ഐപിസി സ്റ്റേറ്റ് പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു

ജോജി ഐപ്പ് മാത്യൂസ്

പ്രാർത്ഥനയുള്ള സഭയ്ക്ക് ദർശനത്തിലേക്ക് ഉയരാൻ കഴിയും: പാസ്റ്റർ കെ.എം.ജോസഫ്.

കുമ്പനാട് : പ്രർത്ഥനയും പ്രവർത്തനവുമാണ് സഭയ്ക്ക് ഉത്തേജനമേകുന്നതെന്ന് ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ സീനിയർ ജനറൽ മിനിസ്റ്റർ പാസ്റ്റർ കെ.എം.ജോസഫ് പറഞ്ഞു.
ഐപിസി കേരള സ്റ്റേറ്റിന്റെ 2019-2022 വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഹെബ്രോൻപുരത്ത് നിർവഹിക്കുകയായിരുന്നു അദ്ദേഹം. ദൈവാത്മാവിന്റെ ശക്തിയെ ഉൾക്കൊള്ളാൻ കഴിയുന്ന സഭയ്ക്കും വിശ്വാസ സമൂഹത്തിനും മാത്രമെ വലിയ ദർശനത്തിലേക്ക് ഉയരാൻ കഴിയുവെന്ന് പാസ്റ്റർ കെ.എം.ജോസഫ് പറഞ്ഞു.
സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ സി.സി.ഏബ്രഹാം അധ്യക്ഷത വഹിച്ചു.
ജീവിതവും ഉപദേശവും കാത്ത് സൂക്ഷിച്ച് സഭയുടെ ദൗത്യം നിറവേറ്റണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ജനറൽ സെക്രട്ടറി പാസ്റ്റർ ഡോ.കെ.സി.ജോൺ പറഞ്ഞു. പറഞ്ഞു.
പാസ്റ്റർ രാജു പൂവക്കാല സങ്കീർത്തനം വായിച്ചു. ജനറൽ ചാരിറ്റി ബോർഡ് ചെയർമാൻ പാസ്റ്റർ ഡോ.ജോൺ എസ്.മരത്തിനാൽ ജീവകാരുണ്യപ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടത്തി. പാസ്റ്റർ കെ.സി.തോമസ്, സെക്രട്ടറി പാസ്റ്റർ ഷിബു നെടുവേലിൽ, ജോയിന്റ് സെക്രട്ടറിമാരായ പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ, ജി. കുഞ്ഞച്ചൻ, ട്രഷറർ പി.എം.ഫിലിപ്പ്, കുര്യൻ ജോസഫ്, വർക്കി ഏബ്രഹാം, ജോൺ തോമസ് ഏലിയാമ്മ തോമസ് എന്നിവർ പ്രസംഗിച്ചു. പാസ്റ്റർമാരായ ടി.എ.ചെറിയാൻ, പി.എ.മാത്യു, ഏബ്രഹാം ജോർജ്, വി.എ.സണ്ണി, ജോൺ റിച്ചാർഡ്, എം.പി.ജോർജ്കുട്ടി എന്നിവർ പ്രാർത്ഥന നയിച്ചു.

വാർത്ത: ജോജി ഐപ്പ് മാത്യൂസ്.

-ADVERTISEMENT-

-ADVERTISEMENT-

You might also like