സഭാഹാൾ സമർപ്പണ ശുശ്രുഷ

ഡോംബിവിലി: ഐ.പി.സി കർമ്മേൽ ഫെല്ലോഷിപ്പ് സെന്റർ പുതിയതായി പണികഴിപ്പിച്ച ഹാളിന്റെ സമർപ്പണ ശുശ്രുഷ ജൂൺ 9 ന് വൈകിട്ട് 5:30 മുതൽ നടത്തപ്പെടും. ഡോംബിവിലിക്ക് സമീപം കോപ്പർ റയിൽവേ സ്റ്റേഷന് എതിർവശത്താണ് സഭാ ഹാൾ സ്ഥിതി ചെയ്യുന്നത്. ഐ.പി.സി മഹാരാഷ്ട്ര സ്റ്റേറ്റ് പ്രസിഡന്റ്‌ പാസ്റ്റർ പി. ജോയ് സമർപ്പണ ശുശ്രുഷ നിർവഹിക്കും. കർമ്മേൽ വോയിസ്‌ ഗാനശുശ്രുഷയ്ക് നേതൃത്വം നൽകും. എല്ലാ ഞായറാഴ്ചയും രാവിലെ 10 മണി മുതൽ മലയാളം ആരാധനയും വൈകിട്ട് 6 മുതൽ ഹിന്ദി ആരാധനയും നടത്തപ്പെടും. പാസ്റ്റർ സാംകുട്ടി എബ്രഹാം കുടുംബമായി ഇവിടെ ശുശ്രുഷിക്കുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like