു ഉണ്ടാക്കുന്നതിന്, “ആ വസ്തുവിനെ രൂപകല്പന ചെയ്യുകയും സ്റ്റീരിയോ-കെമിസ്ട്രി (കണങ്ങളുടെ തൻമാത്രകളുടെ അടുക്കു ചിട്ടയും) നിയന്ത്രിക്കുകയും വേണം. കിട്ടാൻ പോകുന്ന വസ്തുവിന്റ്റെ, അളവ് നിയന്ത്രിക്കുകയും, ശുദ്ധീകരിക്കുകയും, സവിശേഷതകളെ അളക്കുകയും വേണം. പുതിയ രസവസ്തു ഉണ്ടാക്കുന്നതിന്റെ തുടക്കം മുതൽ ഒടുക്കം വരെ അതാത് സമയങ്ങളിൽ വലിയ തോതിൽ രസവസ്തുകളും ഉർജ്ജവും നല്കികോണ്ടെയിരിക്കുകയും വേണം.”

പ്രകൃതി എങ്ങനെയാണ് ഇതൊക്കെ ചെയ്തത്?

പുതിയ രസവസ്തു ഉണ്ടാക്കുന്നതിനായുള്ള, “രാസവസ്തുകൾ പ്രകൃതിക്ക് ഉടനടി ലഭ്യമായിരുന്നോ ഇല്ലെങ്കിൽ പ്രകൃതി എങ്ങനെയായിരിക്കും അത് അവശ്യസ്ഥലത്തേക്ക് എത്തിച്ചത്? അതും എൻസൈമുകളുടെ സഹയമില്ലാതെ.” (ഈ അടിസ്ഥാന രാസവസ്തുകൾ കൂടിചേർന്ന് ഒരു ഡിഎൻഎയോ ആർഎൻഎയോ രൂപം കോണ്ടാലെ, പിന്നെ എൻസൈമുകൾ ഉണ്ടാകുകയുള്ളൂ)

ജേമ്സ് ടൂർ ഇങ്ങനെ പറഞ്ഞു,

“ഡിഎൻഎ-ക്ക് അഞ്ച്-കാർബൺ ഷുഗർ അഥവാ, ഡി-(-)-റൈബോസ് എന്ന രാസഘടകം ആവശ്യമാണ്. ഇത് (ഡി-(-)-റൈബോസ്) എട്ട് പെൻറ്റോസുകളിൽ (ഒരെ ക്രമമുള്ള മറ്റു രാസവസ്തുകൾ) ഒന്നാണ്. അന്തമായ രാസപ്രക്രീയകൾ ആവശ്യമില്ലത്ത അനവധി രാസവസ്തുകൾ നിർമിക്കും, പക്ഷെ ലൂയിസ് ബ്രേലിയേപോലെ അന്തമായി തന്നെ പ്രകൃതി (ഡിഎൻഎ-ക്ക്) അവശ്യമായ ആ അഞ്ച്-കാർബൺ ഷുഗർ (ഡി-(-)-റൈബോസ്) കണ്ടെത്തി. എങ്ങനെ?”

അത്രയുമല്ല, “വിപുലമായ പ്ലാനിങ്ങ് ഉണ്ടായിരുന്നൽ തന്നെയും 90 ശതമാനം രാസപ്രക്രീയകളും നിഷ്ഫലമാണെന്ന് മിക്ക രസതന്ത്രജ്ഞരും സമ്മതിക്കും.” വിപുലമായ പ്ലാനിങ്ങ് കൊണ്ട് ശാസ്ത്രജ്ഞന്മാർക്ക് ഇത് കഴിഞ്ഞില്ലെങ്കിൽ നിയന്ത്രണമില്ലാത്ത അന്തമായ പ്രക്രീയകൾക്ക് ഇതെങ്ങനെ സാധിച്ചു?

