കവിത: തപ്തനിശ്വാസം

കാലിൽ ചങ്ങലകൾ …
കഴുത്തിൽ ബന്ധനങ്ങൾ ..
നാലുപാടും ചുവരുകൾ ..
അതിനു ചുറ്റും മതിലുകൾ..

ഇടനെഞ്ചു പൊട്ടുന്നു 
ഗദ്ഗദം തിങ്ങുന്നു …
ചുടുമിഴിനീർക്കണം 
കുടുകുടാ ഒഴുകുന്നു ..

ആയിരം അലയാഴി
ഉള്ളിലിരമ്പുന്നു …
മൽപ്രിയനേ …. നിന്നെ
എന്ന് ഞാൻ കണ്ടീടും ..

അവനെ ഞാൻ ആദ്യമായ്
ഒരുനോക്കു കാണുമ്പോൾ
എൻ കാലിന്നടിയിൽ
ഭൂമി ഉണ്ടാവുമോ ..

ഒരു വാക്ക് പോലും
മറുവാക്ക് മിണ്ടാതെ
നിർന്നിമേഷയായ്‌ എങ്ങനെ
നിൽക്കും ഞാൻ…..

അവൻ ഒപ്പം സ്വർഗ്ഗീയ
കുളിർമാരി നനയുവാൻ..
അവൻ ചാരെ ആഴിതൻ
തിരകളെ എണ്ണുവാൻ…

തിര പുൽകും തീരത്തിൽ
വെറുതെ നടക്കുവാൻ…
ഒന്നിനുമല്ലാതെ വെറുതെ
അലയുവാൻ ……..

ഒരു വാക്കും മിണ്ടാതെ
ചാരെ ഇരിക്കുവാൻ
കുളിർകാറ്റിലുലയുന്ന
ഓടയായ് മാറുവാൻ

ചിപ്പി തൻ മുത്തുകൾ
വാരി എടുക്കുവാൻ
ആകാശനക്ഷത്രങ്ങൾ
എത്തിപ്പിടിക്കുവാൻ

നീലഗഗനത്തിൽ പാറിപ്പറക്കുവാൻ
ഒന്നിനുമാവില്ലെന്നറിഞീടിലും
ഒന്നിനുമല്ലാതെ വെറുതെ
ആശിപ്പൂ ഞാൻ …

എൻ പ്രിയ മിത്രമേ ….
എന്ന് നീ വന്നീടും …
എൻ പ്രിയ തോഴനെ
എപ്പോൾ ഞാൻ കണ്ടീടും …

– ഷീന ടോമി

-ADVERTISEMENT-

-ADVERTISEMENT-

You might also like