ലേഖനം: ദൈവത്തോടുള്ള കൂട്ടായ്‌മയുടെ സന്തോഷം | ബിൻസൺ കെ ബാബു ,കൊട്ടാരക്കര

ഒരു ദൈവപൈതലിനെ വിളിച്ചിരിക്കുന്നത് ദൈവത്തോടുള്ള കൂട്ടായ്മയിൽ നടക്കുവാനാണ്. ദൈവത്തോടുള്ള കൂട്ടായ്‌മ വിശ്വാസജീവിതയാത്രയിൽ പുതിയ ബലം തരും. ഈ ലോകജീവിതത്തിലെ സകല പ്രതിസന്ധികളെയും തരണം ചെയ്യുവാൻ വേണ്ടുന്ന ദൈവീകസാന്നിധ്യം യേശുക്രിസ്തുവിങ്കൽ നിന്നും നമ്മുക്ക് ലഭിക്കും. ഒരു ദൈവപൈതലിനെ വ്യത്യസ്തനാക്കുന്നത് ദൈവത്തോടുള്ളകൂട്ടായ്മയാണ്. ആദ്യകാല ദൈവഭക്തന്മാർ ദൈവത്തോടുള്ള കൂട്ടായ്മയിൽ നടന്നതുകൊണ്ടാണ് ഈ ലോകത്തിലെ സകലതുംവിലയുള്ളതല്ല എന്നെണ്ണി ക്രിസ്തീയ ജീവിതം നയിച്ചു. ഈ ലോകത്തിലുള്ള താത്കാലിക ലാഭം വലുതെന്ന് എണ്ണാതെ സ്വർഗീയസന്തോഷം വിലയേറിയതായി കണക്കാക്കി ജീവിതം മുന്നോട്ട് നീക്കി. തന്റെ പുത്രനും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെകൂട്ടായ്മയിലേക്കു നിങ്ങളെ വിളിച്ചിരിക്കുന്ന ദൈവം വിശ്വസ്തൻ (1 കൊരി 1:9). പാപികളായിരുന്ന നമ്മെ പിശാചിന്റെ പിടിയിലായിരുന്നനമ്മെ യേശു കർത്താവ് വീണ്ടെടുത്ത് ദൈവത്തിന്റെ കൂട്ടായ്മയിലേക്ക് കൊണ്ടുവന്ന ദൈവം വിശ്വസ്തൻ. വിശ്വസ്തനായ ദൈവത്തിന്റെവിളിയാൽ ഒരു ദൈവപൈതൽ ദൈവത്തിന്റെ കൂട്ടായ്മയിൽ നടക്കുന്നുവെങ്കിൽ ജീവിതയാത്രയിൽ എന്തുവന്നാലുംഭയപ്പെടുകയില്ല, കാരണം ദൈവം വിശ്വസ്തനായി കൂടെ ഇരിക്കും.

ഒരു ദൈവപൈതലിന്റെ ഏറ്റവും വലിയ പ്രത്യാശയാണ് കർത്താവിന്റെ വരവ് എന്നത്. ദൈവത്തിന്റെ കൂട്ടായ്മയിൽ നടക്കുമ്പോൾ ഈലോകത്തിൽ ഒരൊറ്റ ആശ മാത്രമേയുള്ളു അത് നമ്മുടെ യേശു വീണ്ടും വരുമെന്നത്. ഇന്നത്തെ സഭമീറ്റിംഗുകളിൽ വളരെ കുറച്ചു മാത്രംകേൾക്കുന്ന വചനമാണ് കർത്താവിന്റെ വരവ് എന്നത്. ആദ്യകാല പിതാക്കന്മാർ കർത്താവിന്റെ വരവ് പറയാതെ സഭായോഗങ്ങൾതീർക്കുകയില്ലായിരുന്നു. കാരണം ആദ്യകാല വിശ്വാസികൾക്ക് സ്വർഗീയ മഹിമ ആയിരുന്നുവിഷയം. ഇപ്പോൾ നോക്കുമ്പോൾ ഇപ്പോയെങ്ങും കർത്താവ് വരണ്ട എന്ന രീതിയിലാണ് ദൈവമക്കളുടെ ജീവിതം. ആഡംബരങ്ങളും മറ്റുജീവിതാഭിലാഷങ്ങളും മാത്രം ലക്ഷ്യം വയ്ക്കുന്നു. ഈ ഭൂമിയിൽ കാണുന്നതെല്ലാം താത്കാലികമാണ് എന്നാൽ നിത്യതയിലേക്കു പ്രത്യാശയോടെ കാത്തിരിക്കുന്ന ദൈവമക്കൾക്കു ദൈവത്തോടുള്ള കൂട്ടായ്മ ഈ ലോകജീവിതത്തിൽ സന്തോഷം ഉളവാക്കും.

 

ദൈവത്തിന്റെ കൂട്ടായ്മയിൽ നടക്കുന്ന ഒരു ദൈവപൈതലിനെ ഈ ലോകത്തിലെ ഒരു ശക്തിക്കും തൊടാൻ കഴിയില്ല. ദൈവത്തിന്റെകൂട്ടായ്മയിൽ നടക്കുന്ന ദൈവവചനത്തിൽ ആശ്രയിക്കുന്ന ഒരു ദൈവപൈതലിനെ തൊടാൻ ഒന്നിനും കഴിയില്ല.നാം അതിനെപേടിക്കണ്ട. വിളിച്ചവനായ ദൈവം വിശ്വസ്ഥനാണ്‌. ആ വലിയവനായ ദൈവത്തെ നാം സേവിക്കുമ്പോൾ നാം ഒന്നിനെയുംപേടിക്കണ്ട. നാം അതിനെയെല്ലാം ജയിക്കും. ഇന്നിന്റെ ദൈവമക്കൾക്കു വേണ്ടുന്നത് ദൈവത്തോടുള്ള കൂട്ടായ്മയിൽ നടക്കുകഎന്നതാണ്.അതാണ് ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യം.ഭൗതീകതെയെക്കാൾ ഉപരി സ്വർഗീയമായതിനെ നോക്കിജീവിക്കുക. ദൈവമക്കളായ നമ്മുടെ ഉത്തരവാദിത്തം വിശുദ്ധിയോടും, ഭയത്തോടും, ദൈവത്തെ സേവിക്കുക.ദൈവഹിതമല്ലാത്തതുനമ്മുടെ ജീവിതത്തിൽ വരരുത്. നാം അതിനൊന്നും അതീനനാകരുത് ദൈവത്തിൽ മാത്രം പ്രത്യാശ വയ്ക്കുക.ദൈവത്തോടുള്ളകൂട്ടായ്‌മ ഒരു ദൈവപൈതലിനെ നിത്യതയിലെ സ്വർഗീയ സന്തോഷം കൊണ്ട് നിറയ്‌ക്കുന്നതാണ്.

-ADVERTISEMENT-

-ADVERTISEMENT-

You might also like