ചർച്ച് ഓഫ് ഗോഡ് വൈ പി ഇ എറണാകുളം സോണൽ സ്കൂൾ കിറ്റ് വിതരണവും അവാർഡ് ദാനവും നടത്തി

കൊച്ചി:ചര്‍ച്ച്‌ ഓഫ്‌ ഗോഡ്‌ ഇൻ ഇന്ത്യാ യുവജന വിഭാഗം യങ് പീപ്പിൾസ് എൻഡവർ (വൈ പി ഇ ) എറണാകുളം സോണലിന്റെ ആഭിമുഖ്യത്തില്‍ മെയ്‌ 29 ബുധനാഴ്ച സ്‌കൂള്‍ കുട്ടികള്‍ക്കായി സ്‌കൂള്‍ കിറ്റ്‌ വിതരണവും എറണാകുളം സോണലിൽ SSLC, +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുകയും ചെയ്തു..പാസ്റ്റര്‍ ക്രിസ്റ്റഫർ ടി രാജു അധ്യക്ഷത വഹിച്ച മീറ്റിംഗ്‌ ദൈവസഭയുടെ കേരള സ്റ്റേറ്റ്‌ അഡ്‌മിനിസ്‌ട്രേറ്റീവ്‌ അസിസ്‌റ്റന്റ്‌ പാസ്റ്റര്‍ വൈ. റെജി ഉദ്‌ഘാടനം ചെയ്‌തു. ആദ്യ കിറ്റ് വൈ പി ഇ കേരള സ്‌റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ ജറാൾഡ് വിതരണം ചെയ്തു.സഭാ സമീപവാസികളും, സോണലിലെ വിവിധ ഡിസ്ട്രിക്റ്റിലുമുള്ള 120 ല്‍ അധികം സ്‌കൂള്‍ കുട്ടികള്‍ക്കാണ്‌ ഈ വര്‍ഷം കിറ്റുകള്‍ നല്‍കിയത്‌. വൈ പി ഇ എറണാകുളം സോണൽ കോർഡിനേറ്റർ ബ്രദര്‍ സജു സണ്ണിയുടെ നേതൃത്വത്തില്‍ തുടര്‍ച്ചയായി ഏഴാം വര്‍ഷമാണ്‌ കുട്ടികള്‍ക്കുള്ള പഠനോപകരണങ്ങൾ ‘വിതരണം ചെയ്യുന്നത്. എറണാകുളം സൗത്ത് ഡിസ്ട്രിക്റ്റ് പാസ്റ്റർ എബ്രഹാം സ്കറിയ, Pr. എബ്രഹാം മാത്യു, കളമശ്ശേരി വൈ പി ഇ സെക്രട്ടറി ബ്രദര്‍ അജി കുമ്പനാട്, കളമശ്ശേരി മുനിസിപ്പൽ വാർഡ് കൗൺസിലർ ഡീന റാഫേൽ എന്നിവർ ആശംസകള്‍ അറിയിച്ചു. മൂവാറ്റുപുഴ ഡിസ്ട്രിക്റ്റ് പാസ്റ്റർ ഉമ്മൻ ജോൺ വിദ്യാർത്ഥികൾക്ക് വേണ്ടി പ്രാർത്ഥിച്ചു..

(ചർച്ച് ഓഫ് ഗോഡ് യുവജന വിഭാഗം വൈ പി ഇ എറണാകുളം സോണൽ ആഭിമുഖ്യത്തിൽ ആദ്യ സ്കൂൾ കിറ്റ് സംസ്ഥാന പ്രസിഡന്റ് പാസ്റ്റർ ജെറാൾഡ് വിതരണം ചെയ്യുന്നു.)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.