ഭ്രൂണ കോശങ്ങൾ ഉപയോഗിച്ചുള്ള ഗവേഷണങ്ങൾക്കു ട്രംപ് കടിഞ്ഞാണിട്ടു

വാഷിംഗ്ടൺ ഡിസി: ഗർഭഛിദ്രത്തിനെതിരെ ശക്തമായ നിലപാടുകൾ സ്വീകരിക്കുന്ന ട്രംപ് ഭരണകൂടം നിർണ്ണായക ചുവടുവയ്പുമായി വീണ്ടും പ്രോലൈഫ് പ്രവർത്തകർക്ക് പ്രതീക്ഷയേകുന്നു. ഭ്രൂണ കോശങ്ങൾ ഉപയോഗിച്ചുള്ള വൈദ്യശാസ്ത്ര പഠനങ്ങൾ സർക്കാർ ഗവേഷകർ നടത്തുന്നതിന് ട്രംപ് ഭരണകൂടം വിലക്കേർപ്പെടുത്തി. ബുധനാഴ്ചയാണ് പുതിയ ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചത്. ഇതിന്റെ പേരിൽ ഏതെങ്കിലും ഒരു യൂണിവേഴ്സിറ്റിക്കെങ്കിലും ഗവേഷണത്തിന് ലഭിക്കുന്ന സർക്കാർ ധനസഹായം പുതിയ ഉത്തരവു മൂലം പൂർണമായും ഇല്ലാതാകും. ഇപ്പോൾ സർക്കാർ സാമ്പത്തിക സഹായം ലഭിക്കുന്ന മറ്റ് യൂണിവേഴ്സിറ്റികൾക്ക് ഗവേഷണം തുടരാമെങ്കിലും പുതിയ അപേക്ഷകൾ സ്വീകരിക്കുമ്പോൾ ശാസ്ത്രീയവും, ധാർമികവുമായ വശങ്ങൾ കണക്കിലെടുത്തു മാത്രമേ ഫണ്ട് അനുവദിക്കുകയുള്ളൂ.

ഭ്രൂണ കോശങ്ങൾ ഉപയോഗിച്ചു നടത്തുന്ന സ്വകാര്യ ഗവേഷണങ്ങൾക്കു സർക്കാർ വിലക്കേർപ്പെടുത്തിയിട്ടില്ല. എന്നാൽ അതിനും സാധ്യതകൾ നിലനിൽക്കുന്നുണ്ട്. ഭ്രൂണ കോശങ്ങൾക്കു പകരമായി ഗവേഷണങ്ങൾക്കായി ഉപയോഗിക്കാവുന്ന വസ്തുക്കൾ ഉണ്ടെന്നാണ് പ്രോലൈഫ് സംഘടനകൾ പറയുന്നത്. ഇതിനുമുമ്പും ഭ്രൂണ കോശങ്ങൾ ഉപയോഗിച്ചുള്ള പഠനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്താൻ ട്രംപ് സർക്കാർ ശ്രമിച്ചിട്ടുണ്ട്. 2008 ഡിസംബർ മാസം 20 മില്യൺ ഡോളർ ഭ്രൂണ കോശങ്ങൾക്കു പകരമായി ഉപയോഗിക്കാവുന്ന വസ്തുക്കളെ പറ്റി ഗവേഷണം നടത്താൻ അനുവദിക്കാൻ പദ്ധതിയുണ്ടെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് വ്യക്തമാക്കിയിരുന്നു. ജീവന്റെ മൂല്യം സംരക്ഷിക്കാനായി വലിയൊരു കാൽവെയ്പ്പാണ് പുതിയ ഉത്തരവിലൂടെ ട്രംപ് ഭരണകൂടം നടത്തിയിരിക്കുന്നതെന്നാണ് മിക്കവരുടെയും അഭിപ്രായം.

-ADVERTISEMENT-

-ADVERTISEMENT-

You might also like