- Advertisement -

ലേഖനം:വിവേകമുള്ള ഭാര്യ | സുജ കുഞ്ഞുമോൻ ,അഞ്ചൽ

കുടുംബജീവിതം സന്തോഷത്തോടും സമാധാനത്തോടും മുന്നോട്ടു പോകണമെങ്കിൽ ഭാര്യ ബുദ്ധിയോടും വിവേകത്തോടും പ്രവർത്തിക്കേണ്ടത് ആവശ്യമാണ് .ഭാര്യയും ഭർത്താവും അവരവരുടെ ഉത്തരവാദ്യത്യങ്ങൾ നന്നായി ചെയ്യുന്ന കുടുംബത്തെ മാത്രമേ മാതൃക കുടുംബം എന്ന് പറയാൻ കഴിയു.

Download Our Android App | iOS App

ബുദ്ധിയോടും വിവേകത്തോടും പ്രവർത്തിച്ച ഒട്ടനവധി സ്‌ത്രീകളെക്കുറിച്ചു വിശുദ്ധ വേദപുസ്തകത്തിൽ പറയുന്നുണ്ട് .അവരിൽ പ്രധാനപ്പെട്ട ഒരാളാണ് ആബീഗയിൽ (ശമുവേൽ 25 :3 ).”വിവേകമില്ലാത്ത ഒരു സുന്ദരി പന്നിയുടെ മൂക്കിൽ പൊൻ മൂക്കുത്തി പോലെ (സദൃശ്യ വാക്യങ്ങൾ 11 :22 )എന്ന് തിരുവചനം പറയുന്നു..എന്നാൽ വിവേകാവ്വും സൗന്ദര്യവും ഒത്തുചേർന്നവളായിരുന്നു അബീഗയിൽ .അവളുടെ കുടുംബത്തിലേക്ക് കണ്ണോടിച്ചാൽ അവളുടെ ഭർത്താവ് നിഷ്ടൂരനും ദുഷ്കർമ്മിയും ആയിരുന്നു എന്ന് കാണാം.ഇതുപോലെയുള്ള ഭർത്താക്കന്മാരുടെ കൂടെ ജീവിക്കുന്ന സ്ത്രീകൾ വളരെ ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വരും .ഇന്ന് നമ്മുടെ സമൂഹത്തിലും ഇതുപോലെയുള്ള ഒട്ടനവധി കുടുംബങ്ങൾ ഉണ്ട്.അവരുടെ വിഷയങ്ങൾ “കുടുംബം “എന്ന തിരശീലക്കകത്തു ഒതുക്കപ്പെടുന്നത് കൊണ്ട് പുറത്തറിയുന്നില്ല എന്ന് മാത്രം.മദ്യപാനം ,ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം എന്നിവയിലൂടെ ഉളവാകുന്ന സംശയ രോഗമാണ് ഭൂരിപക്ഷം കുടുംബ പ്രശ്നങ്ങളുടെയും പ്രധാന കാരണം.ഇതിന്റെ ഫലമായി ഭാര്യമാർ ഉപദ്രവിക്കപ്പെടുന്നു.

post watermark60x60

കുടുംബത്തിൽ പ്രശ്നനങ്ങളും സംഘകർഷങ്ങളും കടന്നുവരുമ്പോൾ പല സ്ത്രീകളും നിസഹായരായി തീരാറുണ്ട്.എന്നാൽ തന്റെ ഭർത്താവ് മൂലം കുടുംബത്തിന് അനർത്ഥം സംഭവിക്കാൻ പോകുന്നു എന്ന് തിരിച്ചറിഞ്ഞ അബീഗയിൽ ബുദ്ധിപൂർവം പ്രവർത്തിക്കുന്നു..കുടുംബം നേരിടാൻ പോകുന്ന അനർത്ഥങ്ങൾ മുൻകൂട്ടി മനസ്സിലാക്കുന്നവരാണ് വിവേകമുള്ള സ്ത്രീകൾ.പ്രാർത്ഥനയിലൂടെ അനർഥ സാഹചര്യങ്ങളെ തിരിച്ചറിയുവാനും അവയ്‌ക്കെതിരെ പോരാടുവാനും അവർക്കു കഴിയുന്നു.ജീവിതത്തിലെ കയ്പ്പേറിയ അനുഭവങ്ങളിലൂടെ കടന്നുപോകുമ്പോഴും അതൊന്നും പുറത്തറിയിക്കാതെ ,കുടുംബത്തിന് വേണ്ടി പ്രാർത്ഥനയിൽ പോരാടുന്ന സ്ത്രീകൾ നമ്മുടെ സമൂഹത്തിൽ ഉണ്ട് എന്ന് പറയുന്നതിൽ ഞാൻ അഭിമാനിക്കുന്നു.

