ക്രൈസ്തവ എഴുത്തുപുര ഗുജറാത്ത് ചാപ്റ്റർ പ്രവർത്തന ഉദ്ഘാടനം ജൂണ് 1 ന് ബറോഡയിൽ

ഗുജറാത്ത്:ക്രൈസ്തവ എഴുത്തുപുര ഗുജറാത്ത് ചാപ്റ്റർ പ്രവർത്തന ഉദ്ഘാടനം ജൂണ് 1 ന് രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ ബറോഡ ഫത്തെഗഞ്ചിൽ ഉള്ള ആൽഫ ബൈബിൾ ചർച്ചിൽ വച്ചു നടക്കും. ഐ പി സി ഗുജറാത്ത് സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ പി എ ജോർജ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർ ടൈറ്റസ് ജോണ്സൻ, ബീഹാർ മുഖ്യ അതിഥി ആയിരിക്കും. വിവിധ സഭാ നേതാക്കന്മാരും വിശ്വാസികളും പങ്കെടുക്കും. ക്രൈസ്തവ എഴുത്തുപുര ജനറൽ വൈസ് പ്രസിഡന്റ് ബ്രദർ ഡാർവിൻ എം വിത്സൻ, ജനറൽ ട്രഷറർ ബ്രദർ സ്റ്റാൻലി അടപ്പനാംകണ്ടത്തിൽ, ഫാമിലി മാഗസിൻ ചീഫ് എഡിറ്റർ പാസ്റ്റർ ജെ പി വെണ്ണിക്കുളം തുടങ്ങിയവരും പങ്കെടുക്കുന്നതാണ്. ഗുജറാത്തിൽ ദീർഘവർഷങ്ങൾ കർതൃശുശ്രൂഷയിൽ അധ്വാനിച്ച കർതൃദാസന്മാരെ ഈ മീറ്റിംഗിൽ വച്ചു ആദരിക്കും.
ചാപ്റ്റർ പ്രസിഡന്റ് ഇവാ. ജോയ് നെടുംകുന്നം, സെക്രട്ടറി പാസ്റ്റർ ബിനുമോൻ ബേബി, ട്രഷറർ പാസ്റ്റർ രാജേഷ് മുളന്തുരുത്തി തുടങ്ങിയവർ ക്രമീകരണങ്ങൾക്കു നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading