ലേഖനം: യേശുവിനും സക്കായിക്കും ഇടയിൽ…

ഷൈജു ഡാനിയേൽ, അടൂർ

നഷ്ട്ടപ്പെടുത്തികൊണ്ടുള്ള സക്കായിയുടെ ആത്മീകതയെ നൂതന ദൈവശാത്ര മാപിനി കൊണ്ടളന്നാൽ തിരസ്ക്കരിക്കപ്പെടാൻ ഇടയുണ്ട്!! കാട്ടത്തിയുടെ മുകളിൽ വച്ച് തന്നെ സ്വാധീനിച്ച ദൈവശാത്രം – അത് ക്രിസ്തുവിനെ മുന്നിൽ നിർത്തി ഇനിയും ഭൂസ്വത്തുക്കൾ തന്റെ പേരിൽ കൂട്ടിയെഴുതാനുള്ള സമൃദ്ധി ശാസ്ത്രത്തിന്റെ ആയിരുന്നില്ല.!! ക്രിസ്തുവേശുവിലൂടെ തന്റെ വീടിനു കൈവന്ന രക്ഷയുമായി തനിക്കു സംഭവിച്ച നഷ്ട്ടത്തെ തട്ടിച്ചു നോക്കിയ സക്കായിയിൽ നഷ്ട്ടബോധത്തിന്റെ ഭാവമാറ്റങ്ങൾക്ക് പകരം രക്ഷയുടെ സന്തോഷമായിരുന്നു!!

ഹാ ദൈവത്തിന്റെ സാനിധ്യത്തിൽ നിസ്സഹായനായ മനുഷ്യനിൽ സംഭവിക്കുന്ന ആന്തരിക മാറ്റങ്ങളെ അർത്ഥരഹിത കൽപ്പനകളോട് ബന്ധിപ്പിച്ചു ചൂഷണവിധേയമാക്കുന്ന പരീശത്വ സമീപനങ്ങൾ ഒരിക്കലും ദൈവികതയോട് ചേർന്നുനില്ക്കുന്നതല്ല. നമ്മുടെ മുൻകാല ഇരിപ്പിടങ്ങളിൽ നിന്നും ക്രിസ്തുവുമൊത്തു ഒരു യാത്രക്ക് നാം തയ്യാറാകുമ്പോൾ നമ്മെ ആക്ഷേപിച്ച് പിന്തിരിപ്പിക്കാൻ ശ്രെമിക്കുന്ന ശക്തികൾ സജീവമായി രംഗത്ത് വരും. അതിനെ ഒക്കെ അതിജീവിച്ചു കൊണ്ട് യേശുവിനെ കാണുവാനും അവനെ പിന്തുടരുവാനും അവനോടു ബന്ധപ്പെടുവാനും നാം എടുക്കുന്ന തീരുമാനങ്ങൾ ഒരു പുതിയ വഴിതിരിവിലെക്കും പുത്തെൻ ജീവിത ശൈലിയിലെക്കും നമ്മെ നയിക്കും.

പരീശത്വത്തിന്റെ കുറ്റാരോപനങ്ങല്ക്ക് നാം ചെവികൊടുത്ത് നമ്മിലെ നല്ല തീരുമാനങ്ങളെ അവഗണിച്ചാൽ നാം നഷ്ട്ടപ്പെടുത്തുന്നത് ക്രിസ്തുവിനോടോപ്പമുള്ള മൂല്യമേറിയ അവസരങ്ങൾ ആയിരിക്കും. നാം ദൈവത്തെ കാണുവാനും ദൈവത്തോടൊപ്പം നില്ക്കുവാനും എടുക്കുന്ന തീരുമാനങ്ങൾ കാഴ്ചക്കാരുടെ വീക്ഷണത്തിൽ കനത്ത അപരാധമായി വ്യാഖ്യാനിക്കപ്പെടാം. കാരണം ആർക്കൊക്കെ ദൈവത്തെ സമീപിക്കാം, എങ്ങനെ സമീപിക്കാം , എവിടെ വച്ചൊക്കെ സമീപിക്കാം എന്നിങ്ങനെയുള്ള നീണ്ട നിയമാവലികൾ ഇത്തരക്കാരുടെ കൈവശമുണ്ടാകും. ഇതുവച്ചുള്ള അവരുടെ വിലയിരുത്തലുകളിൽ നാം അംഗീകരിക്കപ്പെടാതെ വന്നാൽ ചുങ്കക്കാരനായോ പാപിയായോ ഒക്കെ നിർവചിക്കപ്പെടാം . പക്ഷെ ആവശ്യക്കാരനും അത്യുന്നതനും ഇടയിൽ സംഭവിക്കുന്നത്‌ മറ്റുചിലതാണ്.

