വിക്ടോറിയയിൽ പബ്ലിക് സ്കൂളുകളിൽ വിദ്യാർത്ഥികളുടെ മൊബൈൽ ഫോൺ ഉപയോഗം നിരോധിക്കുന്നു
2020 മുതൽ നിരോധനം നിലവിൽ വരും.
സൈബർ ബുള്ളിയിംഗ് കുറയ്ക്കുക വിദ്യാർത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളെ മുൻനിർത്തി പബ്ലിക് സ്കൂളുകളിൽ മൊബൈൽ ഫോൺ നിരോധിക്കുമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ജെയിംസ് മെര്‍ലിനോ അറിയിച്ചു.

അടുത്ത വർഷം മുതൽ വിക്ടോറിയയിലെ പബ്ലിക് സ്കൂളുകളിൽ നിരോധനം നിലവിൽ വരും. ഇടവേളകളിലും ഉച്ചഭക്ഷണ സമയത്തും മൊബൈല്‍ ഫോണുകൾ ഉപയോഗിക്കാൻ അനുവദിക്കില്ല.
സ്‌കൂള്‍ പ്രവര്‍ത്തി സമയത്ത് വിദ്യാര്‍ത്ഥികളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ലോക്കറില്‍ സൂക്ഷിക്കണമെന്ന് ജെയിംസ് മെര്‍ലിനോ അറിയിച്ചു.
Download Our Android App | iOS App
പഠനത്തിൽ നിന്ന് വിദ്യാര്‍ത്ഥികളുടെ ശ്രദ്ധ മാറുന്നത് ഒഴിവാക്കാന്‍ വലിയ സഹായമായിരിക്കും ഈ നിരോധനമന്നെും അദ്ദേഹം പറഞ്ഞു.