ആത്മ നിര്‍വൃതിയുടെ പതിറ്റാണ്ട്, ദോഹ ഐഡിസിസി ആഘോഷ സംഗമം മെയ്‌ 18- മുതല്‍

ദോഹ: വിവിധ ക്രൈസ്തവ സഭകള്‍ ഒത്തുകൂടുന്ന, ലോകത്തിലെ ശ്രദ്ദേയമായ ആരാധന ആലയ സമുച്ചയമായ ദോഹയിലെ ഇന്റ്റെര്‍ ഡിനൊമിനേഷണല്‍ ക്രിസ്ത്യന്‍ ചര്‍ച്(ഐ.ഡി.സി.സി) പത്താം വാര്‍ഷികം ആഘോഷിക്കുന്നു.മെയ്‌ 18- മുതല്‍ 31 വരെ വിവിധ ആത്മീക പരിപാടികള്‍ സംഘടിപ്പിക്കും.
മെയ്‌18-നു ശനിയാഴ്ച രാവിലെ വിദ്യാര്‍ഥികള്‍ക്കായുള്ള മാര്‍ഗ ദര്‍ശന മുഖാമുഖത്തില്‍ പ്രശസ്ത വിദ്യഭ്യാസ വിചക്ഷണരായ പ്രൊഫസര്‍ റൂബിന്‍ രാജ്,ഡോ.ഉമ്മന്‍ ഫിലിപ്പ് എന്നിവര്‍ സംസാരിക്കും.അന്നേ ദിവസം വൈകിട്ട് 6.30 നാണ് ഡേവിഡ്‌ ജോര്‍ജ് മെമ്മോറിയല്‍ ബൈബിള്‍ ക്വിസ്. ഐ.ഡി.സി.സി അംഗത്വ സഭകളില്‍ നിന്നും പ്രാഥമിക മത്സരത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട മത്സരാര്‍ത്ഥികളാണ് ഫൈനലില്‍ പങ്കെടുക്കുക.25 ശനിയാഴ്ച വൈകിട്ട് 6 മണിക്ക് ക്വയെര്‍ കൊമ്പെറ്റീഷനും, 31നു വെള്ളിയാഴ്ച വൈകിട്ട്5 മണിക്ക് റവ.ഡോ.ഓ .തോമസ്‌ നയിക്കുന്ന ധ്യാനയോഗവും ,സംഗീതനിശയും ഉണ്ടായിരിക്കും.മെറിന്‍ ഗ്രിഗറി,വില്‍സ്വരാജ്,അനില്‍ കൈപ്പട്ടൂര്‍ എന്നിവരരാണ് സംഗീത നിശയിലെ ഗായകര്‍.ബഹു.മറിയം നാസര്‍ അല്‍ ഹെയില്‍ (മിനിസ്ട്രി ഓഫ് ഫോറിന്‍ അഫെഴ്സ്)മുഖ്യാതിഥി യായിരിക്കുമെന്നു ഐ.ഡി.സി.സി ചീഫ് കോര്‍ഡിനെറ്റെര്‍ ജേക്കബ്‌ ജോണ്‍ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.