അത് പരീശ നിർവചനങ്ങളുടെ സീമകൾക്ക് അപ്പുറമായിരിക്കും . അതിനായിട്ടുള്ള നമ്മുടെ പുറപ്പാടുകൾ ഒടുവിൽ നമ്മെ എത്തിക്കുന്നത് തികഞ്ഞ സ്വാതന്ത്രത്തിലെക്കും ശുഭകരമായ ഒരു പ്രതീക്ഷയിലെക്കും ആയിരിക്കും.!! യേശുവിനും സക്കായിക്കും ഇടയിൽ സംഭവിച്ചത് അതായിരുന്നു!!വിമർശന സംഘത്തിന്റെ ഇടയിലൂടെ യേശുവിനെ അന്വേഷിച്ചുകൊണ്ടുള്ള ഈ ചുങ്കകാരിൽ പ്രമാണിയായവന്റെ യാത്ര ഒടുവിൽ എത്തിയത് രക്ഷ വന്ന ഒരു വീട്ടിലെക്കായിരുന്നു. പുരുഷാരത്തിന്റെ ഇടയിൽ നിന്നും യേശുവിനെ വേർതിരിച്ചു കാണുവാൻ കഴിയുന്ന നിലകളിൽ ശാരീരികമായി വളർച്ച ഇല്ലാതിരുന്നിട്ടും യേശുവിനെ കാണുവാൻ ഉള്ള ശ്രെമം അവൻ ഉപേക്ഷിച്ചില്ല. അവൻ അവിടെ നിന്നും മുൻപോട്ടു ഓടി!!

യേശുവിനും സക്കായിക്കും ഇടയിൽ നിലനിന്നിരുന്ന പ്രധാന തടസത്തെ മറികടക്കാൻ ഉള്ള തീവ്രമായ ഓട്ടം!!കാട്ടത്തി മുകളിൽ കയറി ഇരിപ്പുറപ്പിച്ചവനെ കർത്താവ് കണ്ടു…സക്കായിക്കും ദൈവത്തിനും മദ്ധ്യേ കാലങ്ങളായി നിലനിന്നിരുന്ന മതിൽകെട്ടുകൾ അവിടെ ഇടിഞ്ഞുമാറുകയായിരുന്നു!! യേശുവിനും സക്കായിക്കും ഇടയിലെ ദൂരം കുറയുവാൻ തുടങ്ങി! യേശുവിന്റെ ആവശ്യപ്രകാരം താഴെ ഇറങ്ങിയ സക്കായിയുടെ കൂടെ യേശു അവന്റെ വീട്ടിലേക്കു പോയതും കാഴ്ചക്കാരായി നിന്നവരുടെ ഇടയിലെ അമർഷം അണപൊട്ടി. അവൻ പാപിയായ മനുഷ്യനോടു കൂടി പാർക്കാൻ പോയി എന്നതായി അടുത്ത ആരോപണം!! പക്ഷെ ആരോപണങ്ങളുടെ ആയുധ മുനകൾക്ക് യേശുവിനെയോ സക്കായിയെയോ പിന്തിരിപ്പിക്കാൻ ആയില്ല !!

കാഴ്ചക്കാർക്കും വിമർശകർക്കും കാണുവാൻ കഴിയാത്ത ഒരു മാറ്റം സക്കായിക്ക് ഇതിനിടയിൽ സംഭവിച്ചുകഴിഞ്ഞു!! ആക്ഷേപകരുടെ അധരമടപ്പിക്കുന്ന ഒരു മാറ്റം!! പരീശത്വത്തിന്റെ വിമർശനങ്ങൾക്ക് മുകളിലൂടെ ക്രിസ്തുവിന്റെ അടുക്കലേക്കു ഓടുന്നവനിൽ സംഭവിക്കുന്ന മാറ്റത്തിന്റെ ഉദാത്തമായ മാതൃക!!ചുങ്കക്കാരിൽ പ്രമാണി എന്ന മേലെഴുത്തിൽ നിന്നും അബ്രഹാമിന്റെ പുത്രൻ എന്ന മേലെഴുതിലേക്കുള്ള പ്രയാണ വഴിയിലേക്ക് നാം ചുവടുകളെ വച്ചാൽ പിന്നീട് പിന്നിലെക്കൊരു യാത്ര അനുവദനീയമല്ല. നിലനിൽപ്പില്ലാത്ത ധനാഗമനത്തിന്റെ ഇരിപ്പിടങ്ങളിൽ നിന്നും ക്രിസ്തുവിലൂടെ രക്ഷ കൈവന്ന ഒരു വീട്ടിലേക്കും അതിനനന്തരം ഇളകാത്തതും നിലനിൽക്കുന്നതുമായ ഒരു ദൈവരാജ്യത്തിലെക്കും സക്കായി പ്രവേശിക്കുകയായിരുന്നു!! കേവലം യേശുവിനെ ഒന്ന് കാണുവാൻ സക്കായി എടുത്ത തീരുമാനങ്ങൾ ഇത്രയേറെ അവന്റെ സമ്പത്തിനെ ബാധിക്കുമെന്ന് അവൻ അറിഞ്ഞിട്ടുണ്ടാകില്ല.!!

