സഹായഹസ്തവും സ്നേഹസന്ദേശവുമായി ഇടുക്കിയുടെ മലയോരങ്ങളിലേക്ക് കുമ്പനാട് സെന്റർ പി വൈ പി എ

നെവിൻ മങ്ങാട്ട്

ഇടുക്കി:ഇൻഡ്യാ പെന്തകോസ്ത് ദൈവസഭയുടെ പുത്രികാ സംഘടനായ കുമ്പനാട് സെന്റർ പി വൈ പി എ ഇടുക്കിയുടെ മലയോര പ്രദേശമായ രാജാക്കാടിലുള്ള സഭകൾ കേന്ദ്രീകരിച്ചു ആതുര പ്രവർത്തനങ്ങൾ നടത്തി. സെന്റർ പി വൈ പി എ പ്രസിഡന്റ് പാസ്റ്റർ ബ്ലെസ്സൺ കുഴിക്കാലാ, ആക്ടിങ് സെക്രട്ടറി പാസ്റ്റർ ശാമുവേൽ പി മാത്യു എന്നിവരോടൊപ്പം മറ്റ് എക്സിക്യൂട്ടീവ്സും കമ്മറ്റി അംഗങ്ങളും ഈ പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകി. മൂന്നാറിലും രാജാക്കാടിലുമുള്ള വിവിധ സഭകൾ കേന്ദ്രീരിച്ചു ആവശ്യമായ നിത്യോപയോഗ സാധനങ്ങളുടെ ഇരുന്നൂറിലധികം കിറ്റുകൾ എത്തിക്കുവാൻ കുമ്പനാട് സെന്റർ പി വൈ പി എക്ക് സാധിച്ചു. ഇതിന് മുൻപും കുമ്പനാട് സെന്റർ പി വൈ പി എക്ക് നിരവധി സാമൂഹിക സേവനങ്ങക്ക് നേതൃത്വം നൽകുവാൻ കഴിഞ്ഞു എന്നത് സ്തുത്യർഹമാണ്. ക്രിസ്തുവിന്റെ സ്നേഹത്തെ മറ്റുള്ളവരിലേക്ക് എത്തിക്കുക എന്ന ഉദ്ദേശത്തോട് കൂടെയാണ് ഈ പ്രവർത്തനങ്ങൾക്ക് കുമ്പനാട് സെന്റർ പി വൈ പി എ ചുമൽ കൊടുക്കുന്നത്. ആത്മീയ പ്രവർത്തങ്ങൾക്ക് ഊന്നൽ കൊടുക്കുന്നതിനോടൊപ്പം തന്നെ സാമൂഹിക സേവനങ്ങൾക്കും മറ്റ് അനുബന്ധന പ്രവർത്തങ്ങൾക്കും നേതൃത്വം കൊടുക്കുന്നതിന് ഈ യുവജന പ്രസ്ഥാനം ബാധ്യസ്ഥരാണ് എന്നും സേവത്തിനായി രക്ഷിക്കപ്പെട്ട ഓരോ യുവജനങ്ങൾക്കും സമൂഹത്തോട് പ്രതിബദ്ധത ഉണ്ട് എന്നും സെക്രട്ടറി നെവിൻ മങ്ങാട്ട് കൂട്ടിച്ചേർത്തു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.