ഐ.പി.സി. നോര്‍ത്ത്‌ അമേരിക്കന്‍ സൗത്ത്‌ ഈസ്റ്റ്‌ റീജിയന്‍ ഓര്‍ഡിനേഷന്‍ ശുശ്രൂഷ

നിബു വെള്ളവന്താനം

ഫ്ളോറിഡ: അമേരിക്കന്‍ ഐക്യനാടുകളിലെ തെക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ അധിവസിക്കുന്ന ഇന്ത്യാ പെന്തക്കോസ്‌തു ദൈവസഭാംഗങ്ങളുടെ പൊതുകൂട്ടായ്‌മയായ ഐ.പി.സി നോര്‍ത്ത്‌ അമേരിക്കന്‍ സൗത്ത്‌ ഈസ്റ്റ്‌ റീജിയന്റെ ആഭിമുഖ്യത്തിൽ ഓർഡിനേഷൻ ശുശ്രൂഷ ഒർലാന്റോ ഹയവാസി റോഡിലുള്ള ദി സെന്റർ ചർച്ചിൽ വെച്ച് നടത്തപ്പെട്ടു. നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയൻ പ്രസിഡന്റ് പാസ്റ്റർ ഡോ. ജോയി ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ ജനറൽ സെക്രട്ടറി റവ.ഡോ.കെ.സി.ജോണിന്റെ പ്രധാന ശുശ്രൂഷയിലാണ് റീജിയനിൽ അംഗങ്ങളായ മൂന്ന് സുവിശേഷകർക്ക് ഓർഡിനേഷൻ നൽകിയത്.

 

പാസ്റ്റർമാരായ ഫ്രാങ്ക്ളിൻ ജോസഫ് ഏബ്രഹാം, കെ.വി.ജോസഫ്, ചാൾസ് ഏബ്രഹാം എന്നിവരെയാണ് അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള ശുശ്രൂഷകൾ നൽകി വേർതിരിച്ചത്. പാസ്റ്റർമാരായ കെ.സി.ജോൺ, ജേക്കബ് മാത്യൂ, പി.എ.കുര്യൻ, ജോർജ് തോമസ്, സാമുവേൽ ജോൺ, സാം നൈനാൻ, ബ്രൈസൻ സ്പ്രേഗ്, റെജി ഫിലിപ്പ് തുടങ്ങിയവർ ശുശ്രൂഷകളിൽ സഹകാർമ്മികത്വം വഹിച്ചു. പാസ്റ്റർ ഡോ. കെ.സി ജോൺ, സാമുവേൽ ജോൺ എന്നിവർ തിരുവചന സന്ദേശം നൽകി.

ഐ.പി.സി ജനറൽ കൗൺസിൽ അംഗം രാജു പൊന്നോലിൽ, സാം ടി. സാമുവേൽ, ഫിൻലി വർഗീസ്, വി.കെ. ഡാനിയേൽ, സജു ആൻഡ്രൂസ് തുടങ്ങിയവർ പ്രസംഗിച്ചു. റീജിയൻ ട്രഷറാർ അലക്സാണ്ടർ ജോർജ് നന്ദി പ്രകാശിപ്പിച്ചു.

post watermark60x60

വാർത്ത: നിബു വെള്ളവന്താനം

-ADVERTISEMENT-

-ADVERTISEMENT-

You might also like