ഖത്തർ ശാരോൺ ഫെല്ലോഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഉണർവ് യോഗം നടത്തപ്പെടുന്നു

ദോഹ: ഖത്തർ ശാരോൺ ഫെല്ലോഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഉണർവ് യോഗം നടത്തപ്പെടുന്നു. ദൈവഹിതമായാൽ 2019 ജൂൺ മാസം 5 (ബുധൻ) & 6 (വ്യാഴം) തീയതികളിലായി ഖത്തർ ആംഗ്ലിക്കൻ സെന്ററിൽ കാനാ ഹാളിൽ വച്ച് രാവിലെ 10 മണി മുതൽ ഉച്ചക്ക് 1 മണി വരെ ഉണർവ് യോഗം ക്രമീകരിച്ചിരിക്കുന്നു. അനുഗ്രഹീത ശുശ്രൂഷകൻ പാസ്റ്റർ അനീഷ് ഏലപ്പാറ ദൈവ വചനത്തിൽ നിന്നും സംസാരിക്കുന്നു. ഗാനശുശ്രൂഷകൾക്ക് ശാരോൺ ചർച്ച് ക്വയർ നേതൃത്വം നൽകുന്നു. സഭാശുശ്രൂഷകൾക്ക് പാസ്റ്റർ സാം തോമസ് നേതൃത്വം കൊടുക്കുന്നു. സഭാഭേദവ്യത്യാസമെന്യേ ഏവരെയും ഈ യോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു

-ADVERTISEMENT-

-ADVERTISEMENT-

You might also like