ശാരോൻ റൈറ്റേഴ്‌സ് ഫോറം ഏകദിന സെമിനാർ പെരുമ്പാവൂരിൽ

എറണാകുളം: ശാരോൻ റൈറ്റേഴ്‌സ് ഫോറം ‘എഴുത്തും മാധ്യമധർമ്മവും 2019’ എന്ന പേരിൽ സംഘടിപ്പിക്കുന്ന ഏകദിന സെമിനാർ മെയ് 30 നു
പെരുമ്പാവൂർ ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിൽ വച്ചു നടക്കും. ചെയർമാൻ
പാസ്റ്റർ സാം റ്റി. മുഖത്തലയുടെ അധ്യക്ഷതയിൽ ശാരോൻ ജനറൽ സെക്രട്ടറി പാസ്റ്റർ ഏബ്രഹാം ജോസഫ് ഉദ്‌ഘാടനം ചെയ്യും.
‘എഴുത്ത്: നിയോഗവും പ്രയോഗവും’,
‘സമൂഹ മാധ്യമങ്ങൾ:
സാധ്യതകളും വെല്ലുവിളികളും’ എന്നീ വിഷയങ്ങളിൽ ക്ലാസ്സുകൾ നടക്കും. സജി മത്തായി കാതേട്ട് ക്ലാസ്സുകൾ നയിക്കും. കേരളത്തിന്റെ വടക്കൻ മേഖലയിൽ നിന്നുള്ള പാസ്റ്റേഴ്‌സ് ,വിശ്വാസികൾ,SWF എക്സിക്യൂട്ടീവ് അംഗങ്ങൾ പങ്കെടുക്കും.
പങ്കെടുക്കുവാൻ താത്പര്യപ്പെടുന്നവർ ബന്ധപ്പെടുക.
സജോ തോണിക്കുഴിയിൽ
കോർഡിനേറ്റർ

post watermark60x60

Contact: 9847818720, 9846968028

-ADVERTISEMENT-

You might also like