സുവിശേഷകൻ അജി ആന്റണിക്ക് എതിരായ അക്രമം അപലപനീയം : ക്രൈസ്റ്റ് അംബാസ്സഡർസ്

ചെങ്ങന്നൂർ: കഴിഞ്ഞ ദിവസം സുവിശേഷകൻ അജി ആന്റണിക്ക് നേരെ താഴെവലയടത്തു വച്ച് നടന്ന അക്രമത്തെ അസംബ്ലീസ് ഓഫ് ഗോഡ് യുവജന വിഭാഗമായ ക്രൈസ്റ്റ് അംബാസ്സഡർസ് ന്റെ ചെങ്ങന്നൂരിൽ വച്ച് നടന്ന നേതൃയോഗം അപലപിച്ചു. സാക്ഷര കേരളത്തിൽ ഒരു മതേതര സർക്കാർ അധികാരത്തിൽ ഇരിക്കുമ്പോൾ സുവിശേഷകർക്കും സുവിശേഷ യോഗങ്ങൾക്കും എതിരെ നടക്കുന്ന അതിക്രമങ്ങൾ നിർഭാഗ്യകരം ആണെന്ന് യോഗം വിലയിരുത്തി. പ്രതികൾക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കാനും മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുന്നതിന് പോലീസ് തയ്യാറാകണം എന്നും യോഗം ആവശ്യപ്പെട്ടു. ഡിസ്ട്രിക്ട് സി എ പ്രസിഡന്റ് പാസ്റ്റർ സാം ഇളമ്പൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന സെക്ഷൻ ഭാരവാഹികൾ പങ്കെടുത്തു.

-ADVERTISEMENT-

-ADVERTISEMENT-

You might also like