മുൻപോട്ട് ഓടി യേശുവിനെ കാണുവാൻ കാട്ടത്തിയുടെ മുകളിലേക്ക് വലിഞ്ഞു കയറുമ്പോൾ ഇതേ മരത്തിൽ നിന്നും താൻ തിരിച്ചിറങ്ങുമ്പോൾ തന്റെ ഭൂസ്വത്ത് നേർപകുതി നഷ്ട്ടമാകും എന്ന് സക്കായി മനസ്സിൽ പോലും അറിഞ്ഞിട്ടുണ്ടാകില്ല.!! പക്ഷെ യേശുവുമായുള്ള കൂടികാഴ്ച്ചക്കനന്തരം , ഉണ്ടായിരുന്ന വസ്തു അമ്പതു ശതമാനം പോയി (ലൂക്കോസ് 19:8)!! അവിഹിതമായി സ്വരുകൂട്ടിയത് ഇപ്പോൾ നാല് മടങ്ങായി മടക്കി കൊടുക്കുന്നു!! അന്യായമായി വാങ്ങിയതിന്റെ കൂടെ തന്റെ സ്വത്തിൽ നിന്നും ഒരു മൂന്ന് മടങ്ങുകൂടി അർഹതപെട്ടവനു മടക്കി കൊടുക്കുന്നു!! ചുരുക്കത്തിൽ യേശുവുമായിട്ടുള്ള സക്കായിയുടെ കൂടികാഴ്ച അവനെ നഷ്ട്ടത്തിൽ ആക്കി!! ലോകതത്വത്തിൽ സക്കായിയുടെ ക്രസ്തുവാനുഗമനം നഷ്ട്ടകച്ചവടം!! ക്രിസ്തു സക്കായിയിൽ വരുത്തിയ മാറ്റം , ഒറ്റ ദിവസം കൊണ്ട് കുറഞ്ഞത്‌ അവന്റെ 50% സമ്പത്തും നഷ്ട്ടമാകുന്നതിലേക്ക് അവനെ നയിച്ചു!! ഉള്ളത് ഇരട്ടിയാക്കാൻ യേശുവുമായി കൂടികാഴ്ചക്ക് തയ്യാറായി നില്ക്കുന്ന നവ സക്കായിമാരുടെ വേദശാസ്ത്ര ചിന്തകൾക്ക് ഈ പാവം സക്കായിയുടെ മാനസാന്തരം നിലവാരം കുറഞ്ഞതായി തോന്നാം!!

നഷ്ട്ടപ്പെടുത്തികൊണ്ടുള്ള സക്കായിയുടെ ആത്മീകതയെ നൂതന ദൈവശാത്ര മാപിനി കൊണ്ടളന്നാൽ തിരസ്ക്കരിക്കപ്പെടാൻ ഇടയുണ്ട്!! കാട്ടത്തിയുടെ മുകളിൽ വച്ച് തന്നെ സ്വാധീനിച്ച ദൈവശാത്രം – അത് ക്രിസ്തുവിനെ മുന്നിൽ നിർത്തി ഇനിയും ഭൂസ്വത്തുക്കൾ തന്റെ പേരിൽ കൂട്ടിയെഴുതാനുള്ള സമൃദ്ധി ശാസ്ത്രത്തിന്റെ ആയിരുന്നില്ല.!! ക്രിസ്തുവേശുവിലൂടെ തന്റെ വീടിനു കൈവന്ന രക്ഷയുമായി തനിക്കു സംഭവിച്ച നഷ്ട്ടത്തെ തട്ടിച്ചു നോക്കിയ സക്കായിയിൽ നഷ്ട്ടബോധത്തിന്റെ ഭാവമാറ്റങ്ങൾക്ക് പകരം രക്ഷയുടെ സന്തോഷമായിരുന്നു!! ലാഭമായിരുന്നതു നഷ്ട്ടമായപ്പോൾ ഇന്നലകളിൽ നഷ്ട്ടപെട്ട പുത്രത്വത്തിലേക്ക് സക്കായി കയറുകയായിരുന്നു.!!

ഷൈജു ഡാനിയേൽ, അടൂർ

-ADVERTISEMENT-

-Advertisement-

You might also like

Comments are closed.