ലഘുലേഖ വിതരണം ബി.ജെ.പി നേതാവ് നിയമവാഴ്ചയെ വെല്ലുവിളിക്കുന്നു -കോൺഗ്രസ് നേതാവ് ജോഷി ഫിലിപ്പ്

കോട്ടയം: മെഡിക്കൽ കോളേജിൽ ലഘുലേഖ വിതരണം നടത്തിയവർക്കെതിരെ ബി.ജെ.പി നേതാവ് കാട്ടിയ അക്രമം നിയമവാഴ്ചയോടുള്ള
വെല്ലുവിളിയാണെന്ന് കോട്ടയം ഡിസിസി പ്രസിഡണ്ട് ജോഷി ഫിലിപ്പ്.

post watermark60x60

മസിൽ പവർ ഉപയോഗിച്ച് വ്യക്തിസ്വാതന്ത്ര്യം നിഷേധിയ്ക്കുവാനുള്ള ശ്രമം അപലപനീയമാണ്. അധികാരത്തിന്റെ അഹന്തയിൽ കാട്ടിയ അതിക്രമത്തിന് പോലീസ് മൂകസാക്ഷിയാവുകയായിരുന്നു. ലഘുലേഖ വിതരണം നിയമവിധേയമല്ലെങ്കിൽ പോലീസും, മെഡിക്കൽ കോളേജ് അധികൃതരും ഇടപെടണം. ഇത്തരം പ്രവർത്തനങ്ങൾ നിരോധിക്കുവാൻ എന്തധികാരമാണുള്ളതെന്നും, നിരോധനമുണ്ടെങ്കിൽ അക്കാര്യം എന്തുകൊണ്ട് പരസ്യപ്പെടുത്തിയില്ലെന്നും വികസന സമിതി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ വ്യക്തമാക്കണം. സംഭവത്തെ തുടർന്ന് സമൂഹമാധ്യമങ്ങളിൽ ബി.ജെ.പി. നേതാവ് നടത്തുന്ന കൊലവിളിക്കെതിരെ പോലീസ് നിയമ നടപടി സ്വീകരിയ്ക്കണമെന്നും ആവശ്യപ്പെട്ടു.

-ADVERTISEMENT-

You might also like