ലോക ലഹരി വിരുദ്ധ ദിന ബൈബിൾ ക്വിസ് ഇന്ന് രാത്രി 7 മണിയ്ക്ക് ക്രൈസ്തവ എഴുത്തുപുര പേജിൽ

തിരുവല്ല: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് എക്സൽ സോഷ്യൽ അവയർനെസ് മീഡീയയും ക്രൈസ്തവ എഴുത്തുപുരയും കേഫ ടിവിയും സംയുക്തമായി ജൂൺ 26 ബുധനാഴ്ച ഓൺലൈൻ ബൈബിൾ ക്വിസ് സംഘടിപ്പിക്കുന്നു.

വേദപുസ്തകത്തിൽ ലഹരിയുടെ ദൂഷ്യവശങ്ങൾ പരാമർശിച്ചിരിക്കുന്ന ഭാഗങ്ങളിൽ നിന്നുമാണ് ചോദ്യങ്ങൾ തയ്യാറാക്കിയിരിക്കുന്നത്.
ജൂൺ 26 ബുധനാഴ്ച ഇൻഡ്യൻ സമയം വൈകീട്ട് 7ന് ലൈവ് പ്രോഗ്രാം ക്രൈസ്തവ എഴുത്തുപുര പേജിൽ കാണാവുന്നതാണ്. എക്സൽ ടീമംഗവും യൂത്ത് കൗൺസലറുമായ ശ്രീ. ജോബി.കെ .സി യാണ് അവതാരകൻ.
ഉത്തരങ്ങൾ പേര്, സ്ഥലം , ഓപ്ഷൻ ചേർത്ത് ലൈവിൽ കൊടുത്തിരിക്കുന്ന വാട്സാപ്പ് നമ്പറിലേക്ക് അയക്കുക . അവസാന തീയതി. ജൂലൈ 1. ശരിയുത്തരം അയക്കുന്നവരിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന അഞ്ചു പേർക്ക് ആകർഷകമായ സമ്മാനം നൽകുന്നതാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.