സാൽവോസ് ’19 സംഗീതനിശ പാമ്പാടിയിൽ ഇന്ന് വൈകുന്നേരം

പാമ്പാടി: പാമ്പാടി ക്രോസ്റോഡ്സ് സ്കൂൾ ഗ്രൗണ്ടിൽ വെച്ച് മെയ് 5 ന് വൈകുന്നേരം 6 മണി മുതൽ വേൾഡ് ക്രിസ്ത്യൻ ഫെലോഷിപ്പ്, പാമ്പാടി സെന്റർ സൺഡേസ്കൂളിന്റെയും, യൂത്ത് ഫെലോഷിപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഗോസ്പൽ മ്യൂസിക്ക് നൈറ്റ് WCF ജന: പ്രസിഡന്റ് റവ: പാ. ജോയി വർഗീസ് ഉദ്ഘാടനം ചെയ്യും. പാ: വി.പി ഫിലിപ്പ് ദൈവ വചന സന്ദേശം നൽകും.

post watermark60x60

ഉദ്ഘാടന സമ്മേളനത്തിൽ സെന്റർ പ്രസിഡന്റ് പാസ്റ്റർ പി. എൻ സാംകുട്ടി അദ്ധ്യക്ഷത വഹിക്കും. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ: അഡ്വ. സണ്ണി പാമ്പാടി, ക്രോസ്റോഡ്സ് സ്കൂൾ മാനേജർ ഡോ: ജോൺ ഗബ്രിയേൽ, WCF സൺഡേസ്കൂൾ & യൂത്ത് ഫെലോഷിപ്പ് ഡയറക്ടർ പാ. ഷിജുമോൻ റ്റി കെ എന്നിവർ ആശംസകൾ അറിയിക്കും. തുടർന്ന് നടക്കുന്ന സംഗീത സസ്യയിൽ ഐഡിയ സ്റ്റാർ സിംഗർ ഫെയിം ജോബി ജോൺ, ജിജി സാം, പവർവിഷൻ ദേവസംഗീതം ഫെയിം ജെമൽസൺ ജേക്കബ്, അനുമോൾ പീറ്റർ, ജോമോൾ സുരേഷ്, ഷെറിൻ ബിനു, ഷിനുകുമാർ, സോണി ജോൺസൺ, പാസ്റ്റർ ജോമോൻ ചവറംപ്ലാവ് എന്നിവർ ഗാനങ്ങൾ ആലപിക്കും.

-ADVERTISEMENT-

You might also like