ഭർത്താവിൽ നിന്ന് അർഹമായ സ്നേഹം ലഭിക്കുന്നില്ല എന്ന പരാതിയുള്ളവരാണ് പല ഭാര്യമാരും .രാവിലെ മുതൽ രാത്രി വരെ കുടുംബത്തിന് വേണ്ടി കഷ്ടപ്പെടുന്നവർക്ക് അംഗീകാരത്തിന് പകരം പലപ്പോഴും അവഗണയാണ് കിട്ടുന്നത് .ഭർത്താവ്,മക്കൾ,മറ്റു കുടുംബാംഗങ്ങൾ എന്നിവരിൽ നിന്ന് സഹോദരിമാർക്ക് കയ്‌പേറിയ അനുഭവങ്ങൾ ഉണ്ടാകാറുണ്ട് .അബീഗയിലിന്റെ ജീവിതം പരിശോധിച്ചാൽ ,ദുസ്വഭാവിയും മദ്യപാനവുമായിരുന്ന ഭർത്താവിൽ നിന്ന് അവൾക്കും അർഹമായ പരിഗണകൾ ലഭിച്ചിരുന്നില്ലെന്നു കരുതാം.എന്നാൽ അനർത്ഥം വരുന്നു എന്ന് മനസ്സിലാക്കിയപ്പോൾ”എനിക്കൊന്നും അറിയില്ല “എന്ന് പറഞ്ഞു വീട്ടിൽ ഒതുങ്ങിയിരിക്കാൻ അവൾ തയ്യാറല്ലായിരുന്നു.അവളെക്കൊണ്ട് ചെയ്‌യാൻ കഴിയുന്നത് തക്ക സമയത്തു ബുദ്ധിയോടെ ചെയ്തു.

നാബാലിനും അവന്റെ സകലഭവനത്തിനും ദോഷം നിർണയിച്ചിരുന്ന ദാവീദിന്റെ അടുക്കൽ എത്തിയപ്പോൾ എത്ര വിവേകത്തോടും ബുദ്ധിയോടും അബീഗയിൽ സംസാരിക്കുന്നു എന്ന് നോക്കുക.ദൈവവുമായി നല്ല ബന്ധമുണ്ടായിരുന്ന അവൾ പറയേണ്ടത് തക്ക സമയത്തു ദൈവം അവളുടെ നാവിൽ നൽകി.പ്രാർത്ഥന ജീവിതവും ദൈവാശ്രയമുള്ളവരുടെ നാവിൽ മറ്റുള്ളവർക്കുള്ള ദൂത് ദൈവം നൽകും.ദാവീദ് അവളുടെ വിവേകത്തെ പ്രശംസിക്കുകയും സ്വന്ത കൈകൊണ്ടു പ്രതികാരം ചെയ്യാതിരിക്കുവാൻ അവളെ തന്റെ അടുക്കൽ അയച്ച യഹോവയെ സ്തുതിക്കുകയും ചെയ്യുന്നു.

പ്രിയ സഹോദരിമാരെ ,നിങ്ങളുടെ കുടുംബ സാഹചര്യം എത്ര മോശമാണെങ്കിലും ദൈവവുമായി ഉറ്റ ബന്ധമുള്ള നിന്നെ തകർക്കുവാൻ ആർക്കു കഴിയില്ലെന്ന് മനസ്സിലാക്കുക.ആരും അറിയാത്ത വിഷയങ്ങൾ നിങ്ങളുടെ പ്രാർത്ഥനയും വിവേകപൂര്ണമായ പ്രവർത്തിയും കൊണ്ട് മാറിപ്പോകും.ദൈവമുഖത്തേക്കു നോക്കുവാൻ നിങ്ങൾ തയ്യാറാണെങ്കിൽ ദൈവം തന്നെ പരിഹാരം തരുവാൻ ഇടയാകും.

-ADVERTISEMENT-

You might also like
Comments
Loading...