ഒരു ശാസ്ത്രജ്ഞരും ഇന്നേവരെ ഡിഎൻഎ-യൊ, ആർഎൻഎ-യൊ, സേൽ ഓർഗനെല്ലെ-കളൊ അടിസ്ഥാന രാസവസ്തുകളിൽ നിന്ന് ഉണ്ടാക്കിയിട്ടില്ല (പറയപ്പെടുന്ന സിന്തെറ്റ് ഡിഎൻഎകൾ ഒരു യഥാർത്ഥ ഡിഎൻഎ പാതി എടുത്തിട്ട് ബാക്കി ഉണ്ടാക്കുന്നതാണ്). ശരിയായ ലിപ്പിഡ് ബൈലെയർ പോലും ഉണ്ടാക്കുന്നതിൽ നിന്ന് ശാസ്തലോകം വളരെ അകലെയാണ് (പറയപ്പെടുന്ന ലിപ്പിഡ് ബൈലെയറുകൾ പോളിമറൈസേഷൻ നടന്ന ലിപ്പിഡ് കണ്ണികൾ ഉള്ള വെറു വെസിക്കിളുകൾ ആണ്). അവർ നിർമ്മിച്ചതെല്ലാം മുകൾ പറഞ്ഞ വസ്തുകൾ ഉണ്ടാക്കുവാൻ ആവശ്യമായ ചെറിയ രാസഘടകങ്ങളായിരുന്നു. മില്ലറിന്റെ പഠനം ഒന്നുമല്ലായിരുന്നു. കാരണം മില്ലർ അമിനോ ആസിഡുകൾ മാത്രമേ നിർമ്മിച്ചുള്ളൂ. ഈ തരത്തിലുള്ള എറ്റവും മികച്ച ഗവേഷണങ്ങളിലൊന്ന് ആൽബർട്ട് ഏഷെമോസറിന്റെത് ആയിരുന്നു. ഗ്ലൈകൊആൽടെഹൈഡ് ഫോസ്ഫേറ്റ്-ൽ നിന്ന് തുടങ്ങിയ ഏഷെമോസർ, റേസീമിക്ക് (പല തരത്തിലുള്ള രൂപഘടനയുള്ളത്) പെൻറ്റോസ് ഡൈഫോസ്ഫേറ്റ് 40-50 ശതമാനം അളവിൽ ഉണ്ടാക്കി. ബാക്കിയുള്ള 50-60 ശതമാനവും ഉപയോഗശൂന്യമായ പോളിമറുകൾ ആയിരുന്നു.

(മുൻപ് എഴുതിയത് ഓർക്കുക, ഡിഎൻഎ-യ്ക്ക് അത്യാവശ്യമായ ഘടകങ്ങളിൽ ഒന്ന് ഡി-(-)-റൈബോസ് എന്ന ഒരിനം പെൻറ്റോസ് ആണ്)

ആ 40-50 ശതമാനം അളവിൽ, (ഏഷൻമോസർ) ആഗ്രഹിച്ച റൈബോസ്-2,4-ഡൈഫോസ്ഫേറ്റ് 15 ശതമാനം അളവിലെ ഉണ്ടായിരുന്നൊള്ളൂ, അതും റേസീമിക്ക് (പല തരത്തിലുള്ള രൂപഘടനയുള്ളത്) രീതിയിൽ. ജേമ്സ് ടൂർ ഇതിനെക്കുറിച്ച ഇങ്ങനെ പറഞ്ഞു, “ഏഷെമോസർ പോലും ഇതു വിഭജിക്കാൻ ശ്രമിച്ചില്ല, അതു റേസിമീക്കും ആയിരുന്നു. പക്ഷെ നല്ല കാരണം അങ്ങനെ കഴിയില്ല (വിഭജിക്കാൻ) എന്നാണ്.”

അത്രയുമല്ല 23 ആഴ്ചകൾ കഴിഞ്ഞപ്പോൾ അളവ് കുറഞ്ഞ് വരുകയും ചെയ്തു. ഇതിനെക്കുറിച്ച് ഏഷെമോസർ ഇങ്ങനെ പറഞ്ഞു,

“ഡൈയാസ്റ്റോമറുകളുടെ (റേസീമിക്ക് കൂട്ടത്തിൽ കണ്ണാടിപ്രതിഫലനം പോലുള്ള രണ്ട് രാസഘടനകൾ) റേഷ്യോനോക്കിയാൽ ആഗ്രഹിച്ച റൈബോസ് ഡൈഫോസ്ഫേറ്റ്, അറബിനോസ് ഡൈഫോസ്ഫേറ്റ്-നെ അപേക്ഷിച്ച് വളരെ കുറഞ്ഞു.”

ജേമ്സ് ടൂർ മറ്റൊരു പേപ്പറിൽ ഇങ്ങനെ പറയുകയുണ്ടായി, “ഫോർമോസ് പ്രക്രീയ അനുസരിച്ച് ഉണ്ടാകുന്ന ഷുഗർ-കൾ, അതു ഉണ്ടായ പരിസ്ഥിതിയിൽ തന്നെ കണ്ടെൻഷെൻ നടക്കുന്നു, ഉപയോഗശൂന്യമായ പോളിമറുകൾ ആയിതീരുന്നു, സ്റ്റീരിയോ ക്രമക്കേട്ടുകളെക്കുറിച്ച് പറയുകയേ വേണ്ട. സമയം ഒരു ശത്രുവാണ്. അതുകൊണ്ട് ആഗ്രഹിച്ച രാസവസ്തുലഭിച്ചു കഴിഞ്ഞാലുടൻ പ്രക്രീയകൾ നിർത്തിയേ തീരു. ലാബോറട്ടറിയിൽ പ്രക്രീയയുടെ ഇടയ്ക്കു വച്ച് ആവശ്യ സാധനങ്ങൾ തീർന്നുപോയൽ, പുറകിലോട്ട് പോയി അത് ഉണ്ടാക്കും. പ്രകൃതി ലബോറട്ടറി നോട്ട് ബുക്ക് സൂക്ഷകുന്നില്ല. അപ്പോൾ പ്രകൃത്തി എങ്ങനെയാ പുറകിലോട്ട് പോയി പുതിയ വസ്തുകൾ നിർമ്മിക്കുന്നത്?”

