രൂക്ഷമായ പൊടിക്കാറ്റ് : ഡൽഹി വിമാനത്താവളം അടച്ചു

ന്യൂഡൽഹി ∙ രൂക്ഷമായ പൊടിക്കാറ്റ് മൂലം ഡൽഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളം അടച്ചു. ചില വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. കാഴ്ച മറയ്ക്കുന്ന തരത്തിലാണു പൊടിക്കാറ്റ് വീശുന്നത്. കാറ്റ് രൂക്ഷമായതോടെ ചൂടിനു കുറവുണ്ട്. ബുധനാഴ്ച വൈകിട്ട് 6.30ന് 40 ഡിഗ്രി ചൂടുണ്ടായിരുന്നത് ഏഴോടെ 33 ഡിഗ്രിയായി. തിങ്കളാഴ്ച 48 ഡിഗ്രി സെൽഷ്യസ് ആയിരുന്നു ചൂട്.

വായു ചുഴലിക്കാറ്റിന്റെ ആഘാതമാണ് പൊടിക്കാറ്റു വീശുന്നതിനും ചൂടു കുറയുന്നതിനും കാരണമായതെന്നു കരുതുന്നു. ഗുജറാത്തിലും ശക്തമായ പൊടിക്കാറ്റ് വീശുകയാണ്. അറബിക്കടലിന്റെ തീരത്തുള്ള പ്രസിദ്ധ സോമനാഥ ക്ഷേത്രത്തിനു സമീപത്താണ് പൊടിക്കാറ്റ് രൂക്ഷം. വായു ഗുജറാത്തിൽ വീശിയടിക്കാൻ സാധ്യതയുള്ളതിനാൽ വലിയ മുൻകരുതലുകളാണ് സ്വീകരിച്ചിട്ടുള്ളത്. വ്യാഴാഴ്ചയോടെ ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്ത് എത്തിച്ചേരുമെന്നാണു കരുതുന്നത്.

-ADVERTISEMENT-

-ADVERTISEMENT-

You might also like