ചെറുചിന്ത:എന്റെ കൃപ നിനക്ക് മതി | ബിനുമോൻ കെ ജി. ഷാർജ

പ്രസംഗി കളുടെ പ്രഭു വായ CH സ്പർജൻ ഒരിടത്തു തന്റെ അനുഭവം ഇപ്രകാരം വിവരിക്കുന്നു. ഒരു ദിവസം ഭാരിച്ച ജോലികൾ ക്കു ശേഷം ഷീണിച്ചു ഭാരപ്പെട്ടു വീട്ടിലെ ക്കു മടങ്ങി വരിക ആയിരുന്നു പെട്ടന്ന് “എന്റെ കൃപ നിനക്ക് മതി” എന്ന വാക്ക്യo ശക്തി വാർന്നു പോകുന്ന തന്റെ മനസിൽ ക്കു മിന്നൽ പിണർ പോലെ കടന്നു വന്നു. ഉടനെ താൻ തേംസ് നദി യിലെ ഒരു പരൽ മീനിനോട് തന്നെ താൻ ഉപമിച്ചു ആഴവും വിസ്താരവും ഉള്ള തേംസ് നദി യെ കുറിച്ച് ഒന്നും ഗ്രഹിക്കുവാൻ കഴിവ് ഇല്ലാത്ത ആ പരൽ മീൻ “ഞാൻ ഇങ്ങനെ കുറേശെ കുറേശെ കുടിച്ചു കുടിച്ചു അവസാനം ഇ നദി വറ്റി പോയാൽ എന്റെ സ്ഥിതി എന്തായിരിക്കും എന്ന് ചിന്തിച്ചു ഇരിക്കും മ്പോൾ ഇത് കണ്ട തേംസ് മുത്തച്ഛൻ ഇപ്രകാരം പരൽ മീൻനിനോട് പറഞ്ഞു “കുടിച്ചോളൂ കൊച്ചു പരൽ മീൻ കുന്നെ എന്റെ പ്രവാഹങ്ങൾ നിനക്ക് മതി ആയതു ആണ്. അതു പോലെ അദ്ദേഹം മിസ്രയിം മിൽ ഉള്ള ജോസഫ് ന്റെ ധാന്ന്യ സംഭരശാല യുടെ ഒരു മൂലയിൽ ഒതുങ്ങി ഇരുന്ന് ദുഃഖിച്ചു കരയുന്ന ഒരു കുഞ്ഞു ചുണ്ട് എലി യോട് തന്നെ താൻ താരതമ്യം പെടുത്തി “ഇ ചുണ്ടെലി ചിന്തിച്ചു ഇ ധാന്ന്യസംഭരശാല യിലെ ധാന്ന്യo മുഴുവൻ തിന്ന് തീരുമ്പോൾ ഞാൻ പട്ടിണി കിടന്നു ചാകേണ്ടി വരുമല്ലോ. ഇത് കണ്ട ജോസഫ് പറയൂ കയാണ് കൊച്ചു ചുണ്ടെലി തിന്നോളൂ തിന്നോളൂ നി ഇഷ്ട്ടം പോലെതിന്നോളൂ എന്റെ
ധാന്ന്യസംഭരശാല യിലെ ധാന്ന്യസംഭരണ്ണo നിനക്ക് മതി ആയതാണ്. അതെ പ്രിയരേ നാളെ യുടെ ചിന്ത കളെ ഓർത്തു വിതുംമ്പുന്ന മനസു മായാണോ നിന്റെ ജീവിതം തള്ളി നീക്കുന്നതു എങ്കിൽ നമ്മുടെ രക്ഷകൻ ആയ യേശു കർത്താവ് പറയുന്നു “എന്റെ കൃപ നിനക്ക് മതി”. നിന്റെ ഭാരം യെഹോവ യുടെ മേൽ വച്ചു കൊൾക അവൻ നിന്നെ പുലർത്തും, നീതിമാൻ കുലുങ്ങി പോകാൻ അവൻ ഒരു നാളും സമ്മതിക്കയില്ല.

-ADVERTISEMENT-

-ADVERTISEMENT-

You might also like