ലേഖനം:വിശ്വാസം എന്ന പരിച | ബെറ്റി ബിബിൻ

വിശ്വാസം എന്ന വാക്കു എല്ലാർക്കും പരിചിതമാണ്. ഒരു കുടുംബത്തിൽ ആയാലും സൗഹൃദങ്ങളിൽ ആയാലും ബന്ധങ്ങൾ മുന്നോട്ടുപോകുന്നതിന് വിശ്വാസം എന്നത് ഒരു പ്രധാനസ്ഥാനം വഹിക്കുന്നു. വിശ്വാസം ഉണ്ട് എങ്കിലും ഒന്നുകിൽ അതു വിജയിക്കാം അല്ലെങ്കിൽ പരചയപെട്ടേക്കാം. എന്നാൽ അത്മിയഗോളം നാം കണക്കിൽ എടുക്കുമ്പോൾ വിശ്വാസം എന്നത് ഒരു പരിച അണ്. കർത്താവ് നമ്മിൽ പ്രീതിപ്പെടുന്നത് നമ്മുടെ ആഴമേറിയ വിശ്വാസം കണ്ടിട്ട് അണു. ദൈവം നമ്മോടു ഒരു വാഗ്ദത്തം പറഞ്ഞിട്ടുണ്ടെങ്കിൽ അത് വിശ്വസിച്ചാൽ നടക്കും. ചിലപ്പോൾ അത് നമ്മുടെ ആത്മീയമായ ഉയർച്ച ആയിരിക്കാം അല്ലെങ്കിൽ നമ്മുടെ മറ്റു മേഖലകളിൽ ഉള്ള ഉയർച്ചായിരിക്കാം ഒരുപക്ഷേ സഹചര്യങ്ങൾ നമ്മുടെ ആശയ്ക്ക് വിപരീതമയെക്കാം എന്നൽ ഒന്നു ഓർക്കുക ദൈവപൈതലെ ആശക്ക് വിരോധമായി ആശയോടെ വിശ്വസിച്ചാൽ ദൈവം പ്രവർത്തിക്കും. നമ്മുടെ സാഹചര്യങ്ങൾ അനുസരിച്ച് അല്ല വിശ്വസിക്കേണ്ടുന്നത്. ഒരിക്കലും നടക്കാൻ പറ്റാത്ത കര്യങ്ങൾ വിശ്വസിക്കുക . ദൈവം വാഗ്ദത്തം നൽകുന്നത് നമ്മുടെ ചിന്ത വച്ച് നോക്കിയാൽ നടക്കുന്നതായിരിക്കില്ല പക്ഷേ ആ ചിന്തകൾ നമ്മുടെ മനസ്സിനെ തളർത്താതെ ഇരിക്കാൻ വിശ്വാസം എന്ന പരിച മുറുകെ പിടിക്കുക. ഭാരമേറിയ വിഷയങ്ങൾ വരുമ്പോൾ ഹാമാന്യ ശക്തികൾ ഉയരുമ്പോൾ അതിനെ നേരിടാൻ ദൈവം നമുക്ക് തന്ന ഒരു പരിച അണു വിശ്വാസം.ദൈവം നമുക്ക് തന്നിട്ടുള്ള വഗ്ദ്ധതങ്ങൾ എല്ലാം നിറവേറും വിശ്വസിക്കുക മാത്രം ചെയ്താൽ മതി. വിശുദ്ധ വേദപുസ്ത്തതിൽ മത്തായിയുടെ സുവിശഷത്തിൽ ഒരു ശതാധിപനെ കാണാൻ കഴിയും . ബല്യകരന്റെ വിടുത്തലിനയി യേശുവിൻ്റെ അടുക്കൽ വന്നിട്ട് അധികാരം മറ്റിവച്ചിട്ടു പറയുകയാണ് “യേശുവേ അങ്ങ് എൻ്റെ പുരക്ക് അകത്തു കയറുവാൻ പോലും ഞാൻ യോഗ്യനല്ല. അങ്ങ് ഒരു വാക്ക് കല്പിച്ചാൽ മതി എൻ്റെ ബല്യക്കാരൻ സൗഖ്യം അകും. ” ഇൗ ശതാധിപൻ്റെ വിശ്വാസം യേശുവിനെ വളരെ അത്ഭുതപ്പെടുത്തി . കർത്താവായ യേശുവിൻ്റെ പരസ്യശിശ്രുഷയിൽ അനേകം പേരും സൗഖ്യം പ്രാപിച്ചത് അവരുടെ വിശ്വാസം കൊണ്ടാണ്. ആ ബല്യക്കാരനു സൗഖ്യം കിട്ടിയത് ശതാധിപൻ്റെ ആഴമേറിയ വിശ്വാസം കൊണ്ടാണ്. സുവിശേഷങ്ങളിൽ കർത്താവ് നമ്മോടു പഠിപ്പിക്കുന്നത് വിശ്വാസത്തോടെ മലയോട് നീങ്ങി കടലിൽ ചാടൻ പറഞ്ഞാൽ അത് സംഭവിക്കും എന്നാണ് . നമ്മൾ പ്രാർത്ഥിക്കുന്ന ഏതു കാര്യവും ലഭിച്ചു എന്ന് വിശ്വസിക്കുക. വിശ്വസിക്കുന്നത് പറയുക . വിശ്വസിക്കുന്നത് പഞ്ഞാൽ അതു സംഭവിക്കും. ഹൃദ്ധയത്തിൽ ഉണ്ടാകുന്ന സംശയങ്ങളെ (അവിശ്വസത്തെ) തടഞ്ഞു നിർത്താൻ വിശ്വാസം എന്ന പരിച അത്യാവശ്യം ആണ്. അമ്മയുടെ ഉദരത്തിൽ ഉരുവകുന്നതിന് മുൻപ് തന്നെ നമ്മെ പേർചൊല്ലി വിളിച്ച ദൈവം ഇന്നും നമുക്കായി ജീവിക്കുന്നു. പ്രിയ ദൈവമക്കളെ നിങ്ങളുടെ ജീവിതത്തിൽ മലയുടെ സമാനമായ വിഷയങ്ങൾ ചിലപ്പോൾ അതു മറും എന്ന് മാനുഷികമായി നമുക്ക് ഉറപ്പില്ലായിരിക്കും ഒന്നു മനസിലാക്കുക നമ്മെ മുറിവേൽപ്പിക്കാൻ വന്ന വാളാണ് ഇങ്ങനെ ഉള്ള ചിന്തകൽ എന്നൽ വിശ്വാസം അകുന്ന പരിച ഉപയോഗിച്ച് അതിനെ നേരിട്ട് വിജയം കരസ്ഥമാക്കാൻ ദൈവം സഹായിക്കട്ടെ. സംശയിക്കാതെ വിശ്വാസത്തോടെ ദൈവത്തോട് പറഞ്ഞാൽ നമ്മുടെ ബുദ്ധിക്ക് ഉൾകൊള്ളുന്നതിലും അധികമാകുന്ന വൻകര്യങ്ങൾ ദൈവം ചെയ്തു തരും. ആയതിനാൽ വിശ്വാസം എന്ന പരിച മുറുകെ പിടിച്ചുകൊണ്ട് ജീവിതം എന്ന പോരാട്ടം വിജയത്തോടെ മുന്നേറാൻ സർവശക്തനകുന്ന ദൈവം ഇടയാക്കും. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.