എവിടെ നിർത്തണമെന്ന് പ്രകൃതിക്ക് എങ്ങനെയറിയാം?

മറ്റൊരു നല്ല ഗവേഷണം ജോൺ സതർലാൻറ്റും കൂട്ടരുടേതുമാണ്. അമിനോ-ഓക്സോലിൻ, ന്യൂക്ലിയോസൈഡ് എന്നിവയിൽ നിന്ന് പിരിമിഡിൻ ന്യൂക്ലിയോറ്റൈഡുകൾ നിർമ്മിക്കാം എന്നവർ കണ്ടെത്തി. പക്ഷെ അവരുടെ ഗവേഷണ വിവരങ്ങൾ തന്നെ ഇത് വളരെ ശ്രമകരമാണ് എന്ന് തെളിയിക്കുന്നതാണ്.

സതർലാൻറ്റിന്റെ ഗവേഷണത്തിൽ, അതാത് സമയത്ത് അവശ്യമായ രാസവസ്തുകൾ ചേർക്കുന്നതിനോട് കൂടെ, ആദ്യം 60° C വരെ മിശ്രിതത്തെ ചൂടാക്കി, പിന്നെ വളരെ ജാഗ്രതയോടെ 0.001 atm പ്രഷർ-ൽ (മർദ്ദം) വെള്ളത്തെ വേർതിരിച്ച്, എന്നിട്ട് ഉടനെ തന്നെ മിശ്രിതത്തെ 23° C വരെ തണുപ്പിച്ചു, എന്നിട്ട് അതിന്റെ പിഎച്ച് നിയന്ത്രിച്ചു, എന്നിട്ട് ഈ മിശ്രിതത്തിലേക്ക് നേരത്തെ ഒരുക്കിവച്ചിരുന്ന തിരഞ്ഞെടുത്ത 254 nm വേവ്ലെങ്ത് ഉള്ള യൂവി രശമികൾ അടിപ്പിച്ചു.

ഇത് ലബോറട്ടറിയിൽ നടന്നു, പക്ഷെ പ്രകൃതി എങ്ങനെയാണ് അതീവ ജാഗ്രതയോടെ ചൂടും പ്രഷറും പിഎച്ചും നിയന്ത്രിക്കുന്നത്? പ്രകൃതിയിൽ ഇതെ ക്രമത്തിൽ ഇത് എങ്ങനെ നടക്കും?

പ്രീ-ബയോട്ടിക്ക് കെമിസ്ട്രിയിൽ, ജീവന്റെ ഉൽപ്പത്തിയെകുറിച്ചുള്ള വിഷയങ്ങളിൽ ഉള്ള പ്രശ്നങ്ങൾ വലുതും അവ്യക്തവുമാണ്. അതിനാലാണ് ജേമ്സ് ടൂർ ഇതിനെക്കുറിച്ച്, “അത് നിഗൂഢമാണ്” എന്ന് കുറിച്ചത്.

ഉപസംഹാരം

ഒരിക്കൽ ശക്തമായിരുന്ന പരിണാമ സിദ്ധാന്തത്തിന്റെ ശക്തി കുറഞ്ഞു വരികയാണ്. പരിണാമത്തെ യാഥാർത്ഥം എന്നതിനേക്കാൾ മറ്റൊരു ശാസ്ത്രീയ സിദ്ധാന്തം എന്ന രീതിയിൽ ചെറിതാക്കുന്ന തെളിവുകൾ സംശയിക്കുന്നവർ ഇതിനെതിരെ നിരത്തിവെക്കുകയാണ്. ഒരുപക്ഷെ വരും തലമുറ ഇങ്ങനെ ചോദിച്ചേക്കാം, “അവർ എന്നാലും എങ്ങനെയാ പരിണാമത്തിൽ വിശ്വസിച്ചത്.” നമ്മൾ, “അവരെങ്ങനെയാ പരന്ന ഭൂമിയിൽ വിശ്വസിച്ചത്” എന്ന് പറയുമ്പോലെ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.