രാജസ്ഥാൻ പെന്തെക്കോസ്റ്റൽ ചർച്ചിന്റെ യുവജന ക്യാമ്പും വി ബി എസ്സും ജൂൺ 19 മുതൽ 23 വരെ

വാർത്ത:ജോൺ മാത്യു,ഉദയ്പൂർ

ഉദയ്പൂർ: രാജസ്ഥാൻ പെന്തെക്കോസ്തൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ യുവജന ക്യാമ്പും വി ബി എസ്സും ജൂൺ 19 മുതൽ 23 വരെ ഫിലഡൽഫിയ കാമ്പസ്സിൽ നടക്കും.

Download Our Android App | iOS App

എഴുന്നേറ്റു പണിയുക എന്നതാണ് ഈ വർഷത്തെ പ്രതിപാദ്യ വിഷയം. ബ്രദർ ജോർജ്ജ് എബനേസർ നേതൃത്വം നൽകുന്ന പ്രസ്തുത ക്യാമ്പിൽ പങ്കെടുക്കുവാൻ 13 വയസ്സ് കഴിഞ്ഞവർക്ക് പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്. ബ്രദർ ജിനു കുര്യൻ, സിസ്റ്റർ ഷൈമോൾ ബിജു എന്നിവർ മുഖ്യ സംഘാടകർ ആയി പ്രവർത്തിക്കുന്നു.

post watermark60x60

കുട്ടികൾക്കായുള്ള വി ബി എസ്സും ഈ ക്യാമ്പസ്സിൽ മേല്പറഞ്ഞ തീയ്യതികളിൽ നടക്കുന്നതാണ്. പാസ്റ്റർ പാറ്റേഴ്സൺ നയിക്കുന്ന “ചൈൽഡ് ഫോക്കസ്” (ബെംഗളൂരു) എന്ന സംഘടന ആണ് ഈ വർഷം വി ബി എസ് ന് നേതൃത്വം നൽകുന്നത് എന്ന്‌ പ്രവർത്തകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് +91 70129 83595, 91163 28767

-ADVERTISEMENT-

You might also like
Comments
Loading...